മുഖ്യമന്ത്രി പങ്കെടുക്കുന്ന എല്‍.ഡി.എഫ് പൊതുയോഗത്തിന് അനുമതി നിഷേധിച്ച് കൊടുവള്ളി നഗരസഭ; ബസ് സ്റ്റാന്‍ഡില്‍ പൊതുയോഗത്തിന് അനുമതി നല്‍കാനാവില്ലെന്ന് നഗരസഭാ സെക്രട്ടറി

മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന എല്‍.ഡി.എഫ് പൊതുയോഗത്തിന് അനുമതി നിഷേധിച്ച് കൊടുവള്ളി നഗരസഭ. ബസ് സ്റ്റാന്‍ഡില്‍ പൊതുയോഗത്തിന് അനുമതി നല്‍കാനാവില്ലെന്നാണ് നഗരസഭാ സെക്രട്ടറി രേഖാമൂലം അറിയിച്ചത്.
സ്റ്റാന്‍ഡ് കൈയ്യേറിയാണ് യോഗത്തിനുള്ള സ്‌റ്റേജ് നിര്‍മിച്ചതെന്ന് ചൂണ്ടിക്കാട്ടി നഗരസഭാ കൗണ്‍സിലര്‍ ആണ് രാവിലെ പരാതി നല്‍കിയത്. ഇന്ന് വൈകീട്ട് അഞ്ച് മണിയ്ക്കാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുള്ള പൊതുയോഗം നടക്കാനിരുന്നത്.
https://www.facebook.com/Malayalivartha


























