മുന്നണികള്‍ക്കുള്ളില്‍ ജഗപൊക, നേതാക്കന്‍മാരും നേര്‍ക്കുനേര്‍... കുഞ്ഞാലിക്കുട്ടിയെ 'ബിരിയാണി ചെമ്പിലാക്കി' അബ്ദുള്ളക്കുട്ടി ശോഭയെ 'കുപ്പിയിലാക്കാന്‍' സുരേന്ദ്രന്‍?

ബിരിയാണി ചെമ്പില്‍ കഞ്ഞിവച്ചതുപോലെയാണ് എം.പി സ്ഥാനത്തുനിന്ന് മാറി എം.എല്‍.എ സ്ഥാനത്തേക്ക് മല്‍സരിക്കുന്ന പി.കെ കുഞ്ഞാലിക്കുട്ടിയുടെ അവസ്ഥയെന്ന് മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി എ.പി അബ്ദുള്ളക്കുട്ടി.
നരേന്ദ്രമോദി രാജ്യത്ത് നടപ്പാക്കിയ വികസനമാണ് തിരഞ്ഞെടുപ്പില്‍ മത്സരത്തിനിറങ്ങുമ്പോള്‍ കരുത്തെന്നും എ.പി അബ്ദുള്ളക്കുട്ടി ഒരു പ്രമുഖ ചാനലിനോട് പറഞ്ഞു. പഴയ മലപ്പുറമല്ല ഇപ്പോള്‍. കാര്യങ്ങളൊക്കെ മാറിമറിയുകയാണ്. മലപ്പുറവും മാറും എന്നാണ് പ്രതീക്ഷിക്കുന്നത്.
മലപ്പുറത്തെ ഉപതിരഞ്ഞെടുപ്പ് തന്നെ അപ്രതീക്ഷിതമാണ്. എന്റെ സ്ഥാനാര്‍ത്ഥിത്വത്തേയും വേണമെങ്കില്‍ അങ്ങനെ പറയാം. കുഞ്ഞാലിക്കുട്ടി കാണിച്ചത് ഒരിക്കലും ശരിയല്ല. മലപ്പുറത്ത് അനാവശ്യമായി ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കി എന്നത് പ്രധാനപ്പെട്ട ഒരു പ്രചാരണ വിഷയമാണ്- അബ്ദുള്ളക്കുട്ടി പറഞ്ഞു.
കേരളത്തില്‍ ഈ പ്രധാനപ്പെട്ട ജില്ല എല്‍.ഡി.എഫും യു.ഡി.എഫും ഭരണത്തില്‍ വന്നിട്ടും കാര്യമായ വികസന പ്രവര്‍ത്തനങ്ങളൊന്നും വന്നിട്ടില്ല എന്ന് ഇവിടെ വന്നപ്പോഴാണ് മനസിലായതെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി വര്‍ഗീയ പാര്‍ട്ടിയാണെന്ന ആരോപണങ്ങള്‍ക്കുള്ള മറുപടികൂടിയാണ് മലപ്പുറത്തെ തന്റെ സ്ഥാനാര്‍ത്ഥിത്വമെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു.
കഴക്കൂട്ടത്ത് അല്ലെങ്കില്‍ മത്സരിക്കാനില്ലെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. എന്നാല്‍ കഴക്കൂട്ടം നല്‍കാനാകില്ലെന്നും മറ്റേതെങ്കിലും സീറ്റ് നല്‍കാമെന്നും സംസ്ഥാന നേതൃത്വം വ്യക്തമാക്കി. ശോഭയ്ക്ക് കഴക്കൂട്ടം നല്‍കാതിരിക്കാന്‍ രാജി ഭീഷണിയെന്നാരോപണവും ഉയര്‍ന്നു.
നേതൃപദവി ഒഴിയുമെന്ന് കെ.സുരേന്ദ്രന്‍ ഭീഷണി മുഴക്കിയെന്ന് ഒരുവിഭാഗം ആരോപിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബിജെപി സ്ഥാനാര്‍ഥി പട്ടിക ഇന്നു പ്രഖ്യാപിക്കും. 115 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് ജനവിധി തേടും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക അനുസരിച്ച് മാറ്റം വരാന്‍ സാധ്യതയുണ്ട്.
അനിശ്ചിതത്വത്തിനും അഭ്യൂഹങ്ങള്‍ക്കുമൊടുവില്‍, നേമത്ത് കെ. മുരളീധരന്‍ എംപി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമെന്നു സൂചന. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനമെടുത്തതായാണു വിവരം.
മുരളീധരനെ ഡല്‍ഹിയിലേക്കു വിളിപ്പിച്ചു. ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ത്തന്നെ മല്‍സരത്തിനിറങ്ങും. തൃപ്പൂണിത്തുറയില്‍ കെ. ബാബുവും കൊല്ലത്ത് ബിന്ദു കൃഷ്ണയും കുണ്ടറയില്‍ പി.സി. വിഷ്ണുനാഥും മല്‍സരിക്കുമെന്നും വിവരമുണ്ട്.
ഞായറാഴ്ച ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. പട്ടാമ്പി, നിലമ്പൂര്‍ സീറ്റുകളില്‍ ശനിയാഴ്ച രാത്രി വൈകിയും തീരുമാനമായില്ല. ഈ സീറ്റുകളില്‍ ഒഴികെയുള്ള മണ്ഡലങ്ങളില്‍ പ്രഖ്യാപനം ഞായര്‍ രാവിലെ ഉണ്ടാകുമെന്നാണ് സൂചന.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ തൃപ്പൂണിത്തുറ എല്‍ഡിഎഫില്‍ നിന്ന് തിരിച്ചുപിടിക്കുമെന്ന് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി തീരുമാനിച്ച കെ ബാബു. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് തൃപ്പൂണിത്തുറയില്‍ മത്സരിക്കുന്ന വിവരം പാര്‍ട്ടി നേതൃത്വം തന്നെ വിളിച്ചറിയിച്ചതെന്നും ബാബു വ്യക്തമാക്കി.
ഉമ്മന്‍ ചാണ്ടി എന്നും തന്റെ രക്ഷകനാണെന്നും ബാബു പറഞ്ഞു. എ.കെ ആന്റണി, വയലാര്‍ രവി തുടങ്ങിയ നേതാക്കള്‍ക്കൊപ്പം വളരെ ചെറുപ്പംമുതല്‍ പ്രവര്‍ത്തിച്ച നേതാവാണ് അദ്ദേഹമെന്നും ബാബു വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ ആദ്യഘട്ട സാധ്യതാ സ്ഥാനാര്‍ഥി പട്ടികയില്‍ ബാബുവിന്റെ പേരുണ്ടായിരുന്നില്ല. ഉമ്മന്‍ചാണ്ടിയുടെ സമ്മര്‍ദ്ദത്താലാണ് ഒടുവില്‍ ബാബുവിനെ സ്ഥാനാര്‍ഥിയായി പരിഗണിച്ചതെന്നാണ് വിവരം. ഇതുസംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
"https://www.facebook.com/Malayalivartha
























