ശ്രീകുരുംബാ ക്ഷേത്രത്തിൽ കോഴിബലി നടത്തിയ യുവാക്കൾ അറസ്റ്റിൽ; പിടികൂടലിനിടെ പൊലീസിന് പരിക്ക്

തൃശൂർ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ വിലക്ക് ലംഘിച്ച് വീണ്ടും കോഴിയെ ബലിയറുത്തു. ബലി നടത്തി രക്ഷപ്പെടാൻ ശ്രമിച്ച ഒമ്പതംഗ സംഘത്തെ പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ് ചെയ്തു. സംഭവത്തിനിടെ കൊടുങ്ങല്ലൂര്‍ എഎസ്ഐയ്ക്ക് പരിക്കും.
വടക്കേ നടയിൽ കോഴിക്കല്ലിന് സമീപം കോഴിയെ അറുത്ത യുവാക്കളെയാണ് പൊലീസ് ബലമായി പിടികൂടിയത്. കോഴിയെ അറുത്ത ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ചവരെ പൊലീസ് വളരെ പ്രയാസപ്പെട്ടായിരുന്നു കസ്റ്റഡിയിലെടുത്തത്. യുവാക്കൾ പൊലീസിനെ തള്ളി മാറ്റി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലുംപരാജയപ്പെടുകയായിരുന്നു.
ബലപ്രയോഗത്തിനിടെ എഎസ്ഐ റോയ് എബ്രഹാമിന് പരുക്കേൽക്കുകയും ചെയ്തു. ഇന്നലെയും ക്ഷേത്രത്തിൽ നാലംഗ സംഘം കോഴിയെ അറുത്തു. എന്നാൽ അവർ ഓടി രക്ഷപെടുകയായിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് ഇവിടെ ശക്തമായി നിരീക്ഷിച്ചിരുന്നു.1977 മുതൽ ക്ഷേത്രത്തിൽ ഭക്തര്‍ മൃഗ-പക്ഷി ബലി ചെയ്യുന്നത് നിരോധിച്ചതായിരുന്നു. പകരം ഭരണിയാഘോഷ നാളിൽ കോഴിയെ സമര്‍പ്പിച്ച് കുമ്പളം ഗുരുതിക്ക് കൊടുക്കുകയാണ് ചെയ്തിരുന്നത്.
https://www.facebook.com/Malayalivartha


























