എല്ലാ അഭിപ്രായവോട്ടെടുപ്പുകളിലും സര്‍വേകളിലും ഇടതുമുന്നണി വ്യക്തമായ ഭൂരിപക്ഷത്തില്‍ ഭരണത്തുടര്‍ച്ച നേടുമെന്നാണെന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.... യുഡിഎഫ് തകരാന്‍ കാരണം ഇതാണ്

കേരളത്തില്‍ ഇതോടകം പുറത്തുവന്ന ആറ് അഭിപ്രായവോട്ടെടപ്പുകളും എന്തുകൊണ്ടാണ് എല്‍ഡിഎഫിന് അനുകൂലമായി. എല്ലാ അഭിപ്രായവോട്ടെടുപ്പുകളിലും സര്‍വേകളിലും ഇടതുമുന്നണി വ്യക്തമായ ഭൂരിപക്ഷത്തില്‍ ഭരണത്തുടര്‍ച്ച നേടുമെന്നാണെന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലെത്താന്‍ രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ വോട്ടര്‍മാരുടെ നിലപാടുകള്‍ക്ക് മാറ്റം വരാനിടയുണ്ടോ എന്നതാണ് കാത്തിരുന്നു കാണേണ്ടത്. വിവിധമാധ്യമങ്ങള്‍ ഒരേ ഏജന്‍സിയുടെ സഹകരണത്തോടെ അഭിപ്രായവോട്ടെയുപ്പുകളും സര്‍വെകളും നടത്തി സമാനമായ ഫലം പുറത്തുവിട്ട് യുഡിഎഫിന് അനുകൂലമായ വികാരം നശിപ്പിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭരണമികവിനേക്കാള്‍ നിഷ്പക്ഷ ജനസമൂഹത്തെ വെറുപ്പിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിലെ തമ്മില്‍ തല്ലും ഗ്രൂപ്പുകളിയുമാണെന്നതില്‍ സംശയം വേണ്ട. അഞ്ച് വര്‍ഷം ഇടവിട്ടുള്ള ഭരണമാറ്റത്തിന് ഇക്കുറു സാധ്യത കുറയാന്‍ കാരണം നിഷ്പക്ഷ ജനങ്ങള്‍ യുഡിഎഫിനുള്ളിലെ പോരാട്ടത്തിലുള്ള വെറുപ്പുതന്നെ.
എന്തുകൊണ്ട് യുഡിഎഫ് പിന്നിലാകുന്നു എന്നതില്‍ യുഡിഎഫ് നേതൃത്വം പതിനായിരം പേരില്‍ സര്‍വേ നടത്തിയാല്‍ ജനം ഒന്നടങ്കം പറയുന്ന മറുപടി യുഡിഎഫിലെ അനൈക്യം എന്നതായിരിക്കും. കേവലം ഒരു ഭക്ഷ്യക്കിറ്റും ക്ഷേമപെന്‍ഷനും കോവിഡ് ചികിത്സയും മാത്രമല്ല
സാധാരണ ജനത്തെ ഈ സര്‍ക്കാരിനെ പിന്‍തുണയ്ക്കാന്‍ മാനസികമായി അടുപ്പിച്ചുകൊണ്ടിരിക്കുന്നത്.
പിണറായി വിജയന്‍ സര്‍ക്കാരിലെ ഗുരുതരമായ വീഴ്ചകള്‍ പൊതു സമൂഹത്തില്‍ ഇഷ്യൂവായി മാറ്റുന്നതില്‍ ബിജെപിയെക്കാള്‍ ഏറെ പിന്നിലായിപ്പോയി കോണ്‍ഗ്രസ് എന്നതാണ് വസ്തുത.
പിഎസ്സി നിയമനങ്ങളിലെ ക്രമക്കേട് സംസ്ഥാനത്തെ 40 ശതമാനം വരുന്ന യുവവോട്ടര്‍മാരില്‍ അങ്ങേയറ്റം അമര്‍ഷമുണ്ടാക്കിയ സാഹചര്യത്തെ മുതലെടുക്കാന്‍ കോണ്‍ഗ്രസിനു സാധിച്ചില്ല. ജയരാജന്‍ ഉള്‍പ്പെടെ മന്ത്രിമാരുടെ ബന്ധുനിയമനം ഇഷ്യുവാക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുപോയി. എല്ലാറ്റിനും പ്രതിപക്ഷം കോവിഡ്നിയന്ത്രണങ്ങളെ പഴിച്ചിട്ടു കാര്യമില്ല.
