രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യഹർജിയിൽ കോടതി 28ന് വിധിപറയും.... രാഹുലിന്റെ റിമാൻഡ് കാലാവധി നീട്ടാൻ അപേക്ഷ നൽകി എസ്.ഐ.ടി

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യഹർജിയിൽ കോടതി 28ന് വിധിപറയും. രാഹുലിന്റെ റിമാൻഡ് കാലാവധി നീട്ടാൻ എസ്.ഐ.ടി അപേക്ഷ നൽകി.
രാഹുലും അതിജീവിതയും തമ്മിലുള്ള ചില സംഭാഷണങ്ങൾ പരിശോധിക്കണമെന്ന് അന്വേഷണസംഘം നിലപാടെടുക്കുകയും ചെയ്തു. പരസ്പര സമ്മതപ്രകാരമുള്ള ബന്ധമാണ് രാഹുലും അതിജീവിതയും തമ്മിൽ ഉള്ളതെന്ന് തെളിയിക്കുന്നതിന് വേണ്ടിയാണ് പ്രതിഭാഗം ശബ്ദസന്ദേശം ഹാജരാക്കിയത്.
ശബ്ദസന്ദേശത്തിന്റെ ആധികാരികത പരിശോധിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തെ പ്രതിഭാഗം എതിർത്തുവെങ്കിലും അത് പരിഗണിക്കാതെ കേസ് ജനുവരി 28ലേക്ക് കോടതി മാറ്റുകയായിരുന്നു.
മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലായിട്ട് രണ്ടാഴ്ച പിന്നിടുന്നതിനിടെയാണ് പത്തനംതിട്ട സെഷൻസ് കോടതി രാഹുലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചത്. പത്തനംതിട്ട സ്വദേശിയായ യുവതിയാണ് രാഹുലിനെതിരെ പരാതി നൽകിയത്.
" f
https://www.facebook.com/Malayalivartha























