കോടികളുടെ പരസ്യം നല്‍കി മാധ്യമങ്ങളെ കൈയിലെടുത്തു, അഭിപ്രായ സര്‍വേകള്‍ യുഡിഎഫ് തിരസ്കരിക്കുന്നു; കേരളത്തിലെ വോട്ടര്‍മാരില്‍ ഒരു ശതമാനം പോലും പങ്കെടുക്കാത്ത സര്‍വേ, പരസ്യം നല്‍കാന്‍ പ്രതിപക്ഷത്തിന് പണമില്ലെന്ന ആരോപണവുമായി ചെന്നിത്തല

മാധ്യമങ്ങള്‍ നടത്തിയ അഭിപ്രായ സര്‍വേകള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. അഭിപ്രായ സര്‍വേകളിലൂടെ തന്നെ തകര്‍ക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. മൂന്ന് സ്ഥാപനങ്ങള്‍ക്ക് വേണ്ടി ഒരു കമ്പനിയാണ് ഇത്തരത്തിൽ സര്‍വേ നടത്തിയതെന്നും, കേരളത്തിലെ വോട്ടര്‍മാരില്‍ ഒരു ശതമാനം പോലും പങ്കെടുക്കാത്ത സര്‍വേകളാണിതെന്നും അദ്ദേഹം ആരോപണം ഉന്നയിക്കുകയായിരുന്നു.
കുഴലൂത്ത് നടത്തുന്ന രീതിയിലേക്ക് കേരളത്തിലെ മാദ്ധ്യമങ്ങള്‍ മാറിപ്പോകുന്നത് ശരിയാണോയെന്ന് അദ്ദേഹം ചോദ്യം ഉന്നയിച്ചു. അഴിമതിയില്‍ മുങ്ങിക്കുളിച്ചു കിടക്കുന്ന സര്‍ക്കാരിനെ വെള്ളപൂശാന്‍ വേണ്ടി 200 കോടിയുടെ പരസ്യം കൊടുക്കുകയായിരുന്നു. അതിന്റെ ഉപകാര സ്മരണയാണ് സര്‍വേകളില്‍ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. 'ഈ സര്‍വേയില്‍ യുഡിഎഫിന് വിശ്വസമില്ല. ഞങ്ങള്‍ തിരസ്‌കരിക്കുന്നു.അവതാരകര്‍ തന്നെ പറയുന്നു അഞ്ച് വര്‍ഷം കൂടി എല്‍ഡിഎഫ് ഭരിക്കുമെന്ന്.കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്തും സര്‍വേകളുണ്ടായിരുന്നു. ഫലം വന്നപ്പോള്‍ സര്‍വേ നടത്തിയവരെ കാണാനില്ലായിരുന്നു' എന്നും അദ്ദേഹം പറയുകയുണ്ടായി.
അതോടൊപ്പം തന്നെ മാധ്യമങ്ങള്‍ ഏകപക്ഷീയമായ നിലപാടാണ് സ്വീകരിക്കുന്നത്. മാധ്യമങ്ങള്‍ ആഘോഷിക്കട്ടെ. ജനങ്ങള്‍ യുഡിഎഫിനൊപ്പമാണ്. പരസ്യം നല്‍കാന്‍ പ്രതിപക്ഷത്തിന് പണമില്ല.അഭിപ്രായ സര്‍വേകള്‍ ജനഹിതം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന കാഴ്ച ഇന്ന് നമ്മള്‍ കാണുന്നു.ഞങ്ങള്‍ക്ക് വിശ്വാസം ജനങ്ങളുടെ സര്‍വേയിലാണ്.'- ചെന്നിത്തല പറഞ്ഞു.
അഴിമതിയിൽ മുങ്ങിയ പിണറായി വിജയൻ സർക്കാരിനെ ജനം തെരഞ്ഞെടുപ്പിൽ തൂത്തെറിയുമെന്നും അദ്ദേഹം പറഞ്ഞു. ഇത് ഇടതുപക്ഷത്തെ വിറളി പിടിപ്പിച്ചിട്ടുണ്ട്. ഇതിനെ മറികടക്കാനാണ് അഭിപ്രായ സര്‍വെകൾ. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പ് കാലത്തും ഇത്തരം സര്‍വെകൾ നടന്നിട്ടുണ്ടെന്നും ഫലം വന്നപ്പോൾ എന്താണ് ഉണ്ടായതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ഫലം വന്നപ്പോൾ സർവേ നടത്തിയവരെ കാണാൻ ഇല്ലായിരുന്നു.
https://www.facebook.com/Malayalivartha

























