27ന് രാജ്യ വ്യാപക ബാങ്ക് പണിമുടക്ക്... ഇന്ന് മുതൽ 4 ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും....

ഈ മാസം 27ന് രാജ്യ വ്യാപക ബാങ്ക് പണിമുടക്കുമായി മന്നോട്ടു പോകാൻ ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) തീരുമാനം.
ഇതോടെ ഇന്ന് മുതൽ 4 ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും. റിപ്പബ്ലിക്ക് ദിന അവധിയും ശനിയും ഞായറും ചേർത്ത് ഇന്ന് മുതൽ ചൊവ്വാഴ്ച വരെ ബാങ്കുകൾ തുറക്കില്ല. ചീഫ് ലേബർ കമ്മീഷണറുടെ മധ്യസ്ഥതയിൽ നടന്ന രണ്ടാം അനുരഞ്ജന ചർച്ചയും പരാജയപ്പെട്ടതോടെയാണ് പണിമുടക്കുമായ മുന്നോട്ടു പോകാനായി യുഎഫ്ബിയു തീരുമാനിച്ചത്.
ബാങ്കുകളുടെ പ്രവൃത്തി ദിനം ആഴ്ചയിൽ 5 ദിവസമാക്കണമെന്ന ശുപാർശ രണ്ട് വർഷമായിട്ടും കേന്ദ്രം നടപ്പാക്കാത്തതിനെരെയാണു ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുഎഫ്ബിയു പണിമുടക്ക് പ്രഖ്യാപിച്ചത്.
"
https://www.facebook.com/Malayalivartha























