കരിപ്പൂര്‍ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; ക്യാപ്‌സൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 30 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 30 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. മലപ്പുറം കോടൂര്‍ സ്വദേശി നെച്ചിക്കണ്ടന്‍ ഷുഹൈബാണ് പിടിയിലായത്.
648.5 ഗ്രാം സ്വര്‍ണ മിശ്രിതമാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. ക്യാപ്‌സൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്.
കഴിഞ്ഞദിവസം കാര്‍ഗോ കോംപ്ലക്സ് വഴി അയച്ച ബാഗേജില്‍ നിന്നും 1.28 കോടി രൂപയുടെ സ്വര്‍ണം പിടികൂടിയിരുന്നു. മൈക്രോവേവ് അവ്നില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. യാത്രക്കാരന്‍ കൂടെ കൊണ്ടുവരാതെ യുബി (അണ്‍ അക്കമ്ബനീഡ് ബാഗേജ്) ആയി അയച്ച കാര്‍ഗോയിലായിരുന്നു സ്വര്‍ണം.
https://www.facebook.com/Malayalivartha

























