ആറാട്ടുപുഴയില്‍ പത്തു വയസ്സുകാരി പുഴയില്‍ വീണ് മരിച്ചു

ആറാട്ടുപുഴയില്‍ പത്ത് വയസുകാരി പുഴയില്‍ വീണ് മരിച്ചു. പള്ളിപ്പാട് നാലുകെട്ടും കവലയില്‍ പഴയചാലില്‍ പുത്തന്‍ വീട്ടില്‍ തോമസ് കോശിയുടെയും നിഷ കോശിയുടെയും മകള്‍ അലീന സൂസന്‍ കോശിയാണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ ആയിരുന്നു അപകടം. ചപ്പ് ചവറ് കളയുവാനായി പോയ കുട്ടിയെ കാണാതാവുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പുഴയുടെ പടിയില്‍ ചവറുകള്‍ കിടക്കുന്നത് കണ്ട് സംശയം തോന്നിയ പിതാവ് നടത്തിയ തിരച്ചിലില്‍ കുട്ടിയെ പുഴയില്‍ ബോധരഹിതയായ നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഉടന്‍ തന്നെ ഹരിപ്പാട് താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha

























