ന്യൂസിലൻഡിനെതിരായ രണ്ടാം ട്വന്റി20 ക്രിക്കറ്റ് മത്സരം.... 28 പന്ത് ശേഷിക്കെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം

ന്യൂസിലൻഡിനെതിരായ രണ്ടാം ട്വന്റി20 ക്രിക്കറ്റ് മത്സരത്തിൽ 28 പന്ത് ശേഷിക്കെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. 32 പന്തിൽ 76 റണ്ണടിച്ച ഇഷാൻ 11 ഫോറും നാല് സിക്‌സറുമടിച്ചു. ഫോം വീണ്ടെടുത്ത ക്യാപ്‌റ്റൻ സൂര്യകുമാർ യാദവ് ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിൽ അർധസെഞ്ചുറിയുമായി തിളങ്ങി.
37 പന്തിൽ പുറത്താകാതെ 82 റൺ. അതിൽ ഒമ്പത് ഫോറും നാല് സിക്‌സറും. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 48 പന്തിൽ 122 റണ്ണടിച്ചുകൂട്ടിയതോടെ ന്യൂസിലൻഡ് കളിവിടുകയായിരുന്നു. പരമ്പരയിൽ ഇന്ത്യ 2–0ന് മുന്നിലെത്തി. സ്വന്തം തട്ടകത്തിൽ ഇന്ത്യയുടെ 100–ാം മത്സരമായിരുന്നു.ഇഷാനും സൂര്യകുമാറും ചേർന്ന് നടത്തിയ കടന്നാക്രമണത്തിൽ കിവീസ് ബൗളർമാർ തകർന്നസ്ഥിതിയിലായി.
ആദ്യ ഓവറിൽ 24 റൺ. രണ്ടാമത്തേതിൽ 25. ആകെ മൂന്ന് ഓവറിൽ വഴങ്ങിയത് 67 റൺ. മാറ്റ് ഹെൻറിയുടെ ഒരോവറിൽ പിറന്നത് 21 റൺ. സൂര്യകുമാർ 23 ഇന്നിങ്സിനുശേഷം ആദ്യമായി 50 കടന്നു. 23 പന്തിലാണ് ഇൗ നേട്ടം.
"
https://www.facebook.com/Malayalivartha























