ഏറെ പ്രതീക്ഷയോടെയാണ് ബിജെപി ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. ഏക സിറ്റിങ് സീറ്റായ നേമം നിലനിര്‍ത്തുന്നതിനൊപ്പം അഞ്ചിലേറെ സീറ്റുകളിലെങ്കിലും വിജയിക്കാന്‍ കഴിയുമെന്നാണ് അവരുടെ പ്രതീക്ഷ

ഏറെ പ്രതീക്ഷയോടെയാണ് ബിജെപി ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. ഏക സിറ്റിങ് സീറ്റായ നേമം നിലനിര്‍ത്തുന്നതിനൊപ്പം അഞ്ചിലേറെ സീറ്റുകളിലെങ്കിലും വിജയിക്കാന്‍ കഴിയുമെന്നാണ് അവരുടെ പ്രതീക്ഷ.
മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞാല്‍ അത് പത്തോളമായി ഉയര്‍ത്താന്‍ കഴിയുമെന്നും നേതാക്കള്‍ അവകാശപ്പെടുന്നു. എന്നാല്‍ ഇതിനിടയിലും ബിജെപിക്ക് കനത്ത വെല്ലുവിളി സൃഷ്ടിക്കുന്നത് പാര്‍ട്ടിയിലെ ഇനിയും അടങ്ങാത്ത ഗ്രൂപ്പ് പോരാണ്.
നിയമസഭ തിരഞ്ഞെടുപ്പ് ഘടത്തില്‍ പോലും മുതിര്‍ന്ന നേതാക്കള്‍ ഗ്രൂപ്പ് നിലപാടിനും വ്യക്തി താല്‍പര്യങ്ങള്‍ക്കും മുന്‍ഗണ കൊടുക്കുന്നതില്‍ കടുത്ത അതൃപ്തിയാണ് കേന്ദ്ര നേതൃത്വത്തിനും ഉള്ളത്.
ആര്‍എസ്എസ് സൈദ്ധാന്തികനും സംഘടനയുടെ പ്രസിദ്ധീകരണമായ ഓര്‍ഗനൈസറിന്റെ മുന്‍ പത്രാധിപരുമായി ആര്‍ ബാലശങ്കര്‍ നടത്തിയ ആരോപണങ്ങളുടെ നടുക്കം ബിജെപിയില്‍ ഇതുവരെ മാറിയിട്ടില്ല. ചെങ്ങന്നൂരില്‍ സീറ്റ് പ്രതീക്ഷിച്ച ബാലശങ്കര്‍ അത് ലഭിക്കാതെ വന്നതോടെ ബിജെപി സംസ്ഥാന നേതൃത്വത്തിന് നേരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ത്തിവിട്ടിരിക്കുന്നത്.
കോണ്‍ഗ്രസ് നേതാക്കളെ ഞെട്ടിച്ച് കൊണ്ടാണ് പാലക്കാട് മുന്‍ ഡിസിസി അധ്യക്ഷന്‍ എവി ഗോപിനാഥ് പടയെടുത്തത്. രണ്ടാഴ്ചയായി ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറായിരുന്നില്ല. വയനാട്ടിലും മറ്റു ജില്ലകളിലും കോണ്‍ഗ്രസിനെ കുഴക്കി പ്രാദേശിക നേതാക്കള്‍ രാജിവെക്കുന്ന വേളയില്‍ തന്നെയായിരുന്നു പാലക്കാട്ടേയും സംഭവവികാസങ്ങള്‍.
ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ വിജയം തുലാസിലാക്കുന്ന നീക്കത്തില്‍ നിന്ന് ഗോപിനാഥിനെ പിന്തിരിപ്പിക്കാന്‍ പലവിധ ശ്രമങ്ങളും നടന്നു. ഒടുവില്‍ ചൊവ്വാഴ്ച രാത്രി 12ന് ഉമ്മന്‍ ചാണ്ടി നേരിട്ടുവന്നു. പ്രശ്നം തീര്‍ന്നു
കോണ്‍ഗ്രസ് നേതാക്കളെ ഞെട്ടിച്ചു കൊണ്ടാണ് മുന്‍ ഡിസിസി അധ്യക്ഷന്‍ എവി ഗോപിനാഥ് പാലക്കാട് പുതിയ നീക്കത്തിന് തുടക്കമിട്ടത്. പാര്‍ട്ടിയുടെ അവഗണന ഇനിയും സഹിക്കാന്‍ വയ്യെന്ന് പ്രഖ്യാപിച്ച അദ്ദേഹം പരിഹാരം ആവശ്യപ്പെട്ട ചില കാര്യങ്ങള്‍ മുന്നോട്ടുവച്ചു. പരിഹാരമായില്ലെങ്കില്‍ കടുത്ത തീരുമാനം എടുക്കുമെന്നും പ്രഖ്യാപിച്ചു.
