വോട്ടര്‍പട്ടിക ക്രമക്കേട് ആരോപണം കടുപ്പിച്ച് പ്രതിപക്ഷം; കൂടുതല്‍ മണ്ഡലങ്ങളിലെ കള്ളവോട്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

സംസ്ഥാനത്ത് വോട്ടര്‍പട്ടികയില്‍ വ്യാപകമായി കള്ളവോട്ട് ചേര്‍ത്തെന്ന ആരോപണം കൂടുതല്‍ കടുപ്പിച്ച് പ്രതിപക്ഷം. കഴിഞ്ഞ ദിവസം പുറത്തുവിട്ട ഏഴുമണ്ഡലങ്ങള്‍ കൂടാതെ കൂടുതല്‍ മണ്ഡലങ്ങളിലെ കള്ളവോട്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ചെന്നിത്തല പുറത്തുവിട്ടു. തവനൂരില്‍ മാത്രം 4395 പേരുകളാണ് കൂടുതലായി ചേര്‍ത്തിട്ടുള്ളത്, കൂത്തുപറമ്ബ് 2795, പെരുമ്ബാവൂര്‍ 2286, ചാലക്കുടി 2063, കണ്ണൂര്‍ 1743, കല്‍പറ്റ 1795 എന്നിവിടങ്ങളിലെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. തെളിവുകള്‍ പ്രതിപക്ഷനേതാവ് തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. ചെന്നിത്തലയുടെ പരാതിയില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ റിപ്പോര്‍ട്ട് തേടിയിരുന്നു.
ഒരേ മണ്ഡലത്തില്‍ തന്നെ ഒരാളുടെ പേര് അഞ്ചുതവണ ചേര്‍ത്തത് കള്ളവോട്ടിന് വേണ്ടിയാണന്ന്, ആരോപിച്ച് ചെന്നിത്തല വോട്ടര്‍പട്ടികയുടെ പകര്‍പ്പും പുറത്തുവിട്ടിരുന്നു. ഒരു മണ്ഡലത്തില്‍ത്തന്നെ ഒരേ വ്യക്തിയെ നാലും അഞ്ചും തവണ പേര് ചേര്‍ത്തിരിക്കുകയാണ്. ഒരേ വിലാസവും ഫോട്ടോയും ഉപയോഗിച്ചാണ് മിക്കയിടത്തും ഇത് ചെയ്തതെന്നും കഴിഞ്ഞദിവസം രമേസ് ചെന്നിത്തല ആരോപിച്ചിരുന്നു. കഴക്കൂട്ടത്ത് മാത്രം ഇത്തരത്തില്‍ 4506 കള്ളവോട്ടര്‍മാരെയാണ് കണ്ടെത്തിയത്. കൊല്ലം 2534, തൃക്കരിപ്പൂര്‍ 1436, കൊയിലാണ്ടി 4611, നാദാപുരം 6171, കൂത്തുപറമ്ബ് 3525, അമ്ബലപ്പുഴ 4750 എന്നിങ്ങനെയാണ് കള്ളവോട്ടര്‍മാരുടെ എണ്ണം.
https://www.facebook.com/Malayalivartha























