ഉമ്മന് ചാണ്ടിയേക്കാള്‍ ആസ്തി ഭാര്യ മറിയാമ്മക്കോ? പിണറായി വിജയനേക്കാള്‍ ആസ്തി ഭാര്യ കമലയ്‌ക്കോ? നേതാക്കളുടെ സ്വത്തുവിവരങ്ങൾ ഇങ്ങനെ ....

നേതാക്കന്‍മാരും അവരുടെ ആസ്തിയുമൊക്കെ തിരഞ്ഞെടുപ്പുകാലത്ത് ചര്‍ച്ചയാകാറുണ്ട്. ചിലരുടെ വരുമാനം കണ്ട് കണ്ണുതളളുമ്പോള്‍ ചിലരുടെ വരുമാനം കണ്ട് കണ്ണുനിറഞ്ഞുപോകും. ഉമ്മന്‍ ചാണ്ടിയേക്കാള്‍ ആസ്തി ഭാര്യ മറിയാമ്മക്കോ? പിണറായി വിജയനേക്കാള്‍ ആസ്തി ഭാര്യ കമലയ്‌ക്കോ ? ഈ ചോദ്യങ്ങളാണ് കേരളം ഇപ്പോള്‍ ഉറ്റുനോക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ സ്ഥാനാര്‍ഥികള്‍ ആസ്തി വിവര കണക്കുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ബോധിപ്പിക്കേണ്ടത് നിര്‍ബന്ധമാണ്. വ്യക്തിപരമായതും കുടുംബത്തിന്റെയും ആസ്തി വിവരങ്ങളാണ് സത്യവാങ്മൂലത്തില്‍ കാണിക്കേണ്ടത്.
സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ നേതാക്കളാണ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയും മുഖ്യമന്ത്രിയും സിപിഎം നേതാവുമായ പിണറായി വിജയനും. ഇരുവരും കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂരിലും കോട്ടയത്തും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. അതിലാണ് കുടുംബത്തിന്റെ ആസ്തി ഇരുവരും വിശദീകരിച്ചിരിക്കുന്നത്.
ഇതിന്റെ ചുവട് പിടിച്ചാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ ഓരോന്നായി പുറത്ത് വരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് കണ്ണൂര്‍ ജില്ലയിലെ ധര്‍മടം മണ്ഡലും ഉമ്മന്‍ ചാണ്ടി കോട്ടയം ജില്ലയിലെ പുതുപ്പള്ളിയിലും ജനവിധി തേടുന്നു. ഉമ്മന്‍ ചാണ്ടിയുടെ കൈവശം 2.99 ലക്ഷം രൂപയാണുള്ളത്. പണമായും സ്വര്‍ണമായുമുള്ള കണക്കാണിത്.
പാരമ്പര്യ സ്വത്തായി കിട്ടിയ 3.41 കോടി രൂപ വിലമതിക്കുന്ന കൃഷി ഭൂമി പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരിലുണ്ട്. തിരുവനന്തപുരം കനറാ ബാങ്കില്‍ 25 ലക്ഷം രൂപയുടെ വായ്പയുണ്ടെന്നും പത്രികയില്‍ പറയുന്നു. സിബിഐക്ക് കൈമാറിയ സോളാര്‍ കേസ് അടക്കം നാല് ക്രമിനല്‍ കേസുകളില്‍ ഉമ്മന്‍ ചാണ്ടി പ്രതിയാണ് എന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മയുടെ പേരില്‍ തിരുവനന്തപുരത്ത് 40 ലക്ഷം രൂപ വിലമതിക്കുന്ന വീടുണ്ട് എന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. കൂടാതെ സ്വര്‍ണവും ബാങ്ക് നിക്ഷേപവുമായി 53 ലക്ഷം രൂപയും സ്വിഫ്റ്റ് കാറുമുണ്ട്. മകന്‍ ചാണ്ടി ഉമ്മന് 17 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവും 6.22 ലക്ഷം രൂപയുടെ വായ്പയുമുണ്ട്.
പിണറായി വിജയന് 204000 രൂപയുടെ ആസ്തിയുണ്ട്. കൈവശമുള്ളത് 10000 രൂപയാണ്. എസ്ബിഐ തലശേരി ശാഖ, പിണറായി സഹകരണ ബാങ്ക് എന്നിവിടങ്ങളിലാണ് പിണറായി വിജയന്റെ നിക്ഷേപം. കൂടാതെ മലയാളം കമ്യൂണിക്കേഷനില്‍ 10000 രൂപയുടെ നിക്ഷേപമുണ്ട്. പിണറായി വിജയന് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരു ലക്ഷം രൂപയുടെ ഓഹരി പങ്കാളിത്തമുണ്ട്. 78 സെന്റ് ഭൂമി പിണറായിയിലും ഉണ്ട്
ലാവ്ലിന്‍ കേസിലുള്‍പ്പെടെ പ്രതിയാണെന്നും പിണറായി വിജയന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ഭാര്യ കമലയുടെ ആസ്തി വിവരങ്ങളും സത്യവാങ്മൂലത്തില്‍ പറയുന്നു. 2.97 കോടി രൂപയുടെ ആസ്തി കമലയ്ക്കുണ്ട്. മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവും 35 ലക്ഷം രൂപ വിലമതിക്കുന്ന ഭൂസ്വത്തുമുണ്ട്.
കൈവശമുള്ളത് 2000 രൂപയാണ്. എസ്ബിഐ തലശേരി, എസ്ബിഐ തിരുവനന്തപുരം, മാടായി കോഓപറേറ്റീവ് ബാങ്ക്, മൗവഞ്ചേരി സഹകരണബാങ്ക് എന്നിവിടങ്ങളിലാണ് കമലയുടെ നിക്ഷേപം.
മലയാളം കമ്യൂണിക്കേഷനില്‍ കമലയ്ക്ക് 20000 രൂപയുടെ നിക്ഷേപമുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തില്‍ രണ്ടു ലക്ഷം രൂപയുടെ ഓഹരി പങ്കാളിത്തമാണുള്ളത്. ഒഞ്ചിയത്ത് 17 സെന്റ് ഭൂമിയും കമലയുടെ പേരിലുണ്ട് എന്നാണ് പുതിയ വിവരങ്ങള്‍.
https://www.facebook.com/Malayalivartha


























