ട്രെയിന്‍ മാര്‍ഗം എറണാകുളത്തേക്ക് കടത്തുകയായിരുന്ന 48 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

ട്രെയിന്‍ മാര്‍ഗം ആന്ധ്രയില്‍ നിന്ന് എറണാകുളത്തേക്ക് കടത്തുകയായിരുന്ന 48 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. മലപ്പുറം സ്വദേശി നിധിന്‍ നാഥ്, സുധീര്‍ കൃഷ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്.
ആലുവ റേഞ്ച് എക്‌സൈസും റയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. മനുഷ്യാവകാശ പ്രവര്‍ത്തകരെന്ന വ്യാജേനയാണ് പ്രതികള്‍ ട്രെയിനില്‍ യാത്ര ചെയ്തത്.
സംശയം തോന്നി നടത്തിയ ചോദ്യംചെയ്യലില്‍ പ്രതികള്‍ കുടുങ്ങുകയായിരുന്നു. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തരസംസ്ഥാനങ്ങളില്‍നിന്ന് ട്രെയിന്‍ മാര്‍ഗം ലഹരി മരുന്ന് എത്തുന്നത് തടയുന്നതിനായി പ്രത്യേക ടീമിനെ ആലുവയില്‍ നിയോഗിച്ചിരുന്നു.
സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ വില്‍പ്പന നടത്തുന്നതിനായാണ് ആന്ധ്രയില്‍ നിന്നും കഞ്ചാവ് എത്തിച്ചത്. ഇടുക്കി സ്വദേശിയ്ക്ക് കൈമാറുകയായിരുന്നു ലക്ഷ്യം. ഇതിനിടെയാണ് പരിശോധനയ്ക്കിടെ ഇരുവരും പിടിയിലായത്.
42 കിലോ കഞ്ചാവാണ് ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത്. ഇതിന് വിപണിയില്‍ 10. 62 ലക്ഷം രൂപ വിലവരുമെന്ന് പോലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























