സി പി എമ്മിന്റെ തലശ്ശേരിയിലെ പടക്കുതിര എ. എന്‍ . ഷംസീര്‍ ഇത്തവണ മുട്ടുകുത്തുമോ? ബി ജെ പിക്ക് തലശേരിയില്‍ സ്ഥാനാര്‍ത്ഥിയില്ലാതെ വന്നാല്‍ ബി ജെ പി വോട്ടുകള്‍ യു ഡി എഫിലേക്ക് മറിയാന്‍ സാധ്യത...

സി പി എമ്മിന്റെ തലശ്ശേരിയിലെ പടക്കുതിര എ. എന്‍ . ഷംസീര്‍ ഇത്തവണ മുട്ടുകുത്തുമോ? ബി ജെ പിക്ക് തലശേരിയില്‍ സ്ഥാനാര്‍ത്ഥിയില്ലാതെ വന്നാല്‍ ബി ജെ പി വോട്ടുകള്‍ യു ഡി എഫിലേക്ക് മറിയാനാണ് സാധ്യത. 22000 ത്തോളം ബി ജെ പി വോട്ടുകള്‍ മറിഞ്ഞാല്‍ ഷംസീര്‍ ഇക്ക വെള്ളം കുടിക്കും
ബിജെപക്ക് സ്ഥാനാര്‍ത്ഥി ഇല്ലാതായതോടെ തലശ്ശേരിയില്‍ സംസ്ഥാനം ശ്രദ്ധിക്കുന്ന രാഷ്ട്രീയ പോരാട്ടമാണ് തലശേരിയില്‍ നടക്കുന്നത്. ഇരുപത്തിരണ്ടായിരത്തിലധികം വരുന്ന ബിജെപി വോട്ടുകള്‍ ആര്‍ക്കുപോകും എന്നതാണ് ചൂടന്‍ ചര്‍ച്ച. ബിജെപി വോട്ടുകച്ചവടം നടക്കുമെന്ന് പരസ്പരം പഴിചാരി എല്‍ഡിഎഫും യുഡിഎഫും രംഗത്ത് എത്തിക്കഴിഞ്ഞു.
ഇക്കുറി തലശേരിയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി വരുന്നത് എം.പി. അരവിന്ദാക്ഷനാണ്. ബി ജെ പി സ്ഥാനാര്‍ത്ഥിയില്ലാതെ വന്നാല്‍ അരവിന്ദാക്ഷന് ബി ജെ പി വോട്ടുകള്‍ മറിയുമെന്ന കാര്യത്തില്‍ സംശയം വേണ്ട. മുമ്പ് രാജ് മോഹന്‍ ഉണ്ണിത്താനോട് പടവെട്ടി സാക്ഷാല്‍ കോടിയേരി ബാലകൃഷ്ണന്‍ കഷ്ടിച്ച് രക്ഷപ്പെട്ട സ്ഥലമാണ് തലശ്ശേരി.മാത്രവുമല്ല ഇത് ഒരു ന്യൂനപക്ഷ മേഖലയുമല്ല.
എ എന്‍ ഷംസീര്‍ എളുപ്പം ജയിച്ചുകയറുമെന്ന് പ്രതീക്ഷിച്ച തലശ്ശേരിയില്‍ പൊടുന്നനെ സംഭവിച്ചത് അപ്രതീക്ഷിത തിരിവാണ്. ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ഹരിദാസിന്റെ നാമനിര്‍ദ്ദേശ പത്രികയിലെ ഫോം എയില്‍ ദേശീയ പ്രസിഡന്റിന്റെ ഒപ്പ് ഇല്ലാഞ്ഞതിനാല്‍ പത്രിക തള്ളി, ഡമ്മി സ്ഥാനാര്‍ത്ഥിയുടെ പത്രികയും ഇതേ പിഴവ് കാരണം സ്വീകരിച്ചില്ല.
കോടതിയെ സമീപിച്ച് അനുകൂല വിധി വാങ്ങാനാകുമെന്ന് ബിജെപി അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഇതിനുള്ള സാധ്യത വിരളമാണെന്ന് നിയമ വിദഗ്ധര്‍ പറയുന്നു. ഇത്തവണ തലശ്ശേരിയിലെ ബിജെപി വോട്ടുകള്‍ ആര്‍ക്ക് പോകുമെന്ന ചര്‍ച്ച കൊഴുക്കുകയാണ്. മണ്ഡലത്തില്‍ 22125 വോട്ടാണ് കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയത്. അന്ന് ഷംസീറിന്റെ ഭൂരിപക്ഷം 34,117. ജില്ലയില്‍ ബിജെപിക്ക് ഏറ്റവും സ്വാധീനമുള്ള മണ്ഡലത്തിലെ വോട്ടുകള്‍ കൂട്ടത്തോടെ യുഡിഎഫില്‍ പോയാല്‍ മത്സര ഫലം പ്രവചനാതീതമാകും.
