ഒറ്റരാത്രി കൊണ്ട് ഒരു ജനത ഒരു വ്യക്തിയെ നെഞ്ചിലേറ്റുന്നുണ്ടെങ്കില്‍ അതിന് ചില്ലറ വ്യക്തിപ്രഭാവമൊന്നും പോര... മെട്രോമാന്‍ ഇ ശ്രീധരൻ യുവാക്കള്‍ക്ക് മാതൃകയാക്കാന്‍ പറ്റിയ ജീവിതം... പിന്തുണയറിയിച്ച് പാലക്കാട് രൂപത.. കേരളത്തിൽ ഇതാദ്യമായാണ് ഒരു ക്രൈസ്തവ സഭ ബി ജെ പി സ്ഥാനാർത്ഥിക്ക് പരസ്യ പിന്തുണ നൽകുന്നത്

ബി ജെ പി സ്ഥാനാര്‍ത്ഥിയായി പാലക്കാട് മത്സരിക്കുന്ന മെട്രോമാന്‍ ഇ ശ്രീധരന് പിന്തുണയറിയിച്ച് പാലക്കാട് രൂപത ..അതും റോമന്‍ കത്തോലിക്കാ പാലക്കാട് രൂപതയാണ് പൂര്‍ണപിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നത്. കക്ഷി രാഷ്്ട്രീയ ജാതി മത ചിന്തകള്‍ക്ക് അതീതനാണ് ശ്രീധരന്‍ ..
അഴിമതി ഇല്ലാത്ത വ്യക്തിത്വമാണ് ശ്രീധരനെന്നും അദ്ദേഹത്തിന് എല്ലാ പിന്തുണയും അനുഗ്രഹവും നല്‍കുമെന്നും ബിഷപ്പ് മനത്തോട്ടത്തില്‍ പറഞ്ഞതിനെ കേരളം ഏറ്റെടുത്തു. കേരളത്തില്‍ ഇതാദ്യമായാണ് ഒരു ക്രൈസ്തവ സഭ ബി ജെ പി സ്ഥാനാര്‍ത്ഥിക്ക് പരസ്യ പിന്തുണ നല്‍കുന്നത്.
ഒരുപാട് കേട്ട ഒരു ജീവിതമാണ് ഇ ശ്രീധരന്റേത്. യുവാക്കള്‍ക്ക് മാതൃകയാക്കാന്‍ പറ്റിയ ജീവിതമാണ് അദ്ദേഹത്തിന്റേത് എന്ന് മുമ്പേ പറഞ്ഞിരുന്നു. അദ്ദേഹത്തിന് എല്ലാ വിജയാശംസകളും ഈ ഘട്ടത്തില്‍ നല്‍കുകയാണെന്നും ബിഷപ്പ് മാദ്ധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെ തന്നില്‍ ഏവരും അര്‍പിച്ചിരിക്കുന്ന വിശ്വാസത്തിന് മെട്രോമാന്റെ മനസ് നിറഞ്ഞ പ്രതികരണവും വന്നു.
എംഎല്‍എ ആയി ധനമോ, അന്തസോ സമ്പാദിക്കുക അല്ല ഉദ്ദേശ്യം. കൃത്യമായ വികസനം കൊണ്ട് വരികയാണ് തന്റെ ലക്ഷ്യമെന്ന് ഇ ശ്രീധരന്‍ ഒരിക്കല്‍ കൂടി അരക്കിട്ട് ഉറപ്പിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയായി നരേന്ദ്ര മോദി വന്നതോടെ രാജ്യത്തിന്റെ മുഖഛായ തന്നെ മാറിയെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍ പറഞ്ഞു. അതാണ് തന്നെ ബിജെപിയിലേക്ക് എത്താന്‍ ആകര്‍ഷിച്ചത്.
പാലക്കാട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് വലിയ വികസന പദ്ധതികള്‍ ഒന്നും കാണുന്നില്ല , അത് കൊണ്ട് തന്നെ കൃത്യമായ വികസനം കൊണ്ട് വരികയാണ് തന്റെ ലക്ഷ്യം. വികസനം സര്‍ക്കാറില്‍ നിന്ന് മാത്രമല്ല അല്ലാതെയും മണ്ഡലത്തില്‍ കൊണ്ടുവരാന്‍ സാധിക്കും.
ഉന്നത വിദ്യാഭ്യാസത്തിന് ബാംഗ്ലൂരിനേയും, കോയമ്പത്തൂരിനേയുമാണ് പാലക്കാട് ആശ്രയിക്കുന്നത്. അത് മാറ്റണം. കഴിഞ്ഞ 6 കൊല്ലമായി പണി പൂര്‍ത്തിയാവാത്ത കെഎസ്ആര്‍ ടി സി ബസ് സ്റ്റാന്റ് കൊണ്ട് ജനങ്ങള്‍ക്ക് ഒരു ഉപകാരവും ഉണ്ടാവില്ല. ഇന്‍ഡോര്‍ സ്റ്റേഡിയം കാണുമ്പോള്‍ ദു:ഖമാണ്. മോയന്‍സ് സ്‌കൂള്‍ ഡിജിറ്റലൈസേഷന്‍ എങ്ങും എത്താത്തത് ദൗര്‍ഭാഗ്യകരം.
കഴിഞ്ഞ 20 കൊല്ലമായി കേരളത്തില്‍ ഒരു വ്യവസായവും വന്നിട്ടില്ല. വ്യവസായങ്ങള്‍ കൊണ്ടുവരാന്‍ യാതൊരു പരിശ്രമവും ഉണ്ടായിട്ടില്ല. വ്യവസായത്തിന് എല്ലാം സര്‍ക്കാര്‍ ചെയ്യണം എന്നില്ല, അന്തരീക്ഷം ഉണ്ടാക്കിയാല്‍ മതി.
പാലക്കാട് മത്സരിക്കാനായത് വലിയ ഭാഗ്യമായി കാണുന്നു. ഇത്രയും കാലത്തെ സാങ്കേതിക വൈദഗ്ധ്യം കേരളത്തിന്റെ വികസനത്തിന് ഉപയോഗിക്കണം എന്ന് തോന്നി. അതുകൊണ്ടാണ് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ചതെന്നും ശ്രീധരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























