കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കഴക്കൂട്ടം ചന്തവിളയിലാണ് അപകടമുണ്ടായത്. സ്‌കൂട്ടർ ഓടിച്ചിരുന്ന കൊല്ലം ചിതറ സ്വദേശി പ്രിൻസിലാൽ (46) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ 12 മണിയോടെ ചന്തവിള ആമ്പല്ലൂർ ഭാഗത്ത് വച്ചായിരുന്നു അപകടം നടന്നത്. വിമാനത്താവളത്തിൽ നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോയ കാറും കഴക്കൂട്ടത്തേക്ക് വരികയായിരുന്ന സ്കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകർന്നനിലയിലാണ്. പ്രിൻസിലാൽ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത് കഴക്കൂട്ടം പൊലീസ് .
https://www.facebook.com/Malayalivartha