അതുകൊണ്ടാണ് വോട്ട് കച്ചവടം ഉണ്ടെന്ന ആരോപണവുമായി സിപിഎം രംഗന്തെത്തിയത്. ബിജെപി കണ്ണൂര്‍ ജില്ല അദ്ധ്യക്ഷനാണ് എന്‍.ഹരിദാസ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ബിജെപിയ്ക്ക് ഏറ്റവുമധികം വോട്ട് ലഭിച്ചത് തലശേരിയിലായിരുന്നു.
ഡമ്മി സ്ഥാനാര്‍ത്ഥിയുടെ പത്രിക ആദ്യം തന്നെ തളളിയിരുന്നതിനാല്‍ നിലവില്‍ തലശേരിയില്‍ ബിജെപിയ്ക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത സ്ഥിതിയാണ്. പാര്‍ട്ടി അദ്ധ്യക്ഷന്‍ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചതറിയിക്കുന്ന 'ഫോം എ' ഇല്ലാത്തതിനെ തുടര്‍ന്നാണ് പത്രിക തളളിയത്. ബിജെപിയുടെ ഡമ്മി സ്ഥാനാര്‍ത്ഥി ലതീഷ് എന്നയാളായിരുന്നു. ഈ പത്രികയും സാങ്കേതിക കാരണത്താല്‍ ഇന്നലെ സ്വീകരിച്ചില്ല. പ്രധാന പത്രികയില്‍ ഇത്തരത്തില്‍ അശ്രദ്ധ വന്നതെങ്ങനെയെന്ന് ബിജെപി ജില്ലാ നേതൃത്വം പ്രതികരിച്ചിട്ടില്ല.
തലശേരിക്ക് പുറമെ ഇടുക്കി ജില്ലയിലെ ദേവികുളത്തും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പത്രിക തളളി. എ.ഐ.ഡി.എം.കെ സ്ഥാനാര്‍ത്ഥിയായ ആര്‍.എം ധനലക്ഷ്മിയുടെയും ഡമ്മി സ്ഥാനാര്‍ത്ഥി പൊന്‍പാണ്ടിയുടെയും പത്രികയിലെ ഫോറം 26 പൂര്‍ണമായി പൂരിപ്പിക്കാത്തതിനാല്‍ തളളിക്കളഞ്ഞത്. ഗുരുവായൂരിലെ സ്ഥാനാര്‍ത്ഥിയായ അഡ്വക്കേറ്റ് നിവേദിതയുടെ പത്രികയും സംസ്ഥാന അദ്ധ്യക്ഷന്റെ ഒപ്പ് സത്യവാങ്മൂലത്തില്‍ ഇല്ലാത്ത ബിജെപിയില്‍ ചേരുന്നത്?
ബി ജെ പിയും സി പി എമ്മും തമ്മിലുള്ള ഡീല്‍ ആരോപണം സജീവമായി നിലനില്‍ക്കുമ്പോഴാണ് ഇത്തരത്തില്‍ സംഭവിച്ചിരിക്കുന്നത്. ബി ജെ പി വോട്ടുകള്‍ കൂട്ടത്തോടെ സി പി എമ്മിലേക്ക് മറിയുമെന്ന് കരുതുക വയ്യ. ഭൂരിപക്ഷ വോട്ടുകള്‍ സാധാരണ ന്യൂനപക്ഷ സ്ഥാനാര്‍ത്ഥിക്ക് മറിയുന്ന പതിവ് കേരളത്തിലില്ല. സി പി എമ്മിന് ബി ജെ പി വോട്ടുകള്‍ മറിഞെന്ന് കരുതിയാല്‍ തന്നെ അത് ന്യൂനപക്ഷത്തിന് മറിയില്ല എന്നതാണ് ഇതുവരെയുള്ള കീഴ് വഴക്കം.
ഇക്കുറി തലശേരിയില്‍ കോടിയേരി എത്തുമെന്നാണ് കരുതിയിരുന്നത്. കഴിഞ്ഞ തവണ അദ്ദേഹം നിയമസഭയിലേക്ക് മത്സരിച്ചിരുന്നില്ല. കോടിയേരിക്ക് നിയമസഭയില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം .ചികിത്സക്കും അത് സഹായകരമാവുമായിരുന്നു . എന്നാല്‍ അദ്ദേഹത്തിന് സീറ്റ് കിട്ടിയില്ല. കോടിയേരിയായിരുന്നെങ്കില്‍ ബിജെപി പ്രതിഭാസം ഉണ്ടായെങ്കില്‍ തന്നെ സി പി എമ്മിനെ ബാധിക്കുകയില്ലായിരുന്നു. മുമ്പ് കോടിയേരിയുടെ നോമിനിയായിട്ടാണ് ഷംസീര്‍ തലശേരിയില്‍ മത്സരിക്കാനെത്തിയത്. ഇതും സി പി എമ്മിന്റെ വിജയത്തെ ബാധിക്കാം.
പി. ജയരാജനും ഷംസീറും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും ഇത്തവണത്തെ തെരഞ്ഞടുപ്പിനെ ബാധിക്കാനിടയുണ്ട്. പി. ജയരാജനെ ഗതിയില്ലാതാക്കിയതിന് പിന്നില്‍ ഷംസീറിനുള്ള പങ്ക് ചെറുതല്ല.
https://www.facebook.com/Malayalivartha

























