മോനെ സായി കുട്ടാ... ഗൊച്ചു ഗള്ളാ ഡിംപലിനെ നീ ചൊറിഞ്ഞതാണ് എന്നു നുമ്മക്ക് മനസിലായി കേട്ടോ; മണിക്കുട്ടന് പഞ്ഞി കൊടുത്ത കിടിലുവേ ഞങ്ങള്‍ പ്രേക്ഷകര്‍ക്കു ഒരു കെട്ടു ഇരുമ്പ് നിങ്ങൾക്ക് തരാന്‍ കഴിയുമെന്ന് കരുതീയതാണ് പക്ഷെ ഇപ്പൊ ഒരു ലോറി പഞ്ഞി ആണ് നിങ്ങൾക്ക് തരാന്‍ തോന്നുന്നത്; അശ്വതിയുടെ ഫേസ്ബുക്ക് കുറിപ്പ്

ബിഗ്‌ബോസിന്റെ സ്ഥിരം പ്രേഷകയാണ് നടി അശ്വതി. ഷോ കാണുക മാത്രമല്ല അതിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും അശ്വതി പങ്കിടാറുണ്ട് .ഇപ്പോൾ ഇതാ സായി ഡിംപലിനോട് കാണിച്ച കാര്യത്തെ വലിച്ച് കീറുകയാണ് അശ്വതി.
പോയ ദിവസത്തെ ബിഗ് ബോസ് എപ്പിസോഡിനെ കുറിച്ചുള്ള വിലയിരുത്തൽ നന്നായി നടത്തിയിരിക്കുകയാണ് അശ്വതി. അശ്വതിയുടെ കുറിപ്പ് ഇങ്ങനെ;
''ഒരു സായാഹ്ന നടത്തതിന് പോയതിനാല്‍ തുടക്കം കണ്ടില്ലാട്ടോ. ഓണ്‍ ആക്കിയപ്പോള്‍ നമ്മടെ പാത്തു പ്ലിങ്ങി നിക്കുവാണ്. പാത്തൂവേ.. റംസാന്റെ ക്യാപ്റ്റന്‍സി വിഡിയോയില്‍ പാല് കട്ടുകുടിക്കണ കാര്യം ഇടുമെന്നു കരുതിയില്ല ല്ലെ? ഒരു ഞെട്ടൽ ഞങ്ങള് കണ്ട്.
പാത്തൂ...മീന്‍കറിടെ കാര്യവും ലാലേട്ടന്‍ പിടിച്ച് ല്ലെ. ഹൌ ആ ചമ്മിയ മുഖം. ഇന്നലെ പണിഷ്‌മെന്റ് കിട്ടിയില്ലല്ലോ എന്ന എല്ലാരുടേം പരാതി ഇന്നത്തെ പാത്തൂന്റെ ചമ്മലു കണ്ടപ്പോള്‍ സമാധാനം ആയിന്നു തോന്നുന്നു'' അശ്വതി പറയുന്നു.
ലാലേട്ടാ ഇങ്ങനെ ഹിന്റ് ആര്‍ക്കും കൊടുക്കരുത് ട്ടോ. ഇന്നലെ പൊളി ഫിറോസ്ന്, ഇന്ന് കിടിലുവിന്. ഇത് അവര്‍ക്കു മനസിലാകുന്നുണ്ടോ ആവോ ഡിംപലെ. സായി സേവ് ആയ ആ ഒരു സന്തോഷത്തില്‍ ചെയ്തതാണ് ദേഷിക്കല്ലേ, മോനെ സായി കുട്ടാ... ഗൊച്ചു ഗള്ളാ ഡിംപലിനെ നീ ചൊറിഞ്ഞതാണ് എന്നു നുമ്മക്ക് മനസിലായി കേട്ടോ. ഇടയ്ക്കു നമ്മടെ ഉഗ്രന്റെയും ശ്രീക്കുട്ടന്റെയും പുട്ട് പരസ്യം കണ്ടോ?? നല്ല രസമുണ്ടാരുന്നു ല്ലെ ?
