ലതികാ സുഭാഷിന്റെ കെപിസിസി ആസ്ഥാന മണ്ഡലത്തിന് മുന്നിലിരുന്ന് നടത്തിയ തല മുണ്ഡന പ്രതിഷേധനം ; പ്രതികരിച്ചുകൊണ്ട് കെ എം ഷാജഹാൻ രംഗത്ത്

കഴിഞ്ഞ കുറെ കാലങ്ങളായി എനിക്ക് പരിചയമുള്ള രാഷ്ട്രീയ പ്രവർത്തകയാണ് ലതികാ സുഭാഷ്. എന്റെ അടുത്ത സുഹൃത്ത് എന്ന് തന്നെ പറയണം. അവർ ഇന്നലെ കെപിസിസി ആസ്ഥാന മണ്ഡലത്തിന് മുന്നിലിരുന്ന് തല മുണ്ഡനം ചെയ്ത കാഴ്ച, വളരെ വൈകാരികമായ അവരുടെ സംഭാഷണങ്ങൾ, അത് എന്റെ മനസിനെ വല്ലാതെ മതിച്ചു എന്നു പറയുന്നതിൽ യാതൊരുവിധ ബുദ്ധിമുട്ടുമില്ല.
ലതികാ സുഭാഷിനെ ഒരു അധികാര മോഹിയായി എനിക്കിതുവരെ കാണാൻ കഴിഞ്ഞിട്ടില്ല. കുറെ കാലമായി ലതികാ സുഭാഷ് സംസ്ഥാന മഹിളാ കോൺഗ്രസിന്റെ അധ്യക്ഷയായി പ്രവർത്തിച്ചു വരികയാണ്. പല സമര മുഖങ്ങളിലും എനിക്കവരെ കാണാൻ കഴിഞ്ഞിട്ടുണ്ട്. അതിലേറെ പ്രധാനമായ ഒരു സമരമുഖത്ത് ഞാനവരെ കണ്ടു. അത് വളയാറിലെ പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് രൂപീകരിച്ചിട്ടുള്ള ജസ്റ്റിസ് വാളയാർ കിഡ്സ് ഫോറത്തിന്റെ സമര മുഖങ്ങളിൽ ഒന്നിലധികം തവണ ലതികാ സുഭാഷ് വന്നിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് ഞങ്ങൾ സംഘടിപ്പിച്ച മുഖ്യമന്ത്രിയുടെ വീട്ടിലേക്കുള്ള മാർച്ച്, അതിന്റെ നേതൃത്വ സ്ഥാനത്ത് ലതികാ സുഭാഷ് ഉണ്ടായിരുന്നു. ഞങ്ങൾ 62- ദിവസം അതുമായി ബന്ധപ്പെട്ട് നടത്തിയ സമര പന്തലിൽ ലതികാ വന്നിട്ടുണ്ട്. അത് ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട് എന്ന് കെ എം ഷാജഹാൻ പറഞ്ഞു. ലതികാ സുഭാഷിനെ പറ്റി പറയുമ്പോൾ കെ എം ഷാജഹാൻ വളരെ വാചാലനാണ്. ഒരു പക്ഷേ,അദ്ദേഹത്തിന്റെ ഏറ്റവും വലിയ സുഹൃത്ത് ആയതുകൊണ്ട് തന്നെയാകാം.
വീണ്ടും അദ്ദേഹം പറഞ്ഞു, ആ സമരത്തിന്റെ തുടർച്ചയായി ഞങ്ങൾ രണ്ടാംഘട്ട സമരം 10-18, 20-22 ആഴ്ച സെക്രട്ടറിയേറ്റിനു മുന്നിൽ ആഴ്ചയിൽ ഓരോ സമരം വച്ച് നടക്കുമായിരുന്നു. അവിടെയും ഞാൻ ലതികയെ കണ്ടിട്ടുണ്ട്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് വരുന്ന പ്രശ്നങ്ങളിലൊക്കെയും ഇടത്തരമില്ലാതെ പോരാടുന്ന ഒരു വനിതാ നേതാവായിട്ടാണ് എനിക്ക് ലതികാ സുഭാഷിനെ കാണാൻ കഴിഞ്ഞിട്ടുള്ളത് എന്നും കെ എം ഷാജഹാൻ പറയുന്നു.
