അതിവേഗ റെയില്‍ പാത വരുന്നതോടെ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് എത്താന്‍ വേണ്ടി വരുന്ന സമയം മൂന്നേകാല്‍ മണിക്കൂറെന്ന് മെട്രോ മാന്‍ ഇ ശ്രീധരന്‍

അതിവേഗ റെയില്‍ പാത വരുന്നതോടെ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് എത്താന്‍ വേണ്ടി വരുന്ന സമയം മൂന്നേകാല്‍ മണിക്കൂറെന്ന് മെട്രോ മാന്‍ . തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് വേണ്ടിവരുന്ന സമയം ഒരു മണിക്കൂറും ഇരുപത് മിനിറ്റുമാണ്. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ എത്താനെടുക്കുന്ന സമയം രണ്ടര മണിക്കൂറാണ്.
അഞ്ചുമിനിട്ട് കൂടുമ്പോള്‍ ട്രെയിനുണ്ടാകും. ഒരുലക്ഷംകോടി രൂപ ചെലവു വരുമെന്നും ഇ ശീധരന്‍ മലപ്പുറത്ത് പറഞ്ഞു. തുടക്കത്തില്‍ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ആവശ്യമെങ്കില്‍ കാസര്‍കോട്ടേക്കും മംഗലാപുരം, മുംബൈ വരെ നീട്ടാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ട്രെയിനില്‍ എട്ടുകോച്ചുകളാണ് ഉണ്ടാകുക. 560 യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയും. നിന്ന് യാത്ര ചെയ്യാന്‍ അനുമതി ഉണ്ടാകില്ല. ട്രെയിൻ കോച്ചുകളുടെ എണ്ണം 12, 16 എന്നിങ്ങനെ ഉയര്‍ത്താന്‍ കഴിയും. പരമാവധി കോച്ചുകളുടെ എണ്ണം 16 ആയിരിക്കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു. ഒരു കിലോമീറ്ററിന് ആകെ ചെലവ് വരിക 200 കോടിയാണ്. മണിക്കൂറില്‍ വേഗം 200 കിലോമീറ്റര്‍ ആയിരിക്കും.
ബിസിനസ്, ഫസ്റ്റ് ക്ലാസ്, ജനറല്‍ കോച്ചുകളുണ്ടാകും. നാലുവര്‍ഷത്തിനകം പദ്ധതി തീര്‍ക്കാനാവുമെന്നും മലപ്പുറം, കൊട്ടാരക്കര പോലെ റെയില്‍ ഇല്ലാത്തിടത്തും എത്താമെന്നും ഇ ശ്രീധരന്‍ .
സ്റ്റേഷനുകള്‍: തിരുവനന്തപുരം സെന്‍ട്രല്‍, എയര്‍പോര്‍ട്ട്, വര്‍ക്കല, കൊല്ലം, കൊട്ടാരക്കര, അടൂര്‍, ചെങ്ങന്നൂര്‍, കോട്ടയം, വൈക്കം, എറണാകുളം, (ബൈപ്പാസ് -പാലാരിവട്ടം), ആലുവ, നെടുമ്പാശേരി, തൃശൂര്‍ , കുന്നംകുളം, എടപ്പാള്‍, തിരൂര്‍, മലപ്പുറം, കരിപ്പൂര്‍, കോഴിക്കോട്, തലശേരി, കണ്ണൂര്‍ എന്നിങ്ങനെയാണ്.
അതേസമയം യാത്ര ചെലവ് കുറയുക, അപകടങ്ങള്‍ കുറയുക, പരിസ്ഥിതി മലിനീകരണം ഇല്ലാതാകുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന നേട്ടങ്ങളുള്ളത്. നിലവിലുള്ള റെയില്‍വേ പാതയുമായി ഈ പുതിയ പാതയ്ക്ക് ബന്ധമുണ്ടാകില്ല.
"
https://www.facebook.com/Malayalivartha