കെ മുരളീധരന്‍ കൂടി പ്രചാരണത്തിന് ഇറങ്ങിയതോടെ നേമത്ത് ശക്തമായ മത്സരമാണ് നടക്കുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പ് തന്നെ കുമ്മനം രാജശേഖരനും പ്രചരണ രംഗത്ത് സജീവമായി. മെയ് രണ്ടിന് ശേഷം എം പി സ്ഥാനം രാജി വക്കാമെന്നാണ് മുരളീധരന്റെ പ്രതികരണം. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പ് തന്നെ നേമത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ പ്രചരണം ആരംഭിച്ചിരുന്നു.
പ്രചരണ രംഗത്ത് കുമ്മനം ഒരു പടി മുന്നിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ നേമത്ത് ലഭിച്ച മേല്‍ക്കൈ എന്‍ഡിഎയുടെ ആത്മ വിശ്വാസം ഉയര്‍ത്തുകയാണ്. വിവിധ സ്ഥലങ്ങളില്‍ ഊഷ്മളമായ സ്വീകരണമാണ് പ്രവര്‍ത്തകര്‍ കുമ്മനം രാജശേഖരന് നല്‍കുന്നത്. അതേസമയം കെ മുരളീധരന്‍ ഇന്നലെ മുതല്‍ പ്രചരണം ആരംഭിച്ചു. ശക്തനായ നേതാവെന്ന നിലയ്ക്ക് ഉമ്മന്‍ചാണ്ടിയെ അടക്കം പരിഗണിച്ച ശേഷമാണ് മുരളീധരനെ നേമത്ത് സ്ഥാനാര്‍ത്ഥിയാക്കിയത്.
പി.സി തോമസ് എന്‍ഡിഎ വിട്ട് യുഡിഎഫില്‍ ചേരുന്നു. പിജെ ജോസഫിന്റെ കേരളാകോണ്‍ഗ്രസ് വിഭാഗവും പി.സി തോമസിന്റെ കേരളാകോണ്‍ഗ്രസ് വിഭാഗവും ഇന്ന് ലയിച്ച് ഒരുപാര്‍ട്ടിയാകും കസേര ചിഹ്നത്തിന് പകരം പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കായി സൈക്കില്‍ ചിഹ്നത്തിനായി അപേക്ഷ നല്‍കും. ലയന സമ്മേളനം ഉണ്ടാകില്ല പകരം കടുത്തുരുത്തിയില്‍ ഇന്ന് നടക്കുന്ന യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പി.സി തോമസ് പങ്കെടുക്കും.
നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സീറ്റ് നല്‍കാതെ ബിജെപി തഴഞ്ഞതിനെ തുടര്‍ന്നാണ് പി.സി തോമസ് എന്‍ഡിഎ വിട്ട് യുഡിഎഫില്‍ ചേരുന്നത്. കഴിഞ്ഞ പ്രാവശ്യം നാല് സീറ്റില്‍ മത്സരിച്ച കക്ഷിയാണ്. ഇത്തവണ ഒരു സീറ്റും തന്നില്ല. പാലായില്‍ മത്സരിക്കണമെന്ന് തന്നെ നിര്‍ബന്ധിച്ചിരുന്നു.
പക്ഷേ ഇത്തവണ മത്സര രംഗത്തേക്ക് പോകാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. അത് തികച്ചും വ്യക്തിപരമാണ്. അതുകൊണ്ടാണോ എന്നറിയില്ല ഒരു സീറ്റ് പോലും തന്നില്ലെന്ന് പി.സി തോമസ് പറഞ്ഞു. ഇന്നലെ വന്ന ഒരു കക്ഷിക്ക് വരെ സീറ്റ് കൊടുത്തിട്ടുണ്ടെന്നും പി.സി തോമസ് പറഞ്ഞു. പുതിയ പാര്‍ട്ടിയില്‍ പി.ജെ ജോസഫ് ചെയര്‍മാനും പി.സി തോമസ് വര്‍ക്കിങ് ചെയര്‍മാനാകുമെന്നാണ് സൂചന. മോന്‍സ് ജോസഫായിരിക്കും വൈസ് ചെയര്‍മാന്‍
https://www.facebook.com/Malayalivartha


