2016- ലോ അതിനു മുമ്പോ കൃത്യമായി എനിക്ക് ഓർക്കാൻ കഴിയുന്നില്ല. ആ തിരഞ്ഞെടുപ്പ് സമയത്ത് മലമ്പുഴയിൽ അച്യുതാനന്ദനെതിരെ മത്സരിക്കാനാണ് യുഡിഎഫ് ലതികാ സുഭാഷിനെ നിയോഗിച്ചത്.അത് നമ്മൾ വളരെയേറെ ശ്രദ്ധിക്കേണ്ട കാര്യമാണ്. അക്കാലത്ത് അച്യുതാനന്ദൻ ലതികാ സുഭാഷിന് നേരെ നടത്തിയിട്ടുള്ള ചില പരാമർശങ്ങൾ വലിയ രീതിയിൽ വിവാദമായിട്ടുണ്ട്.
ഇതിനു മുമ്പും ഒത്തിരി ആരോപണശരങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന ഒരു വനിതാ നേതാവാണ് ലതികാ സുഭാഷ്. ഞാൻ നേരത്തെ പറഞ്ഞുവല്ലോ, വ്യക്തിഗതമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയെന്ന നിലയിൽ ലതിക തല മുണ്ഡനം ചെയ്യുന്ന ദൃശ്യങ്ങളൊന്നും എനിക്ക് പൂർണമായി കാണാൻ പോലും കഴിഞ്ഞില്ല, അതിനുള്ള മനകരുത്തെനിക്കില്ല. ഇത് നിങ്ങളുടെ മുന്നിൽ തുറന്നു പറയുന്നതിലും എനിക്ക് യാതൊരുവിധ മടിയുമില്ല എന്നും അദ്ദേഹം പറയുകയുണ്ടായി.
ലതികക്കു നേരെ ഒത്തിരി വാദ മുഖങ്ങൾ ഉയർന്നു വന്നിരുന്നല്ലോ. ലതിക ഉയർത്തിയ പ്രതിഷേധം അത് വേണ്ടിയിരുന്നോ, ഇങ്ങനെ ചെയ്തത് ശരിയായിരുന്നോ എന്നൊക്കെ. പക്ഷേ, ലതികയോട് കോൺഗ്രസ് എടുത്ത നിലപാട് എത്രത്തോളം ശരിയായിരുന്നുവെന്ന് ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ എന്നോട് ചോദിച്ചാൽ ഒട്ടും ശരിയല്ല എന്ന് തന്നെയാണ് എന്റെ ശക്തമായ മറുപടിയെന്നും കെ എം ഷാജഹാൻ വ്യക്തമാക്കി.
കേരളത്തിലെ കോൺഗ്രസിൽ വനിതാ പ്രാതിനിധ്യം എത്രത്തോളം കുറവാണെന്നുള്ളതും ഞാൻ പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. ഇപ്പോൾ പുതു മുഖങ്ങളുമായി സാമാന്യം തെറ്റില്ലാത്ത രീതിയിലുള്ള സ്ഥാനാർഥികളുമായി കോൺഗ്രസ് വന്നിരിക്കുന്ന സാഹചര്യത്തിൽ ലതികയെപ്പോലെ ദീർഘനാളായി വനിതാ രംഗത്തു നിന്നും പ്രവർത്തിക്കുന്ന ഒരു നേതാവിന്, അതുപോലെ തന്നെ മഹിളാ കോൺഗ്രസിന്റെ അധ്യക്ഷയായിട്ടുള്ള ഒരു നേതാവിന് മത്സരിക്കാനൊരു സീറ്റുപോലും നൽകിയിട്ടില്ല എന്നത് എന്നെ സംബന്ധിച്ചെടുത്തോളം ഹൃദയ ഭേദകമാണെന്നും, ഇത് നിങ്ങൾക്ക് മുന്നിൽ തുറന്നു പറയുന്നതിലും എനിക്ക് യാതൊരു മടിയുമില്ല എന്നും കെ എം ഷാജഹാൻ വളരെ വെക്തമായി പറഞ്ഞുവച്ചു.
