നിരവധി ഓപ്പേറഷനുകൾക്ക് ശേഷം അരയ്ക്ക് താഴോട്ട് തളര്‍ന്ന് കിടപ്പിലായി; ഫിസിയോതെറാപ്പിയും മറ്റ് സാന്ത്വന ചികിത്സയുടെയുമൊക്കെ ഫലമായി നടക്കുവാൻ തുടങ്ങി; ക്യാൻസറിനെ തോൽപ്പിച്ച് വീണ്ടും ജീവിതത്തിലേക്ക്; അസുഖം ഇനി വരില്ല, പൂർണമായി വിട്ടുപോയി എന്ന സന്തോഷത്തോടെയിരിക്കുമ്പോൾ ഞെട്ടിത്തരിക്കുന്ന വാർത്ത; രണ്ട് മാസം മുമ്പ് നടത്തിയ സ്കാനിങ്ങിൽ വീണ്ടും ട്യൂമർ വളരുന്നതായി കണ്ടെത്തി; മകൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് അപേക്ഷിച്ച് ശരണ്യയുടെ അമ്മ

ടെലിവിഷൻ – സീരിയൽ താരം ശരണ്യയുടെ കാൻസർ രോഗ ബാധ അതിജീവിച്ച് വന്നതും പുതിയ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയതുമെല്ലാം ഏറെ സന്തോഷം ഉളവാക്കുന്ന കാര്യമായിരുന്നു. എന്നാൽ ഇപ്പോൾ ഇതാ ശരണ്യയുടെ അമ്മയുടെ വാക്കുകൾ പ്രേഷകരെ വീണ്ടും അമ്പരിപ്പിച്ചിരിക്കുന്നു.
രണ്ട് മാസം മുമ്പ് നടത്തിയ സ്കാനിങ്ങിൽ വീണ്ടും ട്യൂമർ വളരുന്നതായി കണ്ടുവെന്നും സർജറി വേണമെന്ന് ഡോക്ടർ പറഞ്ഞുവെന്നും അമ്മ പറയുന്നു. 2012ലായിരുന്നു അര്‍ബുദരോഗം ശരണ്യയെ കീഴടക്കി തുടങ്ങിയത് . ഒൻപത് തവണയാണ് ട്യൂമര്‍ നീക്കം ചെയ്യാന്‍ തലയ്ക്ക് ശസ്ത്രക്രിയ വേണ്ടി വന്നത്.
അവസാന ശസ്ത്രക്രിയയില്‍ ട്യൂമര്‍ നീക്കിയെങ്കിലും അരയ്ക്ക് താഴോട്ട് തളര്‍ന്ന് ശരണ്യ കിടപ്പിലായി. ഒട്ടും വൈകാതെ പീസ് വാലിയില്‍ ചികിത്സക്കായി ശരണ്യയെ എത്തിച്ചു.
ഫിസിയോതെറാപ്പിയും മറ്റ് സാന്ത്വന ചികിത്സയും ഫലം കാണുകയും ശരണ്യ പതുക്കെ നടന്ന് തുടങ്ങുകയും പുതുവർഷത്തിൽ ശരണ്യ പുതിയ യൂടൂബ് ചാനലും ആരംഭിച്ചു. ശരണ്യയുടെ കൊച്ചുവിശേഷങ്ങളും പാചകവുമെല്ലാം ചാനലിലൂടെ ആരാധകരുമായി നിരന്തരം പങ്കുവെക്കാറുണ്ട്.
ഈ സന്തോഷ നിമിഷത്തിനിടയിലാണ് വീണ്ടും ഇത്തരത്തിലൊരു വാർത്ത പുറത്ത് വരുന്നത്. പുതിയ വിഡിയോയിൽ ശരണ്യയില്ല അവൾ കൂടെയില്ല എന്ന് 'അമ്മ പറയുന്നുണ്ട്. പക്ഷേ അവളുടെ പ്രിയപ്പെട്ട കുട്ടൂസൻ എന്റെ കൂടെയുണ്ടെന്നും അവൾക്ക് വീണ്ടും വയ്യാണ്ടായി,കിടക്കുവാണ്. ആരോഗ്യത്തിന് നല്ല പ്രശ്നമുണ്ട്.
രണ്ട് മാസം മുമ്പ് നടത്തിയ സ്കാനിങ്ങിൽ വീണ്ടും ട്യൂമർ വളരുന്നതായി കണ്ടുവെന്നും അമ്മ പറയുന്നു . അത് വീണ്ടും സർജറി ചെയ്യണമെന്നാണ് ഡോക്ടർമാർ പറയുന്നത്. എല്ലാവരും അവൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും അമ്മ പറയുന്നു. അവൾ ഒരേ കിടപ്പായിരുന്നു. അന്ന് ഡിസ്ചാർജായി വന്നപ്പോൾ വലിയ ഹാപ്പിയായിരുന്നു.
അസുഖം ഇനി വരില്ല, പൂർണമായി വിട്ടുപോയി എന്ന സന്തോഷമായിരുന്നു അവൾക്ക്. പക്ഷേ വീണ്ടും വന്നപ്പോൾ വല്ലാത്ത അവസ്ഥയായെന്ന് ശരണ്യയുടെ അമ്മ പറയുന്നു.കഴിഞ്ഞ 15നായിരുന്നു ശരണ്യയുടെ പിറന്നാൾ. പിറന്നാൾ വിശേഷങ്ങളെല്ലാം ആരാധകർക്കായി പങ്കുവെച്ചിരുന്നു.
പിറന്നാള്‍ ദിനത്തില്‍ നന്ദുവിനെയും കൂട്ടിയാണ് സീമ ജി നായര്‍ ശരണ്യയെ കാണാനായി എത്തിയത്. നന്ദുവും ശരണ്യയും തനിക്ക് മക്കളാണെന്നായിരുന്നു സീമ പറഞ്ഞത് . ആഘോഷത്തിന്റെ ചിത്രങ്ങളും ഒരു കുറിപ്പും സീമ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു .
https://www.facebook.com/Malayalivartha

























