എന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് വേണ്ടി പൈസ തന്ന വ്യക്തിയാണ് അദ്ദേഹം; ആ രഹസ്യം ആദ്യമായി വെളിപ്പെടുത്തി ജഗദീഷ്

മലയാളത്തിലെ നിരവധി സിനിമാതാരങ്ങളെ രാഷ്ട്രീയത്തിൽ കാണാറുണ്ട്. നിരവധിപേർ തെരഞ്ഞെടുപ്പിൽ മത്സരിയ്ക്കുകയും ജയിയ്ക്കുകയും പരാജയപ്പെടുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പത്തനാപുരത്ത് മത്സരിച്ച അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് നടന്‍ ജഗദീഷ്. തിരഞ്ഞെടുപ്പിന് ശേഷമായിരുന്നു പലരും തന്നോട് ചേട്ടന് തന്നെ വോട്ട് ചെയ്താല്‍ മതിയായിരുന്നുവെന്ന്പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.
അതോടൊപ്പം തിരഞ്ഞെടുപ്പില്‍ ഗണേഷ് കുമാറിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയ മോഹന്‍ലാല്‍, തനിക്ക് വേണ്ടി ഇറങ്ങാത്തതില്‍ പിണക്കമില്ലെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജഗദീഷ് വെളിപ്പെടുത്തി.
'മോഹന്‍ലാലുമായിട്ട് ഒരിക്കലും പിണക്കമുണ്ടായിട്ടില്ല. മോഹന്‍ലാല്‍ എന്തുകൊണ്ട് ഗണേഷ് കുമാറിന് വേണ്ടി പോയി എന്നത് എനിക്കറിയാവുന്ന കാര്യമാണ്. വ്യക്തിപരമായിട്ടുള്ള ചില കാര്യങ്ങള്‍ രാഷ്ട്രീയത്തില്‍ കൂട്ടിക്കുഴയ്ക്കാന്‍ പാടില്ല.
എന്നോടുള്ള അനിഷ്ടം കൊണ്ടോ, ഗണേഷിനോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ടോ അല്ല. പിന്നെ അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ്. അദ്ദേഹത്തിന് ആ സമയത്ത് അങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നു. ഇപ്പോഴും ഞങ്ങള്‍ നല്ല സൗഹൃദത്തില്‍ തന്നെയാണെന്ന്' ആയിരുന്നു ജഗദീഷ് തുറന്ന് പറഞ്ഞത്.
മറ്റൊരു കാര്യം കൂടി പറയാം. ആ സമയത്ത് ഞാന്‍ പിരിവ് നടത്തിയിട്ടില്ലെങ്കിലും, തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് വേണ്ടി എനിക്ക് പൈസ തന്നിട്ടുള്ളയാളാണ് മോഹന്‍ലാല്‍. ആദ്യമായിട്ട് ആ രഹസ്യം വെളിപ്പെടുത്തുന്നു.
എന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് വേണ്ടി പൈസ തന്ന വ്യക്തിയാണ് മോഹന്‍ലാല്‍. അപ്പോള്‍ മോഹന്‍ലാലിന് ഞാന്‍ ജയിച്ചുവരണമെന്ന് ഉള്ളില്‍ ആഗ്രഹം ഉണ്ടായിരുന്നിരിക്കാം. പക്ഷേ അദ്ദേഹം ഗണേഷ് കുമാറിന് വേണ്ടി പോയി. അതില്‍ പിണക്കമില്ല.' ജഗദീഷ് വെളിപ്പെടുത്തി.
അതോടൊപ്പം മമ്മൂട്ടിയെക്കുറിച്ചും ജഗദീഷ് വെളിപ്പെടുത്തി. 'മമ്മൂട്ടി സാമ്പത്തികമായിട്ട് തന്നിട്ടില്ല.കള്ളം പറയാന്‍ പറ്റില്ലാലോ. അദ്ദേഹം ഫേസ്ബുക്കിലൊക്കെ എന്നെ അനുഗ്രഹിക്കുന്ന രീതിയിലുള്ള ചില ഫോട്ടോകളൊക്കെ ഇട്ടിരുന്നു. ഞാന്‍ അദ്ദേഹത്തോട് പൈസ ചോദിച്ചിട്ടില്ല, തന്നിട്ടുമില്ല. ഒരുപക്ഷേ ആര്‍ക്കും കൊടുത്തിട്ടില്ലായിരിക്കാം. ഗണേഷ് കുമാറിനും കൊടുത്തതായിട്ട് എനിക്ക് അറിവില്ല.'- ജഗദീഷ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























