കടകംപള്ളിയുടെ ഖേദത്തെ പിണറായി തോട്ടിലെറിഞ്ഞത് ബിജെപിക്ക് ഗുണകരം!

ശബരിമല സംഭവത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദം തള്ളി പറഞ്ഞ മുഖ്യമന്ത്രിയുടെ നിലപാട് ബി ജെ പിക്ക് ഗുണകരമാകുമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ തള്ളിപറച്ചിലിനെ കുറിച്ച് കടകംപള്ളി പ്രതികരിക്കാതായതോടെ എല്‍ ഡി എഫിന്റെ സാധ്യത മങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു.
ബിജെപിക്കാരെ സംബന്ധിച്ചടത്തോളം ഇത് പാല്‍പ്പായസം കുടിച്ച അനുഭൂതിയാണ് സൃഷ്ടിച്ചിരിക്കുന്നത്. പിണറായി വിജയന്‍ ഇല്ലായിരുന്നെങ്കില്‍ തങ്ങള്‍ എന്തു ചെയ്യുമായിരുന്നു എന്നാണ് ബി ജെ പി ഇപ്പോള്‍ ചോദിക്കുന്നത്. കാരണം കടകംപള്ളിയുടെ ഖേദം പിണറായിയുടെ അറിവോടെയാണെന്നാണ് ബിജെപി കരുതിയിരുന്നത്.
സഖാക്കള്‍ പിണറായി വിജയനും കടകംപള്ളി സുരേന്ദ്രനും ഇല്ലായിരുന്നെങ്കില്‍ ശബരിമല വീണ്ടും ചര്‍ച്ചയില്‍ വരുമായിരുന്നോ? പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മ്മാണം പിണറായി സര്‍ക്കാര്‍ ഇ. ശ്രീധരനെ ഏല്‍പ്പിച്ചില്ലായിരുന്നെങ്കില്‍ അദ്ദേഹത്തിന് ഇത്രയും വലിയൊരു മാസ് എന്‍ട്രി നല്‍കാന്‍ കഴിയുമായിരുന്നോ? യഥാര്‍ത്ഥത്തില്‍ ശ്രീധരന് ബി ജെ പിയിലേക്ക് പ്രശംസാര്‍ഹമായ ഒരു ലോഞ്ചിംഗ് നല്‍കിയത് പിണറായി വിജയനല്ലേ?
ശബരിമലയില്‍ യുവതികളെ കയറ്റിയില്ലായിരുന്നെങ്കില്‍ തങ്ങള്‍ എന്തു ചെയ്യുമായിരുന്നു എന്ന ബി ജെ പി യുടെ സംശയം ന്യായമല്ലേ? . യുവതി പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതി പാസാക്കിയ ഉത്തരവ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ആയിരുന്നെങ്കില്‍ പിണറായി നടപ്പിലാക്കിയത് പോലെ നടപ്പിലാക്കുമായിരുന്നില്ല.
ബിജെപി ആകാശം മുട്ടേ വളര്‍ന്നത് പിണറായി സര്‍ക്കാരിന്റെ കാലത്താണ്. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് കാലിനൊപ്പിച്ച് ചെരുപ്പ് തയ്ച്ചിരുന്ന ബി ജെ പി പിണറായിയുടെ കാലമായതോടെ വളര്‍ന്നു വസന്തം പോലെ വികസിച്ചു. പിണറായിക്ക് തുടര്‍ ഭരണം കിട്ടിയാല്‍ അടുത്ത നിയമസഭാ തെരഞ്ഞടുപ്പില്‍ ബി ജെ പി ഗണ്യമായ ശക്തിയായി മാറും.
ബിജെപി ആഗ്രഹിക്കുന്ന തരത്തിലാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. ഏറ്റവും ഒടുവില്‍ ശബരിമലയെ കുറിച്ച് അദ്ദേഹം പറഞ്ഞതെന്താണ്?