നിങ്ങൾ തന്നെ പറയൂ ഇത്തരമൊരു നിലപാടിനോട് എങ്ങനെയാണ് യോജിക്കാൻ സാധിക്കുക എന്നും അദ്ദേഹം ചോദിക്കുകയുണ്ടായി. എന്നിട്ട് അദ്ദേഹം ഇങ്ങനെ വ്യക്തമാക്കി, മറ്റുള്ളവർക്ക് സീറ്റ് കൊടുത്തിട്ട് ലതികാ സുഭാഷിന് സീറ്റ് കൊടുത്തില്ല എന്ന് ഞാൻ പറയുന്നില്ല. മറ്റുള്ളവർക്കും അതിനുള്ള അവകാശവാദമുണ്ടായിരിക്കാം അവർക്കത് കൊടുത്തിട്ടുമുണ്ട്. പക്ഷേ, അവരോടൊപ്പമോ, അവരെക്കാളും കൂടുതലോ ആയിട്ട് സ്ത്രീ വിഷയങ്ങളുമായി ബന്ധപ്പെട്ട് നിരന്തരം സമര മുഖങ്ങളിൽ `മുന്നിലുണ്ടായിരുന്ന വനിതാ നേതാവിന് മത്സരിക്കാൻ ഒരു ഉറച്ച സീറ്റ് എന്നൊന്നും ഞാൻ പറയുന്നില്ല, എന്നാൽ ഉറച്ച സീറ്റിന് ഏറ്റവും അർഹയായ ഈ നേതാവിന് ഒരു സീറ്റെങ്കിലും നൽകാത്ത കോൺഗ്രസ് നേതൃത്വത്തോട് എനിക്കൊന്ന് പറയാനുണ്ട്, കോൺഗ്രസ് നേതൃത്വം കാണേണ്ട ചില കാര്യങ്ങളുണ്ട്. ഈ കോൺഗ്രസിന് അഖിലേന്ത്യ തലത്തിൽ നേതൃത്വം കൊടുക്കുന്നത് ഒരു വനിതയാണ്.
ആ വനിതയാണ് സോണിയാ ഗാന്ധി. ഇതെങ്കിലും കോൺഗ്രസ് നേതാക്കൻമാർ കാണേണ്ടതായിരുന്നു. കോൺഗ്രസിൽ നിന്ന് ദീർഘകാലം ഇന്ത്യക്ക് ഒരു പ്രധാനമന്ത്രി ഉണ്ടായിരുന്നു. അതൊരു വനിതയായിരുന്നുവെന്നതും ഇവർ ഓർക്കേണ്ടതായിരുന്നു. കോൺഗ്രസാണ് ഇന്ത്യയിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിതയെ കൊണ്ടുവന്നിരുന്നതെന്നും കേരളത്തിലെ കോൺഗ്രസ് നേതാക്കന്മാർ മനസിലാക്കേണ്ട കാര്യമാണ്. സിപിഎമ്മിന് ഒരിക്കലുമൊരു വനിതയെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ട് വരാൻ കഴിഞ്ഞില്ല എന്നതും കേരളത്തിലെ കോൺഗ്രസ് നേതാക്കന്മാർ ഓർക്കേണ്ടതായിരുന്നു. 1964- മുതൽ ഇതുവരെ സിപിഎമ്മിന് ഒരു ദേശീയ സെക്രട്ടറിയായി ഒരു വനിതാ ഇതുവരെ വന്നിട്ടില്ല എന്നതും, സിപിഎമ്മിന്റെ പോളിറ്റ് ബ്യുറോയിൽ 17 അംഗങ്ങളിൽ വെറും രണ്ടേരണ്ട് വനിതകളാണുള്ളത്.
