സര്‍വേ റിപ്പോര്‍ട്ടുകള്‍ കണ്ട് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ അലംഭാവം അരുതെന്ന് പ്രവര്‍ത്തകരോട് മുഖ്യമന്ത്രി

സര്‍വേ റിപ്പോര്‍ട്ടുകള്‍ കണ്ട് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍അലംഭാവം അരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രചാരണ പര്യടനത്തിന്റെ ഭാഗമായി കോട്ടയത്തെത്തിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സര്‍വേ റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് എന്നത് രാഷ്ട്രീയ പോരാട്ടമാണ്. സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അത് കണക്കിലെടുത്ത് അലംഭാവം കാട്ടരുത്. ഗൗരവത്തോടെ തന്നെ തെരഞ്ഞെടുപ്പിനെ കാണണം എന്നാണ് എല്‍ ഡി എഫ് പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കാനുള്ളത്. നമുക്ക് എതിരായ നിലപാട് കൈക്കൊള്ളുന്ന ആളുകള്‍ക്ക് പോലും ഇടതുമുന്നണി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കേണ്ടി വരുന്നു എന്നതും സര്‍വേ ഫലത്തില്‍ പറയേണ്ടിവരുന്നു'' -മുഖ്യമന്ത്രി പറഞ്ഞു.
വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി ജില്ലകളിലാണ് ഇതുവരെ പര്യടനം നടത്തിയത്. ഇത്തവണ വയനാട് മുതല്‍ക്കേ വലിയ ജനാവലിയാണ് എത്തുന്നത്. എല്‍ഡിഎഫ് കൂടുതല്‍ ജനാവിഭാഗങ്ങളിലേക്ക് വ്യാപിച്ചു.
എല്‍ഡി എഫിനൊപ്പം കൂടുതല്‍ പേര്‍ അണിനിരക്കുന്നു എന്നാണ് ഇത് തെളിയിക്കുന്നത്. പ്രതിസന്ധികള്‍ അനവധി നേരിടേണ്ടി വന്നിട്ടും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനായി. ഇതില്‍ കേരളീയ സമൂഹം സന്തുഷ്ടരാണ്. ഇതിനെ നേരിടാന്‍ കഴിയാതെ വന്നപ്പോള്‍ പ്രതിപക്ഷം വലിയ തോതില്‍ നുണ പ്രചരണം നടത്തുകയാണ് -മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























