Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

തിരുവാഭരണ ഘോഷയാത്രയ്ക്ക് പന്തളത്ത് ഭക്തിനിർഭരമായ വരവേൽപ്പ്....

24 JANUARY 2026 12:42 PM IST
മലയാളി വാര്‍ത്ത

തിരുവാഭരണ ഘോഷയാത്രയ്ക്ക് പന്തളത്ത് ഭക്തിനിർഭരമായ വരവേൽപ്പ്. ഘോഷയാത്ര സംഘത്തിന് വിവിധ സംഘടനകളും ഭക്തരും ചേർന്ന് സ്വീകരണം നൽകുകയും ചെയ്തു.

ഇന്നലെ പുലർച്ചെയാണ് ഘോഷയാത്ര സംഘം ആറന്മുളയിൽനിന്ന് പന്തളത്തേക്ക് തിരിച്ചത്. രാജപ്രതിനിധി പി.എൻ. നാരായണ വർമയുടെ നേതൃത്വത്തിൽ ജനുവരി 12ന് പന്തളം വലിയകോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽനിന്ന് ആഭരണപ്പെട്ടികളുമായി ശബരിമലയിലേക്ക് തിരിച്ച ഘോഷയാത്ര സംഘമാണ് പരമ്പരാഗത പാതയിലൂടെത്തന്നെ തിരുവാഭരണങ്ങളുമായി പന്തളത്ത് മടങ്ങിയെത്തിയത്. മരുതുവനയിൽ ശിവൻകുട്ടിയായിരുന്നു സംഘത്തിലെ ഗുരുസ്വാമി.

ഇന്നലെ പുലർച്ചെ നാലോടെ ആറന്മുളയിൽ നിന്ന് പന്തളത്തേക്കു തിരിച്ച ഘോഷയാത്രയ്ക്ക് കിടങ്ങന്നൂർ വിജയാനന്ദാശ്രമം, കിടങ്ങന്നൂർ, കാവുംപടി, കുറിയാനപ്പള്ളി ദേവീ ക്ഷേത്രം എന്നിവിടങ്ങളിലും ഉള്ളന്നൂർ കുളക്കരയിൽ ശ്രീപാർഥസാരഥി സേവാസമാജം, കമ്പനിപ്പടിയിൽ അയ്യപ്പ സേവാസമാജം, പൈവഴി കവലയിൽ ഉള്ളന്നൂർ ശ്രീഭദ്ര ക്ഷേത്ര ഉപദേശകസമിതി, ഓട്ടോ തൊഴിലാളികൾ, പാറ കവലയിൽ ഹിന്ദു ഐക്യവേദി, പുതുവാക്കൽ ഗ്രാമീണ വായനശാല, ഗുരുമന്ദിരം, കുളനട ഗ്രാമപഞ്ചായത്ത്, കുളനട ഭഗവതിക്ഷേത്രം, ഗുരുനാഥൻ മുകടി അയ്യപ്പ ഗുരുക്ഷേത്രം, കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉപദേശകസമിതി, ദേവസ്വം ബോർഡ്, വലിയകോയിക്കൽ ക്ഷേത്ര ഉപദേശക സമിതി, പന്തളം നഗരസഭ, അയ്യപ്പസേവാസംഘം 344ാം നമ്പർ ശാഖ, ശബരിമല അയ്യപ്പസേവാസമാജം, യോഗക്ഷേമസഭ, അയ്യപ്പനഗർ റസിഡൻറ്സ് അസോസിയേഷൻ, മുട്ടാർ അയ്യപ്പക്ഷേത്രം, പാലസ് വെൽഫെയർ സൊസൈറ്റി, ക്ഷത്രിയക്ഷേമ സഭ, കൊട്ടാരം നിർവാഹകസംഘം തുടങ്ങിയവർ സ്വീകണം നൽകി.

പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിതമുറിയിൽ എത്തിച്ച തിരുവാഭരണങ്ങൾ ദേവസ്വം ബോർഡ് അധികാരികളിൽ നിന്ന് കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് എൻ. ശങ്കർ വർമ, സെക്രട്ടറി എം.ആർ. സുരേഷ് വർമ, ട്രഷറർ ദീപ വർമ എന്നിവർ ചേർന്ന് ഏറ്റുവാങ്ങുകയായിരുന്നു. ഇനി അയ്യപ്പന്റെ പിറന്നാളായ കുംഭമാസത്തിലെ ഉത്രത്തിനും വിഷുവിനുമാണ് ദർശനത്തിന് തുറന്നുവെയ്ക്കുക.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (2 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (3 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (3 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (3 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (4 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (4 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (4 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (4 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (6 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (6 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (6 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (7 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (8 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (8 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (9 hours ago)

Malayali Vartha Recommends