ഉമ്മൻ ചാണ്ടിയുടെ മരുമകൻ വര്‍ഗീസ് ജോര്‍ജ് ട്വന്റി ട്വന്റിയിൽ; നടനും സംവിധായകനുമായ ലാലും പാർട്ടിയിൽ ചേർന്നു

മുതിർന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയുടെ മരുമകന്‍ വര്‍ഗീസ് ജോര്‍ജ് ട്വന്റി 20 യില്‍ ചേർന്നു. പാര്‍ട്ടിയുടെ ഉപദേശക സമിതി അംഗമായ വര്‍ഗീസ് ജോര്‍ജിന് യുവജന സംഘടനയുടെ ഏകോപന സമിതിയിലെ അംഗമാണ്. നടനും സവിധയകനുമായ ലാലും ട്വന്റി 20യോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കുമെന്ന് വ്യക്തമാക്കി.
കൊച്ചിയില്‍ നടന്ന ഭാരവാഹി യോഗത്തിനുശേഷമാണ് ട്വന്റി 20യില്‍ ചേരുന്നതായി വര്‍ഗീസ് ജോര്‍ജ് അറിയിക്കുന്നത്. പാര്‍ട്ടി ഉപദേശക സമിതി ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഇദ്ദേഹത്തിന് അംഗത്വം നൽകി. ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനങ്ങളോടുള്ള വിയോജനമല്ല, മറിച്ച് ട്വന്റി 20യുടെ പ്രവര്‍ത്തനങ്ങളോടുള്ള താല്‍പ്പര്യമാണ് പാര്‍ട്ടിയില്‍ ചേരാന്‍ കാരണമെന്ന് വര്‍ഗീസ് ജോര്‍ജ് വ്യക്തമാക്കി.
ഉമ്മന്‍ ചാണ്ടിയുടെ മൂത്തമകള്‍ മരിയയുടെ ഭര്‍ത്താവാണ് വര്‍ഗീസ് ജോര്‍ജ്. ദുബായിലെ കമ്പനിയില്‍ സിഇഒ ആയി ജോലി അനുഷ്ഠിക്കുകയായിരുന്നു. എട്ടുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്.
സംവിധായകനും നടനുമായ ലാലും ട്വന്റി 20യുടെ ഭാഗമാകുന്നതായി പറഞ്ഞു. വിഡീയോ സന്ദേശത്തലൂടെയാണ് ലാല്‍ തീരുമാനം വ്യക്തമാക്കിയത്. എല്ലാ പാര്‍ട്ടികളുടെയും അടിസ്ഥാനപരമായ സന്ദേശം നന്മയാണെങ്കിലും കൂടുതല്‍ പ്രാവര്‍ത്തികമാക്കിയത് ട്വന്റി 20 ആയതിനാണ് ഒപ്പം ചേരാന്‍ ഇദ്ദേഹം തീരുമാനിച്ചത്.
കിഴക്കമ്പലം മോഡല്‍ വികസനം എല്ലായിടങ്ങളിലും അനിവാര്യമാണ്. ട്വന്റി 20 യേക്കാള്‍ നന്മ തോന്നുന്ന പ്രസ്ഥാനം ഉണ്ടാവുന്നിടത്തോളം സംഘടന്‌ക്കൊപ്പമുണ്ടാവുമെന്ന് ലാല്‍ വ്യക്തമാക്കി. മകളുടെ ഭര്‍ത്താവ് അലന്‍ ആന്റണിയെ യുവജനസംഘടനയുടെ പ്രസിഡന്റായും നിയമിച്ചു.
സാമൂഹ്യപ്രവര്‍ത്തക ലക്ഷ്മി മേനോന്‍ വനിതാ വിഭാഗത്തിന്റെയും ഡോക്ടര്‍ ജോര്‍ജിനെ മുതിര്‍ന്ന പൗരന്‍മാരുടെ സംഘടന പ്രസിഡന്റായുംഇന്നലെ തെരഞ്ഞെടുത്തു. പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തിന്റെ പടിപടിയായുള്ള വളര്‍ച്ചയുടെ ഭാഗമായാണ് പോഷക സംഘടനകളുടെ രൂപീകരണമെന്ന് ഉപദേശകസമിതി ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പറഞ്ഞു. സ്വകാര്യ സംരംഭമെന്ന രീതിയില്‍ പുരോഗമിച്ച് പബ്ലിക് ലിമിറ്റഡ് കമ്പനിയെന്ന തലത്തിലേക്ക് ഉയരുകയാണ് ലക്ഷ്യമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
സമൂഹത്തില്‍ ആഘോഷിക്കപ്പെടുന്ന വ്യക്തിത്വങ്ങളും വ്യവസായികളും സംരഭകരുമടക്കം നിരവധി പേര്‍ വരും ദിനങ്ങളില്‍ പാര്‍ട്ടിയിലെത്തുമെന്ന് കോര്‍ഡിനേറ്റര്‍ സാബു ജേക്കബ് അറിയിച്ചു. പ്രമുഖ വ്യക്തിത്വങ്ങളുടെയടക്കം നിരവധി പേരുടെ പിന്തുണയാണ്കിട്ടുന്നതെന്നും. പലരും വിവരങ്ങള്‍ രഹസ്യമാക്കി വെയ്ക്കാന്‍ താല്‍പ്പര്യപ്പെടുന്നു. പാര്‍ട്ടി മത്സരിയ്ക്കുന്ന എറണാകുളം ജില്ലയിലെ എട്ടു മണ്ഡലങ്ങളിലും മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുമെന്ന് അദ്ദേഹംവ്യക്തമാക്കി.
https://www.facebook.com/Malayalivartha

