യുവതികളെ ശബരിമലയില്‍ കയറ്റണമെന്ന വിധിക്ക് സുപ്രീം കോടതി അയവ് നല്‍കിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അവരത് വിശാല ബെഞ്ചിന് വിട്ടു. കുറേ മാസങ്ങളായി ശബരിമലയില്‍ ഒരു പ്രശ്‌നവുമില്ല, ഭക്തര്‍ പോകുന്നുണ്ട്. വിധി സ്റ്റേ ചെയ്തിട്ടില്ലെന്നതല്ല, വിധി വിശാല ബെഞ്ചിന് വിടുകയാണെന്ന് ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതായത് വിധി പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി കാണുന്നു. അതിന്റെ ഭാഗമായുണ്ടായ പ്രശ്‌നം കോടതി പരിഗണിച്ചു. സര്‍ക്കാരിന് വേറൊരു നിലപാട് എടുക്കേണ്ടതില്ല. വിധി വരുമ്പോള്‍ വിധിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നം പൊതുവേ ബാധിക്കുന്നുണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്യും. സത്യവാങ്മൂലം അല്ല കാണേണ്ടത്. കേസിന്റെ നടപടി ക്രമം കേസ് വരുമ്പോള്‍ ആലോചിക്കേണ്ടതാണ്. കേസിന്റെ വിധി വരുമ്പോള്‍ ബന്ധപ്പെട്ടവരോട് ഇക്കാര്യം ചര്‍ച്ച ചെയ്യും. ഇത് തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന തരത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരികയാണ് ചിലര്‍ ശ്രമിക്കുന്നത്. അത് തദ്ദേശ തെരഞ്ഞെടുപ്പിലും ഉന്നയിച്ചതാണ്.
എന്നാല്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദത്തെ മുഖ്യമന്ത്രി തള്ളി പറഞ്ഞു. കഴക്കൂട്ടം എന്ന ബി ജെ പി പ്രാമുഖ്യമുള്ള മണ്ഡലത്തില്‍ താന്‍ പരാജയപ്പെടാതിരിക്കാനുള്ള അവസാന അടവാണ് കടകംപള്ളി പ്രയോഗിച്ചത്.എന്നാല്‍ ഏതാനും ദിവസങ്ങള്‍ കൊണ്ട് ഇത് മുഖ്യമന്ത്രി തള്ളി പറഞ്ഞു.
എന്താണ് മുഖ്യമന്ത്രി ഇതിന് നല്‍കിയ ഉത്തരം ? ശബരിമല വിഷയത്തില്‍ വിധി വരുമ്പോഴുള്ള നിലപാട് മാത്രമേ ചര്‍ച്ച ചെയ്യേണ്ടതുള്ളൂ. കടകംപള്ളിയുടെ അഭിപ്രായ പ്രകടനത്തിലേക്ക് നയിച്ചത് എന്താണെന്ന് പറയാനാവില്ല. ഞാനീ കാര്യം ചോദിച്ചിട്ടുമില്ല. ഇതായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന നേതാവാണ് പിണറായി വിജയന്‍.
നരേന്ദ്ര മോദിയെ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ സ്വീകരിക്കുന്ന നടപടികളെ വിമര്‍ശിക്കാറുണ്ടെന്ന് പിണറായി പറയുന്നു. എന്നാല്‍ വ്യക്തിപരമായി താന്‍ മോദിയെ വിമര്‍ശിക്കാറില്ല.
ആരെയും പേരെടുത്ത് പറയുന്ന നിലയിലേക്ക് പോയിട്ടില്ല. രാജ്യത്തിന്റെ മതനിരപേക്ഷതയുടെ പ്രശ്‌നമാണ് ഗൗരവം. രാജ്യത്തെ മഹാഭൂരിപക്ഷം മതനിരപേക്ഷമായി ചിന്തിക്കുന്നു. അതിന് ദോഷം വരുത്തുന്ന നടപടിയാണ് ബിജെപി ചെയ്യുന്നത്. മതനിരപേക്ഷത സംരക്ഷിഗക്കാന്‍ നിലകൊള്ളുന്നുവെന്ന് പറയുന്ന ചിലര്‍ വര്‍ഗീയതയുമായി സമരസപ്പെടുന്നു. അത് വര്‍ഗീയതയ്ക്ക് പ്രോത്സാഹനമാണ്. കോണ്‍ഗ്രസ് നിലപാട് ഉദാഹരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ബി ജെ പിയുടെ ആഗ്രഹം പിണറായിയുടെ മടങ്ങി വരവ്.ബിജെപിക്ക് സീറ്റ് വര്‍ധിപ്പിച്ചാല്‍ മതിയെന്നതാണ് അവരുടെ ആഗ്രഹം. അത് തന്നെയാണ് സംഭവിക്കാന്‍ സാധ്യത.
"
https://www.facebook.com/Malayalivartha

