ലാലേട്ടാ എവിടെപ്പോയി ദോ ഡിംപല് നേരത്തെ കിട്ടിയതിനുള്ള ദേഷ്യമൊക്കെ പൊറത്തെടുക്കുന്നു. മജീസ്യയുടെ ഇരുപ്പു ആരേലും ശ്രെദ്ധിച്ചോ? ദേ പാട്ട് കസ്തൂരീ, ശരിക്കു പറഞ്ഞാല്‍ പൊളി ഫിറോസ് സേവ് ആയതില്‍ അല്ലാ നമ്മടെ സജ്ന സേവ് ആയതിലാണ് എനിക്ക് പെട്ടന്ന് സന്തോഷം തോന്ന്യത്.
നിങ്ങള്‍ക്കാര്‍ക്കേലും അങ്ങനെ തോന്നിയോ? നോബി ചേട്ടന്‍ തഗ് അടിച്ചു തുടങ്ങിയല്ലോ, ഇന്നലെ അദ്ദേഹത്തിനെ പറ്റി ഞാന്‍ എഴുതിയ പോസ്റ്റ് ആരോ ടാഗ് ചെയ്തത് നോട്ടിഫിക്കേഷന്‍ കിട്ട്യോ?
മണിക്കുട്ടന്‍, സജ്ന ഫിറോസ്, ഗ്രൂപ്പിസത്തില്‍ നിന്നു മാറി തുടങ്ങിയപ്പോള്‍ തൊട്ട് അഡോണി, റംസാന്‍, സൂര്യ, മജിസ്യ, അനൂപ് എന്നിവരെ ആണ് എനിക്ക് തോന്നിയ സ്ട്രോങ്സ്റ്റ് പ്ലയെര്‍സ്.
മണിക്കുട്ടന് പഞ്ഞി കൊടുത്ത കിടിലുവേ ഞങ്ങള്‍ പ്രേക്ഷകര്‍ക്കു ഒരു കെട്ടു ഇരുമ്പ് നിങ്ങൾക്ക് തരാന്‍ കഴിയുമെന്ന് കരുതീയതാണ് പക്ഷെ ഇപ്പൊ ഒരു ലോറി പഞ്ഞി ആണ് നിങ്ങൾക്ക് തരാന്‍ തോന്നുന്നത്. ലക്ഷ്മിയേപ്പോലെ കളിയിലേക്ക് ഇറങ്ങി തുടങ്ങുവായിരുന്നു രമ്യയും. പുറത്തു ഇറങ്ങി ഇനിയും ഉയരങ്ങളിലേക്ക് പറക്കാന്‍ സാധിക്കട്ടെ.
''മജിസ്യ സ്‌ട്രോങ്ങ് പ്ലയെര്‍ ഒക്കെ ആണ് എന്നാലും ആ ആറ്റിറ്റിയൂഡ് കണ്ടപ്പോള്‍ ബെര്‍തെ പാത്തൂന്റെ പാട്ട് വരാന്‍ ഉള്ളില്‍ തോന്ന്യോ ആര്‍ക്കേലും? ബി ബി പ്ലസില്‍ പണ്ടത്തെ ചങ്കരന്‍ തെങ്ങുമ്മേ തന്നെ എന്നപോലെ ഓരോരുത്തരും ഓരോ മൂലയിലിരുന്നു സംസാരം.
ഡിംപലിന്റെ ഹിന്ദി തുടങ്ങി,അയ്യോ ഹിന്ദി ബിഗ്ഗ്ബോസ്. മേം ഹിന്ദി നഹീ മാലൂം. ആഹ് ബാക്കി ഞാന്‍ വൈറല്‍ കട്ടും, അണ്‍കട്ടും പിന്നെ രേവതിടെ റിവ്യൂവും യൂട്യൂബില്‍ കണ്ടോളാം'' എന്ന് പറഞ്ഞ് അശ്വതി കുറിപ്പ് അവസാനിപ്പിച്ചു.
https://www.facebook.com/Malayalivartha

