സിപിഎമ്മിന് കേരളത്തിലേക്ക് സംസ്ഥാന സെക്രട്ടറിയായിട്ട് പോലും ഒരു വനിതാ വന്നിട്ടില്ല. സിപിഎംന്റെ സംസ്ഥാന സെക്രട്ടറിയേറ്റിൽ 17 അംഗങ്ങളിൽ ഒരു വനിതയാണുള്ളത്. സിപിഎമ്മിന്റെ ഏതെങ്കിലുമൊരു ട്രേഡ് യൂണിയനിൽ ഒരു വനിതപോലും ഉണ്ടായിട്ടില്ല. പക്ഷേ, കോൺഗ്രസ് അഖിലേന്ത്യാ തലത്തിൽ അങ്ങനെ ആയിരുന്നില്ല. അഖിലേന്ത്യാ തലത്തിൽ വലിയ തോതിലുള്ള പ്രാധാന്യം കൊടുത്ത പാർട്ടിയായിരുന്നു കോൺഗ്രസ്. ഇത്തരമൊരു പാർട്ടിയിൽ മഹിളാ കോൺഗ്രസിന്റെ അധ്യക്ഷക്ക് ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരു സീറ്റ് നൽകാത്തതിനെ ഏത് തരത്തിലാണ് ന്യായീകരിക്കാനാകുക എന്നും കെ എം ഷാജഹാൻ വളരെ വ്യക്തമായി തന്നെ വിമർശിച്ചു.
കെഎസ്‍യുവിന്റെ നേതാവിന് അധ്യക്ഷ സീറ്റുണ്ട്. യൂത്ത് കോൺഗ്രസിന്റെ അധ്യക്ഷ സീറ്റുണ്ട്. യൂത്ത് കോൺഗ്രസിൽ നിന്നും കെഎസ്‌യുവിൽ നിന്നും ഒരുപാട് പേര് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. അങ്ങനെ മത്സരിക്കുമ്പോൾ കേരളത്തിലെ ജനസംഖ്യയിൽ പകുതിയോ അല്ലെങ്കിൽ അതിൽ കൂടുതലോ ഉള്ള വനിതകളെ പ്രതിനിധീകരിക്കുന്ന കോൺഗ്രസിന്റെ, മഹിളാ കോൺഗ്രസിന്റെ അധ്യക്ഷക്ക് ഒരു സീറ്റ് കൊടുക്കാതിരുന്നതിനെ ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കുന്നതല്ല എന്നും കെ എം ഷാജഹാൻ വ്യക്തമാക്കി.
ലതികാ സുഭാഷ് നടത്തിയ പ്രതിഷേധത്തിന് ഒരു വൈകാരിക തലമുണ്ടെന്ന് ഇവിടെയുള്ളവർക്ക് എന്തുകൊണ്ടാണ് കാണാൻ കഴിയാത്തത്. നമുക്കറിയാം അവർ തല മുണ്ഡനം ചെയ്തപ്പോൾ പറഞ്ഞതെന്തെന്ന്, പകുതി തല മുണ്ഡനം ചെയ്യുന്നത് പിണറായി വിജയൻറെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള നടപടികളിൽ പ്രതിഷേധിച്ചു കൊണ്ടാണെന്നും, ബാക്കി പകുതി കോൺഗ്രസ് നേതൃത്വത്തോടുള്ള പ്രതിഷേധമായി ചെയ്തതുമെന്നാണ് ലതിക പറയുന്നത്. എന്നിട്ടും ആ മനസിലെ വൈകാരികമായ തിരതള്ളൽ മനസിലാക്കാൻ എന്തുകൊണ്ടാണ് ഇവിടത്തെ കോൺഗ്രസ് പ്രവർത്തകർക്ക് സാധിക്കുന്നില്ല എന്നുള്ളത് ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ ഞാൻ നിങ്ങളോട് ചോദിക്കുകയാണെന്നും കെ എം ഷാജഹാൻ വ്യക്തമാക്കി. അതോടൊപ്പം തന്നെ ഇതിനെ തുടർന്നുണ്ടായ വിമർശനങ്ങളോടുള്ള കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റേയും പ്രതികരണം വളരെയേറെ മോശമായിരുന്നുവെന്നും കെ എം ഷാജഹാൻ തുറന്നടിച്ചു പറഞ്ഞു.
