മോദി വന്നിട്ടും മൈന്‍ഡ് ചെയ്തില്ല! ശ്രീലേഖ കട്ടകലിപ്പിലോ..? ആരും ഇത് തെറ്റിദ്ധരിക്കേണ്ട; വിശദീകരണവുമായി മുന്‍ ഡിജിപി..കുത്തിതിരുപ്പ് മാമാ മാധ്യമങ്ങളോട് മറുപടി..

പരിപാടിയില്‍ ഉടനീളം പ്രധാനമന്ത്രിയുടെ അടുത്തുപോകാതിരുന്ന അവര്‍ അദ്ദേഹത്തെ യാത്രയാക്കുന്ന സമയത്ത് മറ്റ് നേതാക്കള്‍ക്കൊപ്പം ചേരാതെ മാറിനില്‍ക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലടക്കം പ്രചരിച്ചു. കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം വാഗ്ദാനം ചെയ്താണ് തന്നെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചതെന്നും എന്നാല്‍ പിന്നീട് തന്നെ തഴഞ്ഞുവെന്നും അവര്‍ നേരത്തെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നടിച്ചിരുന്നു.മോദിയെ യാത്ര അയയ്ക്കാനായി മറ്റ് നേതാക്കളെല്ലാം കൂടിനില്‍ക്കുമ്പോഴുംസ്വന്തം ഇരിപ്പിടത്തില്‍ നിന്ന് എണീറ്റ് മാറിനില്‍ക്കുകയായിരുന്നു ശ്രീലേഖ.
ബിജെപിയുടെ നിലവിലെ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ശ്രീലേഖ, വേദിയില്‍ പ്രധാനമന്ത്രിക്ക് തൊട്ടുപിന്നിലെ ഇരിപ്പിടത്തിലാണ് ഇരുന്നതെങ്കിലും അദ്ദേഹത്തോട് സംസാരിക്കാനോ അടുത്ത് ചെല്ലാനോ തയ്യാറായില്ല. പ്രധാനമന്ത്രി മോദി മേയര്‍ വി.വി. രാജേഷിനെ ആലിംഗനം ചെയ്യുകയും ആവേശത്തോടെ പ്രസംഗിക്കുകയും ചെയ്തപ്പോള്‍ സദസിലും വേദിയിലും ഉണ്ടായിരുന്നവര്‍ ആവേശത്തിലായെങ്കിലും ശ്രീലേഖയുടെ മുഖത്ത് യാതൊരു ഭാവ വ്യത്യാസവും ഉണ്ടായിരുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായി ബിജെപി നടത്തിയ ഏറ്റവും പ്രധാനപ്പെട്ട ഈ പൊതുസമ്മേളനത്തിലും പാര്‍ട്ടി നേതൃത്വത്തോടുള്ള തന്റെ കടുത്ത അതൃപ്തി ശ്രീലേഖയുടെ മുഖഭാവത്തിലും പെരുമാറ്റത്തിലും പ്രകടമായിരുന്നു.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി ഭരണം പിടിച്ചാല്‍ മേയര്‍ സ്ഥാനം നല്‍കാമെന്ന ഉറപ്പിലാണ് മുന്‍ ഡിജിപി കൂടിയായ ശ്രീലേഖയെ പാര്‍ട്ടി മത്സരരംഗത്തിറക്കിയത്. എന്നാല്‍ ജയിച്ചുവന്നപ്പോള്‍ രാഷ്ട്രീയ പാരമ്പര്യമുള്ളവര്‍ മേയറാകണമെന്ന ആര്‍എസ്എസ് നിലപാട് ശ്രീലേഖയ്ക്ക് തിരിച്ചടിയായി. വി.വി. രാജേഷിനെ മേയറാക്കാനും ആശാനാഥിനെ ഡെപ്യൂട്ടി മേയറാക്കാനും പാര്‍ട്ടി തീരുമാനിച്ചതോടെ ശ്രീലേഖ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങ് തീരും മുന്‍പേ അവര്‍ വേദി വിട്ടതും വലിയ വാര്‍ത്തയായിരുന്നു.വിഷയം വിവാദമായതോടെ വിശദീകരണവുമായി ശ്രീലേഖ തന്നെ രംഗത്തെത്തി.
താന്‍ പ്രധാനമന്ത്രിയുടെ അടുത്ത് പോകാതിരുന്നത് അച്ചടക്കത്തിന്റെ ഭാഗമാണെന്ന് അവര്‍ ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് വന്നപ്പോൾ വേദിയിൽ എനിക്കിരിപ്പിടം ലഭിച്ചത് ബിജെപിയുടെ സംസ്ഥാന ഉപാദ്ധ്യക്ഷന്മാരിൽ ഒരാളായത് കൊണ്ടാണ്. എനിക്ക് രാഷ്ട്രീയം പുതിയതാണ്. 33 വർഷം ചെയ്തതും പരിചയിച്ചതും പൊലീസ് ഉദ്യോഗസ്ഥയായാണ്. വളരെയധികം വിവിഐപി ഡ്യൂട്ടി ചെയ്ത എനിക്ക് അച്ചടക്കം വളരെ പ്രധാനപ്പെട്ട കാര്യമാണ്. പ്രധാനമന്ത്രി വേദിയിലേക്ക് വരുമ്പോൾ തനിക്ക് ലഭിച്ച സ്ഥാനത്ത് തന്നെ ഇരിക്കുക എന്നതാണ് ഞാൻ ചെയ്യേണ്ടതെന്നാണ് ധരിച്ചിരുന്നത്.
അടുത്തേക്ക് ക്ഷണിച്ചാലല്ലാതെ പോകരുതെന്ന പരിശീലനം എനിക്ക് ലഭിച്ചതുകൊണ്ടായിരിക്കാം ഞാനെന്റെ സ്ഥാനത്ത് മാത്രം ഇരുന്നത്. വിവിഐപി എൻട്രൻസ് വഴി വന്ന അദ്ദേഹം അതുവഴി തിരികെ പോകുമ്പോൾ ഞാൻ ആ വഴി പോകുന്നത് ശരിയല്ലല്ലോ എന്ന് കരുതിയാണ് അവിടെ തന്നെ നിന്നത്. ആരും വെറുതേ തെറ്റിദ്ധരിക്കേണ്ട. ഞാൻ എപ്പോഴും ബിജെപിക്കൊപ്പമാണ്'- എന്ന് പറഞ്ഞാണ് ശ്രീലേഖ പ്രതികരണം അവസാനിപ്പിച്ചത്.
https://www.facebook.com/Malayalivartha























