ബിജെപിയുടെ മുദ്രാവാക്യം എന്നത് കോണ്‍ഗ്രസ് വിമുക്ത ഭാരതമാണ്; സിപിഐഎം ആ ട്രാപില്‍ വീണിരിക്കുന്നു: ഈ തെരഞ്ഞെടുപ്പില്‍ ബിജെപി സിപിഐഎം രഹസ്യ ധാരണയുണ്ട്: ഇടതുപക്ഷത്തുള്ള സിനിമ പ്രവര്‍ത്തകര്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കി ജഗദീഷ്

നിയമസഭ തെഞ്ഞെടുപ്പില്‍ സിപിഐഎം ബിജെപി ധാരണയുണ്ടെന്ന് ആരോപണം ഉന്നയിച്ച് നടനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ജഗദീഷ് രംഗത്ത്. ഈ തെരഞ്ഞെടുപ്പില്‍ ബിജെപി സിപിഐഎം രഹസ്യ ധാരണയുണ്ടെന്ന് ജഗദീഷ് വ്യക്തമാക്കുകയുണ്ടായി. ഇതിനെ പറ്റി ഇടതുപക്ഷത്തുള്ള സിനിമ പ്രവര്‍ത്തകര്‍ തന്നോട് പറഞ്ഞിട്ടുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. അതുതന്നെയാണ് ആര്‍എസ്‌എസ് സൈദ്ധാന്തികന്‍ ആര്‍ ബാലശങ്കറിന്റെ വെളിപ്പെടുത്തലില്‍ നിന്നും പുറത്തുവന്നതെന്നും ജഗദീഷ് കുറ്റപ്പെടുത്തിയിരിക്കുകയാണ്. ഒരു പ്രമുഖ മാധ്യമത്തോടാണ് അദ്ദേഹം വെളിപ്പെടുത്തിയത്.
കോണ്‍ഗ്രസ് വിമുക്ത ഭാരതം എന്നതാണ് ബിജെപിയുടെ മുദ്രാവാക്യം. സിപിഐഎം ആ ട്രാപില്‍ വീണിരിക്കുകയാണ്. ഇതിനെ വളരെ ദയനീയമായ ഒന്നായേ കാണാനാകൂവെന്നുംജഗദീഷ്പറയുന്നു. സംസ്ഥാനം പ്രകൃതി ദുരന്തം, കൊവിഡ് മഹാമാരി എന്നീ പ്രതിസന്ധിയിലൂടെ കടന്നുപോയപ്പോള്‍ സര്‍ക്കാരിന് പിന്തുണ നല്‍കി ഒപ്പം നിന്നവരാണ് ഇവിടുത്തെ ജനങ്ങളും പ്രതിപക്ഷവും. എന്നാല്‍ ഈ സര്‍ക്കാരിന്റെ അഴിമതികളെ ഒരു കാരണവശാലും കണ്ടില്ലെന്ന് നടിക്കാന്‍ സാധിക്കില്ല. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുള്‍പ്പടെയുള്ളവരാണ് അഴിമതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സ്പ്രിങ്ക്‌ളര്‍ ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ക്ക് നേരെ കൈമലര്‍ത്തിയ സര്‍ക്കാര്‍ അതിന് പിന്നാലെ വന്ന ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരമുട്ടി നില്‍ക്കുകയാണ് ചെയ്തത്.
കേന്ദ്ര ഏജന്‍സികള്‍ സര്‍ക്കാരിനെതിരെ നീങ്ങിയിരിക്കുകയാണെന്നൊക്കെ പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയില്ലെന്നും ജഗദീഷ് വ്യക്തമാക്കി. ബന്ധുനിയമനത്തിനെതിരെയും ജഗദീഷ് ആഞ്ഞടിച്ചു. കാലിക്കറ്റ്, കാലടി സര്‍വ്വകലാശാലകളിലെ പിന്‍വാതില്‍ നിയമനങ്ങളെ കുറിച്ചുയരുന്ന ആരോപണങ്ങള്‍ പണ്ടുമുതലെ ഉയര്‍ന്നു കേള്‍ക്കുന്ന ഒന്നാണ്. ഒരു കോളേജ് അധ്യാപകനായിരുന്ന തനിക്ക് അതിന്റെ നിജസ്ഥിതിയറിയാമെന്നും അദ്ദേഹം പറയുകയായിരുന്നു. പാര്‍ട്ടിയിലെ യുവ നേതാക്കളുടെ ഭാര്യമാര്‍ക്ക് ഉന്നത തസ്തികകളില്‍ എങ്ങനെ ജോലി ലഭിക്കുന്നുവെന്ന് ഇടതുപക്ഷം ചിന്തിക്കണമെന്നും ജഗദീഷ് വ്യക്തമാക്കി.
അതോടൊപ്പം തന്നെ 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് നിന്നുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു ജഗദീഷ്. മൂന്ന് മുന്നണികളില്‍ നിന്നും മൂന്ന് സിനിമാ താരങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയെന്ന പ്രത്യേകതയും കഴിഞ്ഞ തെരഞ്ഞെടുപ്പിന് കാണുവാൻ സാധിച്ചു.
എല്‍ഡിഎഫില്‍ നിന്നും കെബി ഗണേഷ് കുമാറും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ഭീമന്‍ രഘുവുമായിരുന്നു അന്ന് തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടിയത്. എന്നാൽ 24,562 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെ ബി ഗണേഷ് കുമാര്‍ മണ്ഡലത്തില്‍ വിജയിച്ചത്. 49,867 വോട്ടുകളോടെ ജഗദീഷ് രണ്ടാമതെത്തിയപ്പോള്‍ ഭീമന്‍ രഘുവിന് നേടാനായത് 11,700 വോട്ടുകള്‍ മാത്രമായിരുന്നു ലഭിച്ചത്.
https://www.facebook.com/Malayalivartha

























