കാസർകോഡ് അച്ഛനും രണ്ടുമക്കളും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; മരണപ്പെട്ടത് കുടുംബ പ്രശ്നത്തിന്റെ പേരിൽ ഭാര്യയുമായി അകന്നു മക്കള്‍ക്കൊപ്പം താമസിച്ചിരുന്ന ഓട്ടോതൊഴിലാളിയും മക്കളും

കാസർകോഡ് അച്ഛനെയും രണ്ടു മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് കാസർകോഡ് ചെറുവത്തൂരിൽ അച്ഛനും മക്കളുമടക്കം മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പീലിക്കോട് മടിവയിലെ ഓട്ടോ തൊഴിലാളി രുപേഷ്(37), മക്കളായ വൈദേഹി (10), ശിവനന്ദ(6) എന്നിവരാണ് മരണപ്പെട്ടത്.
രൂപേഷ് വീടിനു പുറത്ത് തൂങ്ങി നിൽക്കുകയായിരുന്നു. മക്കളായ വൈദേഹിയും ശിവനന്ദയും വീടിനകത്ത് വിഷം കഴിച്ച നിലയിൽ മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. മക്കള്‍ക്ക് വിഷം നല്‍കിയതിന് ശേഷം രൂപേഷ് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാധമിക നിഗമനം.
മടിക്കുന്നില്‍ പുതിയ വീടിന്റെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നതിനടുത്ത് നിന്നാണ് രൂപേഷിന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ഭാര്യയുമായി അകന്ന് മക്കള്‍ക്കൊപ്പം താമസിച്ചുവരികയായിരുന്നു ഇദ്ദേഹം.കാഞ്ഞങ്ങാട് സ്വദേശി സവിതയാണ് രൂപേഷിന്റെ ഭാര്യ.
ഇവര്‍ തമ്മില്‍ കുടുംബപ്രശ്നങ്ങളുടെ പേരില്‍ അകന്ന് കഴിയുകയായിരുന്നു എന്നാണ് നാട്ടുകാര്‍ വ്യക്തമാക്കി. പീലിക്കോട് ജി. യുപി സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ് ആദ്യത്തെ മകൾ വൈദേഹി,ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് മകനായ ശിവാനന്ദ്.പീലിക്കോട് സ്റ്റാന്റിലെ ഓട്ടോറിക്ഷാ തൊഴിലാളിയാണ് രൂപേഷ്. ചന്തേര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























