നെഞ്ചിടിപ്പോടെ നേതാക്കന്‍മാര്‍... കോണ്‍ഗ്രസിലെ പലരും ബിജെപി വിടുമെന്ന പ്രചാരണം നടത്തുന്നതിനിടെ വെളിപ്പെടുത്തലുമായി ബിജെപി നേതാവ് മീനാക്ഷി ലേഖി; നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തി; വ്യക്തിപരമായും പാര്‍ട്ടി മാറ്റത്തെക്കുറിച്ച് തന്നോടു ചര്‍ച്ച ചെയ്തിട്ടുണ്ട്

കേരളത്തില്‍ നിന്നും പല കോണ്‍ഗ്രസ് നേതാക്കളും ബിജെപിയിലേക്ക് കൂടുമാറുമെന്ന് നേരത്തെ തന്നെ സംശയമുണ്ടായിരുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പ് ഫലംകൂടി വന്നതിന് ശേഷമായിരിക്കും കുത്തൊഴുക്ക് ഉണ്ടാകുക. സ്ഥാനാര്‍ത്ഥി മോഹികളായ പലരും അസംതൃപ്തരാണ്. യുഡിഎഫ് ഭരണത്തില്‍ വരാതിരുന്നാല്‍ പിന്നെ കഷ്ടകാലമാണ്. അതേ സമയം ഇക്കാര്യം തുറന്ന് പറയുകയാണ് ബിജെപി നേതാവ് മീനാക്ഷി ലേഖി.
കേരളത്തിനകത്തും പുറത്തുമുള്ള നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തിപരമായി പാര്‍ട്ടി മാറ്റത്തെക്കുറിച്ചു തന്നോടു ചര്‍ച്ച ചെയ്തിട്ടുണ്ടെന്നാണ് മീനാക്ഷി ലേഖി പറയുന്നത്. കോണ്‍ഗ്രസിനു നല്ല നേതൃത്വമില്ല. ഒരിടത്തും മികച്ച പ്രകടനവും കാഴ്ചവയ്ക്കുന്നില്ല.
അതൊക്കെ എവിടെയുണ്ടോ അവിടേക്ക് നേതാക്കളും പ്രവര്‍ത്തകരും പോകുക സ്വാഭാവികമാണ്. അതിനാല്‍ തന്നെ മികച്ച നേതൃത്വവും സംഘടനാ പാടവവുമുള്ള ബി.ജെ.പിയിലേക്ക് അസംതൃപ്തരായ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ചേരാന്‍ ആഗ്രഹിക്കും. അത്തരം നേതാക്കളാണ് തന്നോട് സംസാരിച്ചത്. വ്യക്തിപരമായ കാര്യമായതിനാല്‍ അവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടുന്നതു ശരിയല്ലെന്നും അവര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
ആചാരത്തിന്റെ പേരില്‍ ഒരു കോഴിയെ ബലി നല്‍കിയ വ്യക്തിക്കെതിരേ കേസെടുത്ത് ജയിലില്‍ അടച്ച സര്‍ക്കാര്‍, എന്നാല്‍ ഈദ് ദിനത്തില്‍ അടക്കം ആചാരപരമായി മൃഗങ്ങളെ കശാപ്പുചെയ്യുന്നവരെ സംരക്ഷിക്കുന്നു. ശബരിമല ആചാരലംഘന വിഷയത്തില്‍ കോണ്‍ഗ്രസിനും സി.പി.എമ്മിനും ഒരേ നയമാണ്. പ്രത്യക്ഷത്തില്‍ ഇടതുസര്‍ക്കാരിനെ എതിര്‍ക്കുന്നെന്നു വരുത്തുക മാത്രമാണ് കോണ്‍ഗ്രസ് ചെയ്തത്.
പ്രളയം വന്നപ്പോള്‍ കന്നി അയ്യപ്പന്മാര്‍ മല ചവിട്ടിയില്ലെന്നും അതിനാല്‍ അയ്യപ്പന്‍ ബ്രഹ്മചര്യവ്രതം ലംഘിച്ച് മാളികപ്പുറത്തമ്മയെ വിവാഹം ചെയ്‌തെന്നും പ്രചരിപ്പിച്ചത് സി.പി.എം എം.എല്‍.എയായ എം.സ്വരാജാണ്. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സി.പി.എമ്മുകാര്‍ ശബരിമലയ്ക്കും അയ്യപ്പനും വേണ്ടി ഖേദം പ്രകടിപ്പിക്കുന്നത് ഹിന്ദുക്കളുടെ വോട്ടിനുവേണ്ടി മാത്രമാണ്.
കേരളത്തില്‍ ബി.ജെ.പിക്കെതിരേ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്‍.ഡി.എഫും യു.ഡി.എഫുമല്ല മറിച്ച് എല്‍.യു.ഡി.എഫ് ആണ്. കേരളത്തിനു പുറത്ത് ഒറ്റക്കെട്ടായി മത്സരിക്കുന്ന കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും അഴിമതിനാണയത്തിന്റെ രണ്ടുവശങ്ങള്‍ മാത്രമാണ്. രണ്ടു മുഖങ്ങളുള്ള ഒരു പാര്‍ട്ടിയാണ് ഇവര്‍. പുറമെ ശത്രുക്കളായി ഭാവിച്ച് ഭരണത്തിലേറുമ്പോള്‍ പരസ്പരം സഹായിക്കുകയാണ് ഈ രണ്ടു പാര്‍ട്ടികളുമെന്ന് അവര്‍ ആരോപിച്ചു.
അതേസമയം ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്ക് സിപിഎമ്മിനോട് അവിശ്വാസമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രകോപനപരമായി ഒന്നും പറഞ്ഞിട്ടില്ല എന്ന് ന്യായീകരിച്ച് നടത്തിയ പ്രസ്താവനയിലൂടെ ഈ വിഷയത്തില്‍ എന്‍എസ്എസ് നിലപാടുകളെ വിമര്‍ശിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.
വിശ്വാസികള്‍ക്ക് അനുകൂലമായ ഒരു നിലപാടും ഇന്നേവരെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ സിപിഎമ്മും സിപിഐയും രണ്ടു തട്ടിലാണ്. വ്യക്തവും സത്യസന്ധവുമായ നിലപാട് ഇരുപാര്‍ട്ടികള്‍ക്കുമില്ല. ഇതു തന്നെയാണ് വിശ്വാസികള്‍ക്ക് ഇവരോടുള്ള അവിശ്വാസത്തിന്റെ കാരണമെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























