ലോട്ടറി ഭാഗ്യം, സ്ഥാനക്കയറ്റം! ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യവർഷം

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): അനാവശ്യമായ കൂട്ടുകെട്ടുകളിൽ പെടാനും ദുർപ്രവൃത്തികൾ ചെയ്യാനുമുള്ള സാഹചര്യം ഇന്ന് ഉണ്ടായേക്കാം. നിയമപരമായ തടസ്സങ്ങൾ, ശത്രുശല്യം, ബന്ധുക്കളുമായുള്ള ചേർച്ചക്കുറവ് എന്നിവയ്ക്ക് സാധ്യതയുണ്ട്. ഉദര സംബന്ധമായ അസുഖങ്ങൾ വരാതെ ശ്രദ്ധിക്കുക.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): ജീവിതപങ്കാളിയുമായും സുഹൃത്തുക്കളുമായും വിദേശയാത്രകൾക്ക് അവസരം ലഭിക്കാൻ സാധ്യതയുള്ള ദിവസമാണിത്. രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനും അംഗീകാരങ്ങൾ നേടാനും സാധിക്കും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): നിയമപരമായ തർക്കങ്ങളിൽ വിജയം കൈവരിക്കാൻ സാധിക്കും. ആരോഗ്യനില മെച്ചപ്പെടുകയും ധനലാഭവും മനസ്സന്തോഷവും അനുഭവപ്പെടുകയും ചെയ്യും. ഔദ്യോഗിക രംഗത്ത് സ്ഥാനക്കയറ്റത്തിനും ദാമ്പത്യ ജീവിതത്തിൽ ഐക്യത്തിനും യോഗമുണ്ട്.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കുടുംബത്തിൽ ജീവിതപങ്കാളിയുമായോ മക്കളുമായോ കലഹങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. മാനസികമായ പിരിമുറുക്കവും ഉറക്കക്കുറവും അനുഭവപ്പെടാം. അനാവശ്യ കാര്യങ്ങളിൽ ഇടപെടുന്നത് വഴി അപമാനങ്ങൾ നേരിടേണ്ടി വന്നേക്കാമെന്നതിനാൽ സംയമനം പാലിക്കുക.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): ആഡംബരങ്ങൾക്കായി പണം ചെലവാക്കുന്നത് വഴി സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വരവിനേക്കാൾ കൂടുതൽ ചെലവ് വരാതിരിക്കാൻ ശ്രദ്ധിക്കുക. ശാരീരികമായ ക്ഷീണത്തിനും ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസങ്ങൾക്കും സാധ്യത കാണുന്നു.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): ലോട്ടറി, നറുക്കെടുപ്പ് തുടങ്ങിയവയിലൂടെ ഭാഗ്യാനുഭവങ്ങൾ തേടിയെത്താൻ യോഗമുണ്ട്. തൊഴിൽ വിജയവും ഉന്നത സ്ഥാനമാനങ്ങളും ലഭിക്കാൻ സാഹചര്യമുണ്ടാകും. സർക്കാരിൽ നിന്നുള്ള ഗുണാനുഭവങ്ങളും കീർത്തിയും ലഭിക്കുന്ന അനുകൂല ദിവസമാണിത്.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): കുടുംബ സൗഖ്യവും സാമ്പത്തിക നേട്ടവും ഉണ്ടാകുന്ന ദിവസമായിരിക്കും. ചെയ്യുന്ന പ്രവർത്തനങ്ങളെല്ലാം ലാഭകരമായിത്തീരും. നിയമപരമായ വിജയങ്ങൾ, ശത്രുനാശം, തൊഴിൽ വിജയം എന്നിവ ഇന്ന് ഫലമാണ്.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): രോഗങ്ങൾ മൂർച്ഛിക്കാനോ ശാരീരിക അസ്വസ്ഥതകൾ വർദ്ധിക്കാനോ ഇടയുണ്ട്. ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. സ്ത്രീകൾ മൂലം മാനഹാനിയോ സാമ്പത്തിക നഷ്ടമോ ഉണ്ടാകാതെ ശ്രദ്ധിക്കണം. വരവിനേക്കാൾ ചെലവ് കൂടുന്ന സാഹചര്യമുണ്ടാകും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): രോഗപീഡകളും സാമ്പത്തിക ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നേക്കാം. തൊഴിൽ രംഗത്ത് തിരിച്ചടികൾക്കും ശത്രുദോഷത്തിനും സാധ്യതയുണ്ട്. കോടതി കേസുകളിൽ തിരിച്ചടിയുണ്ടാകാനും കുടുംബ കലഹങ്ങൾക്കും സാധ്യത കാണുന്നതിനാൽ അതീവ ജാഗ്രത പുലർത്തുക.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): പുതിയ നല്ല സുഹൃത്തുക്കളെ ലഭിക്കാനും ബന്ധുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. സാമ്പത്തികമായ പുരോഗതിയും ദാമ്പത്യ ഐക്യവും കൈവരും. ഭക്ഷണ സുഖം അനുഭവപ്പെടുന്ന ദിവസമായിരിക്കും ഇന്ന്.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): മാനസികമായ ബുദ്ധിമുട്ടുകളും തൊഴിൽപരമായ ക്ലേശങ്ങളും അലട്ടിയേക്കാം. കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങളോ കലഹമോ ഉണ്ടാകാൻ ഇടയുണ്ട്. സാമ്പത്തിക നഷ്ടത്തിനും അപമാനങ്ങൾക്കും സാധ്യതയുള്ളതിനാൽ ഓരോ കാര്യത്തിലും ശ്രദ്ധ വേണം.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): ആരോഗ്യനില മെച്ചപ്പെടുകയും ഉന്മേഷം അനുഭവപ്പെടുകയും ചെയ്യും. ഭാഗ്യാനുഭവങ്ങളും ഭക്ഷണ സുഖവും തേടിയെത്തും. ദീർഘകാലമായി അലട്ടിയിരുന്ന അപവാദ പ്രചരണങ്ങളിൽ നിന്ന് മോചനം ലഭിക്കുന്ന ആശ്വാസകരമായ ദിനമായിരിക്കും ഇന്ന്.
"
https://www.facebook.com/Malayalivartha