ലതികാ സുഭാഷ് നടത്തിയ വൈകാരിക പ്രകടനത്തെ വളരെ സൗമ്യമായ രീതിയിൽ പറഞ്ഞു തീർത്ത് അവരെ വിശ്വാസത്തിലെടുക്കാനാണ് കോൺഗ്രസ് ശ്രമിക്കേണ്ടിയിരുന്നെന്നും, മഹിളാ കോൺഗ്രസിന്റെ അധ്യക്ഷക്ക് സീറ്റ് കൊടുക്കാൻ കഴിഞ്ഞിരുന്നില്ല എങ്കിൽ അവരെ കണ്ട് എന്തുകൊണ്ട് നിങ്ങൾക്ക് തരാൻ കഴിഞ്ഞില്ല എന്നും, ഞങ്ങൾ നിങ്ങളെ വിശ്വാസത്തിലെടുക്കുന്നുവെന്നും, നിങ്ങളുടെ പ്രതിഷേധങ്ങൾ, വികാരങ്ങൾ ഒക്കെ ഞങ്ങൾക്ക് മനസിലാകുന്നുവെന്ന് പറഞ്ഞ് അവരെ കൂടെ നിർത്തി പോകേണ്ടതിനു പകരം അവരെ വിമർശിക്കുന്ന ഒരു സമീപനം എത്രത്തോളം അംഗീകരിക്കാം കഴിയുമെന്നുള്ളത് കെപിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും സ്വയം വിമർശന പരമായി അത് പരിശോധിക്കേണ്ടതാണ്.
അതിനാൽ തന്നെ ഇനിയെങ്കിലും അവരുമായി സംസാരിക്കാൻ തയ്യാറാകണമെന്നാണ് ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ എനിക്ക് നിങ്ങളോട് പറയാനുള്ളത്. കേരളത്തിൽ 50 ശതമാനത്തിൽ കൂടുതൽ വനിതകളാണെന്നുള്ള കാര്യം മനസിലാക്കണം. അവർക്കൊക്കെ തന്നെ വലിയതോതിലുള്ള മാനസിക മാനസിക ബുദ്ധിമുട്ട് ലതികാ സുഭാഷിന്റെ ഈ പ്രതിഷേധത്തിന്റെ ഭാഗമായി ഉണ്ടായിട്ടുണ്ട് എന്നാണ് എനിക്ക് മനസിലാക്കുവാൻ സാധിച്ചത്.
ഞാനൊരു കോൺഗ്രസ് പ്രവർത്തകനല്ല. പക്ഷേ, ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ ഒരു വനിതയെ ഇങ്ങനെ അപമാനിക്കപ്പെടുമ്പോഴുള്ള ഒരു ഹൃദയ വേദന, അത് ജനങ്ങളോട് പങ്കുവെക്കണം എന്നെനിക്ക് തോന്നി എന്നും ലതികാ സുഭാഷ് ഒരിക്കലും ഒരധികാര മോഹിയല്ലന്നും കെ എം ഷാജഹാൻ വളരെ വ്യക്തമായി പറയുകയുണ്ടായി.
https://www.facebook.com/Malayalivartha


























