സൈബര്‍ സഖാക്കള്‍ ജാഗ്രതൈ! തുടര്‍ ഭരണം ഉറപ്പായ സാഹചര്യത്തില്‍ സൈബര്‍ സഖാക്കള്‍ കര്‍ശനമായ അച്ചടക്കം പാലിക്കണമെന്ന് അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കി സി പി എം

തുടര്‍ ഭരണം ഉറപ്പായ സാഹചര്യത്തില്‍ സൈബര്‍ സഖാക്കള്‍ കര്‍ശനമായ അച്ചടക്കം പാലിക്കണമെന്ന് സി പി എം അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. യാതൊരു കാരണവശാലും എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തി കിട്ടാവുന്ന വോട്ടുകള്‍ ഇല്ലാതാക്കരുതെന്നാണ് നിര്‍ദ്ദേശം.
എതിരാളികളെ സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തുന്നവരെ കണ്ടെത്താന്‍ ഒരു പ്രത്യേക സംവിധാനം തന്നെ സി പി എം ഒരുക്കിയിട്ടുണ്ട്..
മറ്റ് പാര്‍ട്ടികളെയോ നേതാക്കളെയോ 'ട്രോള്‍' വഴി ആക്ഷേപിച്ചാല്‍ പണി കിട്ടും. കഴിഞ്ഞദിവസം ബി.ജെ.പി. സ്ഥാനാര്‍ഥി സന്ദീപ് വാചസ്പതി പുന്നപ്ര രക്തസാക്ഷി സ്മാരകം സന്ദര്‍ശിച്ചതിനെച്ചൊല്ലിയുണ്ടായ വിവാദങ്ങളെത്തുടര്‍ന്നാണ് സാമൂഹികമാധ്യമ വിഭാഗങ്ങള്‍ക്ക് പാര്‍ട്ടി കര്‍ശന നിര്‍ദേശം നല്‍കിയത്.
ചില 'സൈബര്‍ സഖാക്കള്‍' രൂക്ഷമായ പ്രതികരണങ്ങള്‍ തുടങ്ങിയയുടനെത്തന്നെ പിന്‍വലിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടുകയും ചെയ്തു.സാധാരണ ഇതല്ല അവസ്ഥ. രാഷ്ട്രീയ എതിരാളികളെ അപകീര്‍ത്തിപ്പെടുത്തുന്ന കാര്യത്തില്‍ സി പി എമ്മി നോളം പോന്ന മറ്റൊരു പാര്‍ട്ടിയില്ല. സി പി എമ്മിന്റെ സംഘടന സംവിധാനം ഉപയോഗിച്ചാണ് ഇത്തരത്തില്‍ ആക്രമണം നടത്തുന്നത്. സൈബര്‍ ഇടത്തിലെ പോര് ഫീല്‍ഡില്‍ ഇറങ്ങുന്ന കാഴ്ചയും പതിവാണ്.
പുതുപ്പള്ളിയിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയുടെ വീടിനുമുകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കയറിയസംഭവത്തെ സി.പി.എം. സാമൂഹിക മാധ്യമ ഗ്രൂപ്പുകള്‍ ട്രോളാക്കിയിരുന്നു.
'ഓട് പൊളിക്കാന്‍ യു.ഡി.എഫ്.' എന്ന മട്ടില്‍ ട്രോളുകള്‍ പ്രചരിച്ചപ്പോള്‍ത്തന്നെ പിന്‍വലിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടുകയായിരുന്നു. തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ വിവാദങ്ങളുടെയും ആരോപണങ്ങളുടെയും പിന്നാലെ പോകാതെ ജാഗ്രത കാട്ടണമെന്നാണ് നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. എതിരാളികളെ ട്രോളുമ്പോള്‍ പാര്‍ട്ടി പറഞ്ഞിട്ടും പിന്‍ വലിക്കാതിരുന്നാല്‍ പാര്‍ട്ടി നേരിട്ട് ട്രോളുകള്‍ പിന്‍വലിക്കും എന്നതാണ് ഇന്നത്തെ അവസ്ഥ.
അതേസമയം എല്‍.ഡി.എഫ്. പ്രകടനപത്രികയിലെ വിശദാംശങ്ങള്‍ പരമാവധി പ്രചരിപ്പിക്കാനും സൈബര്‍ സഖാക്കളോട് സി.പി.എം. നിര്‍ദേശം നല്‍കി കഴിഞ്ഞു.
നീളംകുറഞ്ഞ സന്ദേശങ്ങളും ഇമേജുകളും ഉള്‍പ്പെടുത്തിയാണ് ഇത് തയ്യാറാക്കുക. ഇവ വ്യക്തിഗത അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കാനാണ് പാര്‍ട്ടി പറഞ്ഞിരിക്കുന്നത്. ഓരോ വിഭാഗത്തിനും ഗുണകരമാകുന്ന പ്രകടനപത്രികയിലെ ഭാഗങ്ങള്‍ അതത് ഗ്രൂപ്പുകളിലെത്തിക്കും. ആ മേഖലകളില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിലുണ്ടായ ഭരണനേട്ടങ്ങളും പ്രചരിപ്പിക്കും.ഇത്തരത്തില്‍ സര്‍ഗ്ഗാത്മകമായി നീങ്ങാനാണ് തീരുമാനം. ഇതില്‍ മാറ്റം വരുത്തുന്നവര്‍ക്ക് കര്‍ശനമായ താക്കീത് നല്‍കും. തുടര്‍ന്നും ട്രോളിംഗ് തുടര്‍ന്നാല്‍ അവരുടെ അക്കൗണ്ടിനുള്ള സി പി എം പിന്തുണ പിന്‍വലിക്കും.
ആക്രമണ സ്വഭാവം സി പി എമ്മിന്റെ പ്രത്യേകതയാണ്. എതിരാളികളെ ചവിട്ടിയൊതുക്കാന്‍ സി പി എമ്മിനോളം പോന്ന ഒരു പാര്‍ട്ടിയില്ല. കായികമായും ശാരീരികമായും മാനസികമായും അത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പാര്‍ട്ടിക്കറിയാം.
എന്നാല്‍ മര്യാദ പഠിച്ചിരിക്കുകയാണ് സി പി എം. ഇത്തരം ആക്രമണ സ്വഭാവം തങ്ങള്‍ക്ക് ഗുണകരമാവില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. അണികള്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമെന്നാണ് പാര്‍ട്ടിക്ക് ആവശ്യപ്പെടാനുള്ളത്.
മാതൃഭൂമി ചാനല്‍ കൂടി സര്‍വേ ഫലം പുറത്തുവിട്ടതോടെ പിണറായി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തിലെത്തുമെന്ന് ഉറപ്പായി കഴിഞ്ഞു. അതു കൊണ്ടു തന്നെ സി പി എം മര്യാദ പഠിച്ചു. ജനങ്ങളെ മാത്രമല്ല പ്രതിപക്ഷത്തെ ബഹുമാനിക്കാനും പഠിച്ചു എന്നര്‍ത്ഥം.
"
https://www.facebook.com/Malayalivartha

























