നേമം മണ്ഡലത്തില്‍ മത്സരിച്ച കരുണാകരന്‍ നാമനിര്‍ദേശ പത്രിക നല്‍കിയതും ഒരു മാര്‍ച്ച് മാസത്തിലായിരുന്നു. 39 വര്‍ഷത്തിനു ശേഷം ഇതേ മണ്ഡലത്തില്‍ ലീഡറുടെ മകന്‍ കെ.മുരളീധരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി രംഗപ്രവേശം ചെയ്തതും കേരള രാഷ്ട്രീയ ചരിത്രത്തിലെ കൗതുകം. മുരളീധരന്‍ നാമനിര്‍ദേശ പത്രിക നല്‍കുന്നതും മാര്‍ച്ച് മാസത്തില്‍ തന്നെ

നേമം മണ്ഡലത്തില്‍ മത്സരിച്ച കരുണാകരന്‍ നാമനിര്‍ദേശ പത്രിക നല്‍കിയതും ഒരു മാര്‍ച്ച് മാസത്തിലായിരുന്നു. 39 വര്‍ഷത്തിനു ശേഷം ഇതേ മണ്ഡലത്തില്‍ ലീഡറുടെ മകന്‍ കെ.മുരളീധരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി രംഗപ്രവേശം ചെയ്തതും കേരള രാഷ്ട്രീയ ചരിത്രത്തിലെ കൗതുകം. മുരളീധരന്‍ നാമനിര്‍ദേശ പത്രിക നല്‍കുന്നതും മാര്‍ച്ച് മാസത്തില്‍ തന്നെ.
മാളയിലെ അഞ്ചാം തിരഞ്ഞെടുപ്പ് അങ്കമായിരുന്നു അന്നു കരുണാകരന്റേത്. എതിരാളി സിപിഐയിലെ ഇ.ഗോപാലകൃഷ്ണ മേനോന്‍. ഐക്യ ജനാധിപത്യ മുന്നണിയെ പരാജയപ്പെടുത്തുക എന്നതിനൊപ്പം കെ.കരുണാകരനെ രാഷ്ട്രീയപരമായി എങ്ങനെയും വീഴ്ത്തുക എന്നതായിരുന്നു അന്നു സിപിഎമ്മിന്റെ ലക്ഷ്യം.
ആദ്യ നായനാര്‍ മന്ത്രിസഭയുടെ പതനത്തിന്റെ കാരണക്കാരന്‍ എന്നതുള്‍പ്പെടെ പല രാഷ്ട്രീയ വൈരവും സിപിഎമ്മിന് കരുണാകരനോട് ഉണ്ടായിരുന്നു. മാളയില്‍ മാത്രം മത്സരിക്കാന്‍ കരുണാകരന്‍ തയാറെടുത്തപ്പോള്‍ 'റിസ്‌ക്' എടുക്കരുതെന്ന് പലരും ലീഡറോട് ഉപദേശിച്ചു. ഇന്ദിരാഗാന്ധി രണ്ടു മണ്ഡലത്തില്‍ നിന്നു മത്സരിച്ച ചരിത്രവും അടുപ്പക്കാര്‍ കരുണാകരനെ ഓര്‍മിപ്പിച്ചു. അതാണു മാളയ്ക്കു പുറമേ, നേമത്തും മത്സരിക്കാന്‍ ലീഡറെ പ്രേരിപ്പിച്ചത്. നേമത്തിനു പുറമേ മാളയിലും മത്സരിച്ച കരുണാകരന്‍ രണ്ടിടത്തും മിന്നും വിജയം നേടി.
കരുണാകരന്‍, ജൂണില്‍ നേമം സീറ്റ് ഒഴിഞ്ഞു, മാള നിലനിര്‍ത്തി. ഇതേ തുടര്‍ന്ന് നേമത്തു നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഇ.രമേശന്‍ നായരും, സിപിഎമ്മിലെ വി.ജെ.തങ്കപ്പനുമാണ് മത്സരിച്ചത്. ഫലം വന്നപ്പോള്‍ രമേശന്‍ നായര്‍ 7277 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. കരുണാകരന്‍ മന്ത്രിസഭ അധികാരമേറ്റതിനു ശേഷമുള്ള ആദ്യ ഉപതിരഞ്ഞെടുപ്പു കൂടിയായിരുന്നു അത്.
1982 ലെ തിരഞ്ഞെടുപ്പില്‍ 7 സ്ഥാനാര്‍ഥികളാണ് നേമം മണ്ഡലത്തിലുണ്ടായിരുന്നത്. കെ. കരുണാകരന് അപരനായി 'സി. കരുണാകരനുമുണ്ടായിരുന്നു'. അന്ധനായ കെ.രവീന്ദ്രന്‍ നായരും അന്നു മത്സരിച്ചു. സിപിഎമ്മിലെ പി.ഫക്കീര്‍ഖാനായിരുന്നു കെ.കരുണാകരന്റെ മുഖ്യ എതിരാളി.
ബിജെപി സ്ഥാനാര്‍ഥിയായി പൂന്തുറ സോമനും രംഗത്തുണ്ടായിരുന്നു. തിരഞ്ഞെടുപ്പില്‍ 3348 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കെ.കരുണാകരന്‍ വിജയിച്ചു. തിരഞ്ഞെടുപ്പില്‍ കെ.കരുണാകരന്റെ അപരന്‍ 283 വോട്ടുകളാണ് നേടിയത്. മാളയില്‍ 3410 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കരുണാകരന്‍ ജയിച്ചത്. ഈ തിരഞ്ഞെടുപ്പില്‍ ഇനി എന്ത് കുരുക്ക് വന്നാലും തികഞ്ഞ ആത്മവിശ്വാസത്തിലാണ് കെ. മുരളീധരനും.
https://www.facebook.com/Malayalivartha


























