നാല് വർഷത്തെ പ്രണയത്തിനൊടുവിൽ ദുർഗകൃഷ്ണയും അർജുനും ഒന്നിയ്ക്കുന്നു; ഇൻസ്റാഗ്രാമിലൂടെ സേവ് ദി ഡേറ്റ് ചിത്രങ്ങൾ പങ്കുവെച്ച് താരം

പുതുമുഖ നടിയായ ദുര്‍ഗ കൃഷ്ണ വിവാഹിതയാവുകയാണ്. അര്‍ജുന്‍ രവീന്ദ്രനുമായി പ്രണയത്തിലാണെന്നും വൈകാതെ തന്നെ വിവാഹമുണ്ടാവുമെന്നും നേരത്തെ താരം പറഞ്ഞതായിരുന്നു. ഏപ്രില്‍ 5നാണ് ഞങ്ങളുടെ വിവാഹമെന്നും സേവ് ദ ഡേറ്റിന്റെ ചിത്രങ്ങളുമാണ് ദുര്‍ഗ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്.
4 വര്‍ഷമായി താനും അര്‍ജുനും പ്രണയത്തിലാണെന്ന് നേരത്തെ ദുര്‍ഗ തുറന്നു പറഞ്ഞതായിരുന്നു. കാമുകനൊപ്പമുള്ള ചിത്രങ്ങളും അന്ന് ദുര്‍ഗ പങ്കുവെച്ചിരുന്നു. അർജുനായിരുന്നു ആദ്യം പ്രണയം തുറന്നു പറഞ്ഞിരുന്നത്.
ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. എല്ലാ ബര്‍ത്ത് ഡേയ്ക്കും സര്‍പ്രൈസ് തരാറുണ്ടായിരുന്നു അദ്ദേഹം. അതെല്ലാം ഇപ്പോഴും ഓര്‍ത്തിരിക്കുന്നുണ്ട്. വിവാഹ ശേഷവും അഭിനയിക്കുന്നതില്‍ അദ്ദേഹത്തിന് പ്രശ്‌നമില്ലെന്നും ദുര്‍ഗ വ്യക്തമാക്കി.
അര്‍ജുന്‍ നിര്‍മ്മാതാവാണ്. അതിനാല്‍ത്തന്നെ താന്‍ അഭിനയിക്കുന്നതില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും താരം പറഞ്ഞു. ദുര്‍ഗയ്ക്കും അര്‍ജുനും ആശംസ നേര്‍ന്ന് നിരവധി പേരാണ് രംഗത്തെത്തിയിരിയ്ക്കുന്നത്.
കൈയ്യിലും മുഖത്തുമെല്ലാം ചായം പൂശി കാമുകനൊപ്പം ചിരിച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് ദുര്‍ഗ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കീഴില്‍ കമന്റുകളുമായെത്തിയിരിയ്ക്കുന്നത്. വിമാനത്തിലൂടെ തുടങ്ങി പ്രേതം2, ലവ് ആക്ഷന്‍ ഡ്രാമ തുടങ്ങിയ ചിത്രങ്ങളിലും മികച്ച പ്രകടനമായിരുന്നു ദുര്‍ഗ പ്രേക്ഷകർക്കായി കാഴ്ച വെച്ചത്. മോഹന്‍ലാല്‍ ചിത്രമായ റാമിലും താരം അഭിനയിച്ചിരുന്നു.
https://www.facebook.com/Malayalivartha

