സ്വപ്നാ സുരേഷും ശിവശങ്കറും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും മന്ത്രി ജലീലും കടകംപള്ളിയുമൊക്കെ ഉള്‍പ്പെട്ട സ്വര്‍ണക്കടത്ത് ആരോപണങ്ങളെ കേരളത്തില്‍ മഹാസംഭവമായി നിലനിറുത്തുന്നതിലും കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടുപോയി.
കഴിഞ്ഞ നാലു മാസമായി ഇങ്ങനെയൊരു വിഷയത്തെ ജനമധ്യത്തില്‍ സജീവമാക്കുന്ന കാര്യം യുഡിഎഫും കോണ്‍ഗ്രസും മറന്നുപോയിരിക്കുന്നു. അവസാനത്തെ നാലു മാസവും ചേരിപ്പോരും ഗ്രൂപ്പിസവും സീറ്റ് വീതം വയ്ക്കലും തര്‍ക്കവുമായി തിരുവനന്തപുരത്തും ഡല്‍ഹിയും വട്ടംതിരിഞ്ഞ കോണ്‍ഗ്രസ് പ്രതിപക്ഷമെന്ന നിലയില്‍ ഉത്തരവാദിത്വം മറന്നതാണ് ഇപ്പോഴുണ്ടായിരിക്കുന്ന ദയനീയാവസ്ഥ.
കോടിയേരി ബാലകൃഷ്ണനെ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവെയ്പ്പിക്കാന്‍ കഴിഞ്ഞു എന്നതല്ലാതെ കോടിയേരിയുടെ മക്കളായി ബിനോയി കോടിയേരിയുടെയും ബിനീഷ് കോടിയേരിയുടെയും ചെയ്തികള്‍ വിഷയമാക്കുന്നതിലും യുഡിഎഫ് പരാജയപ്പെട്ടുപോയി.
പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ മയക്കുമരുന്ന് കള്ളക്കടത്ത് കേസില്‍ പ്രതിയായി നാലുമാസമായി ബാംഗളൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സാഹചര്യം ജനത്തിന്റെ മനസില്‍ തിരികെയെത്തിക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞിട്ടില്ല.
പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ അവിഹിത ബന്ധവിഷയവും ദുബായ് ബാറിലെ നൃത്തവും മുംബൈയിലെ കോടതി കേസും ഡിഎന്‍എപരിശോധനയും കേസുമൊക്കെ വിഷയമാക്കി സദാചാര സര്‍ക്കാരിനെ പ്രതിരോധിക്കുന്നതിലും കോണ്‍ഗ്രസും യുഡിഎഫും പരാജയപ്പെട്ടു. മുഖ്യമന്ത്രിയെന്ന നിലയില്‍ മറ്റ് മന്ത്രിമാരെ ഭിന്നതയില്ലാതെ നയിക്കുന്നതില്‍ പിണറായിയ്ക്കുള്ള കഴിവിനെയും നിഷ്പക്ഷ ജനം പിന്‍തുണയ്ക്കുന്നു.
കോവിഡ് ചികിത്സയില്‍ മന്ത്രി ശൈലജ കാണിച്ച മികവും സര്‍ക്കാരിന് സ്ത്രീ സമൂഹത്തില്‍ നിന്നുള്‍പ്പെടെ അംഗീകാരം നല്‍കാനിടയാക്കി. മധ്യ കേരളത്തില്‍ യുഡിഎഫിന് എക്കാലവും കരുത്തു പകര്‍ന്നിരുന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ നഷ്ടപ്പെട്ടത് 20 മണ്ഡലങ്ങളിലെങ്കിലും പ്രത്യാഘാതമുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് തിരിച്ചറിയുന്നില്ല.
ആരാണ് അടുത്ത മുഖ്യമന്ത്രിയെന്നതില്‍ പോലും വ്യക്തമായ ധാരണ നല്‍കാനാത്ത വിധം അനൈക്യവും ഭിന്നതയും കോണ്‍ഗ്രസില്‍ തുടരുകയാണ്. ദേശീയ തലത്തില്‍ കോണ്‍ഗ്രസിനുണ്ടായിരിക്കുന്ന അപചയവും നേതാവില്ലാത്ത പാര്‍ട്ടിയെന്ന ദുഷ്പേരും നിഷ്പക്ഷ വോട്ടര്‍മാരുടെ വോട്ടുകള്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയിരിക്കുന്നു.
"
https://www.facebook.com/Malayalivartha

























