കള്ളപ്പണം വെളുപ്പിച്ച കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യുവാനൊരുങ്ങി ഇഡി ; പത്ത് കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ചോദ്യം ചെയ്യുവാൻ വിളിക്കുന്നത്

കള്ളപ്പണം വെളുപ്പിച്ച കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് വീണ്ടും ഇഡിക്ക് മുന്നിൽ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യുവാൻ ഒരുങ്ങുകയാണ്. നോട്ടുനിരോധന കാലത്ത് പത്ത് കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ചോദ്യം ചെയ്യൽ .
പാർട്ടിപത്രത്തിന്റെ രണ്ട് അക്കൗണ്ടുകളിലേക്ക് പത്ത് കോടിയിലേറെ രൂപ നിക്ഷേപിച്ച് കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് കേസ്. പാലാരിവട്ടം പാലം നിർമാണത്തിന് കരാർ ഏറ്റെടുത്ത കമ്പനിക്ക് സഹായം ചെയ്ത് നൽകിയതിന് പ്രത്യുപകാരമായി ലഭിച്ച കോഴപ്പണമാണ് നിക്ഷേപിച്ചതെന്നാണ് ഇ ഡി കണ്ടെത്തിയിരിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കാൻ വി കെ ഇബ്രാഹിം കുഞ്ഞ് മുസ്‌ലിം ലീഗ് ദിനപത്രത്തിന്റെ അക്കൗണ്ട് ദുരുപയോഗം ചെയ്തെന്നും, ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് ഇഡി അന്വേഷണം തുടങ്ങിയത്.
നേരത്തെ പാലാരിവട്ടം പാലം അഴിമതിക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്‌ത വി.കെ.ഇബ്രാഹിം കുഞ്ഞിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. വിജിലന്‍സ് ജഡ്‌ജി ആശുപത്രിയിലെത്തിയാണ് നടപടി പൂര്‍ത്തിയാക്കിയത്. കൊച്ചിയിലെ ആശുപത്രിയിൽ ആയിരുന്നു അദ്ദേഹം.
ഇബ്രാഹിം കുഞ്ഞ് ജാമ്യാപേക്ഷയും നൽകിയിരുന്നു വിജിലൻസ് അറസ്റ്റ് ചെയ്‌തിരുന്നു . ആശുപത്രി മുറിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിജിലൻസ് അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. പാലം പൊളിച്ച സാങ്കേതിക വിദഗ്ദ്ധരോടും വിവരങ്ങൾ തേടിയിരുന്നു . പാലം പൊളിച്ച ശേഷമുള്ള അവസ്ഥ വിജിലൻസ് ചോദിച്ചറിഞ്ഞിട്ടുണ്ട്.
കൊച്ചിയിലെ ലേക്ക് ഷോർ ആശുപത്രിയിൽ എത്തിയാണ് ചികിത്സയിൽ കഴിയുന്ന ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് വിജിലൻസ് രേഖപ്പെടുത്തിയത്. മുൻകൂർജാമ്യാപേക്ഷയുമായി ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചേക്കാം എന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ആശുപത്രി വച്ചു തന്നെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്.
മേൽപ്പാലം നിർമാണക്കമ്പനിയായ ആർഡിഎസിന് ചട്ടവിരുദ്ധമായി 8.25 കോടി രൂപ മുൻകൂർ നൽകിയത് ഇബ്രാഹിംകുഞ്ഞിന്റെ നിർദേശപ്രകാരമാണെന്ന് മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് മൊഴി നൽകിയിരുന്നു. ഫെബ്രുവരി അഞ്ചിനാണ് ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകിയത്.
മേൽപ്പാലം അഴിമതിക്കേസിൽ ടി ഒ സൂരജിന് പുറമെ കരാർ കമ്പനിയായ ആർഡിഎസിന്റെ എംഡി സുമിത് ഗോയൽ, ആർബിഡിസികെ മുൻ അസി. മാനേജർ എം ടി തങ്കച്ചൻ, കിറ്റ്‌കോ മുൻ ജോയിന്റ് ജനറൽ മാനേജർ ബെന്നി പോൾ എന്നിവരെ നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു.ഇപ്പോളിതാ കള്ളപ്പണം വെളുപ്പിച്ച കേസിൽ മന്ത്രി ഇബ്രാഹിം കുഞ്ഞ് വീണ്ടും ഇഡിക്ക്മു ന്നിലേക്ക് എത്തുകയാണ്.
https://www.facebook.com/Malayalivartha

























