ഇലക്ഷൻ പ്രചാരണത്തിനായി മക്കൾ മതിയല്ലോ.... വാത്തി കമിങുമായി ഹൻസിക, തിരുവനന്തപുരത്ത് മാറ്റം കൃഷ്ണകുമാറിലൂടെയോ? കമന്റുകളുമായി ആരാധകർ

തിരുവനതപുരം മണ്ഡലം ബിജെപി സ്ഥാനാർഥിയായി കൃഷ്ണകുമാറിനെ കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ഇലക്ഷൻ പ്രചാരണത്തിന് അച്ഛനെ സഹായിക്കാനായി മകൾ ഹൻസിക കൃഷ്ണകുമാർ പ്രോമോ വീഡിയോയുമായി രംഗത്ത് എത്തിയിരിക്കുകയാണ്.
ഹൻസിക തയ്യാറാക്കിയ വീഡിയോ കൃഷ്ണകുമാർ തന്നെയാണ് ഫേസ്ബുക്കിലൂടെ മകൾക്ക് നന്ദി പറഞ്ഞുകൊണ്ട് പങ്കുവെച്ചിരിക്കുന്നത്. 'അച്ഛന്‍റെ ഇലക്‌ഷൻ പ്രചാരണത്തിനായി മികച്ചൊരു വീഡിയോ തയ്യാറാക്കി തന്നതിന് നന്ദി ഹൻസിക' എന്നാണ് കൃഷ്ണൻകുമാർ കുറിച്ചിരിക്കുന്നത്.
ദളപതി വിജയ് ചിത്രമായ 'മാസ്റ്ററി'ലെ ‘വാത്തി കമിങ്’ എന്ന തട്ടുപൊളിപ്പൻ ഗാനം പശ്ചാത്തലമാക്കി കൃഷ്ണകുമാറിന്‍റെ ഇലക്‌ഷൻ പോസ്റ്ററുകളും മറ്റും ചേർത്താണ് ഹൻസിക വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയ്ക്ക് നിരവധി മന്റുകളും ലൈക്കുകളും ലഭിച്ചിരിക്കുകയാണ്.
മക്കൾ മതി അച്ഛന് മുന്നേറാൻ എന്നും സീരിയസ് ആയിട്ട് ചെയ്തതാണെങ്കിലും നല്ല കോമഡി ആയിട്ടുണ്ടെന്നും മാറ്റം കൃഷ്ണകുമാറിലൂടെയെന്നുമുള്ള നിരവധി കമെന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിൽ ഭാര്യ സിന്ധു കൃഷ്ണയും കൃഷ്ണകുമാറിനോടൊപ്പം പങ്കെടുത്തിരുന്നു. യുഡിഎഫിന്‍റെ സ്ഥാനാർഥി വിഎസ് ശിവകുമാറും, എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ആന്‍റണി രാജുവാണ് മറ്റ് മത്സരാർത്ഥികൾ.
https://www.facebook.com/Malayalivartha


























