കടകംപള്ളി ഖേദം പ്രകടിപ്പിച്ചത് എന്തിനാണെന്ന് മനസിലായില്ല; പിണറായി വിജയൻ, ശബരിമല വിഷയത്തില്‍ ഉരുണ്ട് കളിച്ച് മുഖ്യമന്ത്രി

ശബരിമല വിഷയത്തിൽ മറുപടി നൽകാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് കടകംപള്ളി ഖേദം പ്രകടിപ്പിച്ചത് എന്തിനാണെന്ന് മനസ്സിലായില്ലെന്ന്പിണറായി വിജയൻ. അതിലേക്ക് അദ്ദേഹത്തെ നയിച്ചതെന്ന് എന്താണെന്ന് അറിയില്ലെന്ന് പറഞ്ഞു.
അദ്ദേഹത്തോട് അതിനെക്കുറിച്ച് ചോദിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പിണറായിയുടെ ഈ രീതിയിലെ അഭിപ്രായ പ്രകടനം. അതേസമയം എന്‍.എസ്.എസിന് അടിസ്ഥാനപരമായി ചില നിലപാടുകളുണ്ട്.
പക്ഷേ ആ വിഭാഗം മൊത്തമായും എതിരഭിപ്രായം ഉള്ളവരല്ല. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി തന്നെ അയവുവരുത്തിയിരിയ്ക്കുകയാണ്. ശബരിമലയില്‍ വിധി വിശാല ബെഞ്ചിന്‍റെ പരിശോധനയിലുമുണ്ട്. വിധി പരിശോധിക്കേണ്ട കാര്യങ്ങളുണ്ടെന്ന് സുപ്രീംകോടതിക്ക് തന്നെ തോന്നിയിരിയ്ക്കുകയാണ്. ശബരിമല തദ്ദേശ തെരഞ്ഞെടുപ്പില്‍ ബാധിച്ചില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരിയ്ക്കുന്നു.
ബാറുകള്‍ വേണ്ട എന്ന നിലപാട് എൽ ഡി എഫ് സർക്കാരിനില്ല. മദ്യം വേണ്ട ഒരുപാട് ആളുകളുണ്ട്. മദ്യം ഇല്ലെങ്കില്‍ അവര്‍ മറ്റു ഗുരുതരമായ കാര്യങ്ങളിലേക്ക് എത്തിച്ചേരും. മദ്യ നിരോധനം നടപ്പിലാക്കിയ സംസ്ഥാനത്തും ഇതൊക്കെ കിട്ടുക തന്നെ ചെയ്യും. മദ്യവര്‍ജനത്തിനായി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ഒഴിവാക്കാമായിരുന്നുവെന്ന് തോന്നിയ ഒരു നടപടിയുമുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha

























