രമേശ് ചെന്നിത്തല ആകെ അങ്കലാപ്പിൽ ആയിരിക്കുകയാണ്; വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഭരണ സ്വാധീനം ഉപയോഗിച്ച് അട്ടിമറിക്കാനുള്ള ശ്രമമാണ് എൽഡിഎഫ് സർക്കാർ നടത്തുന്നത് എന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം?

കേരളത്തിന്റെ ജാനാധിപത്യ ഉത്സവമായ നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി രണ്ടാഴ്ച് മാത്രം ബാക്കിനിൽക്കെ ഒട്ടനവധി മാധ്യമങ്ങൾ തിരഞ്ഞെടുപ്പ് അവലോകനവുമായി രംഗത്ത് വന്നിരിക്കുകയാണ്. പല മാധ്യമങ്ങളും അവരുടെ രാഷ്ട്രീയ ചായ്‌വ് കൃത്യമായി തന്നെയാണ് പ്രകടമാക്കുന്നതും. പിണറായി സർക്കാർ ഭരണ തുടർച്ചയ്ക്കായി വൻ തോതിൽ പരസ്യ പ്രചാരണത്തിനും മറ്റും പണം ചിലവാക്കുന്നു എന്നാണ് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ പറയുന്നത്. നിരവധി വാർത്താ ചാനലുകൾ സർക്കാർ പരസ്യം വാങ്ങി നല്ല തോതിൽ ആദായം ഉണ്ടാക്കുകയാണ് എന്നും അതിനാൽ തന്നെ പല മാനേജ്‌മെന്റും ഉപകാരസ്മരണയാണ് സർവ്വേകളിലൂടെ കാണിക്കുന്നത് എന്നുമാണ് പ്രതിപക്ഷം ആക്ഷേപിക്കുന്നത്.
ഇതിനിടയിൽ പക്ഷപാതപരവും കൃത്രിമവുമായ തെരഞ്ഞെടുപ്പ് സര്‍വ്വേകളും അഭിപ്രായ വോട്ടെടുപ്പുകളും ഉപയോഗിച്ച് സ്വതന്ത്രവും നിക്ഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുന്നതിന് വേണ്ടി നടത്തുന്ന ശ്രമങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറം മീണയ്ക്ക് കത്ത് നല്‍കിയിരിക്കുകയാണ്.
തെരഞ്ഞെടുപ്പിന്റെ ഏറ്റവും നിര്‍ണ്ണായകമായ ഈ ഘട്ടത്തില്‍ ഏകപക്ഷീയവും പക്ഷപാതപരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ അഭിപ്രായ വോട്ടെടുപ്പുകളും സര്‍വ്വേകളുമാണ് വിവിധ മാദ്ധ്യമങ്ങള്‍ പുറത്തു വിട്ടുകൊണ്ടിരിക്കുന്നത് എന്നാണ് യു ഡി എഫ് പറയുന്നത് .തങ്ങൾക്ക് അനുകൂലമായി മാറിയ ജനവികാരത്തെ അട്ടിമറിക്കാൻ പിണറായി സർക്കാർ ബോധപൂർവം ശ്രമിക്കുകയാണ് എന്നാണ് ഇപ്പോൾ കോൺഗ്രസ് നേതാക്കൾ പറയുന്നത്.
വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്നതിനും ദു:സ്വാധീനം ചെലുത്തുന്നതിനുമുള്ള നിക്ഷിപ്ത ലക്ഷ്യത്താടെ കൃത്രിമത്വം നടത്തിയാണ് സര്‍വ്വേകള്‍ സൃഷ്ടിക്കുന്നതെന്ന് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇത് വലിയ തോതിലുള്ള ആശയക്കുഴപ്പമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇപ്പോള്‍ ഇലക്ട്രോണിക് മാദ്ധ്യമങ്ങള്‍ നിയമസഭാ മണ്ഡലം തിരിച്ച് നിക്ഷിപ്ത താത്പര്യത്തോടെയുള്ള സര്‍വ്വേകളും അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങളും പ്രസിദ്ധീകരിച്ചു തുടങ്ങിയിരിക്കുകയാണ് എന്നാണ് ചെന്നിത്തല പറയുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് നേടിയ മേൽക്കോയ്‌മ തുടരുന്നു എന്നാണ് ഒട്ടുമിക്ക ചാനലുകളും അവരുടെ സർവേയിലൂടെ വ്യക്തമാക്കുന്നത്.
അതിനാൽ തന്നെ ഇത് പ്രതിപക്ഷത്തിന് തിരിച്ചടിയാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കേരളത്തിൽ പിണറായി സർക്കാരിനെതിരെ അതിരൂക്ഷമായി അഴിമതി ആരോപണവും സ്വജന പക്ഷപാതവും എല്ലാം ഉന്നയിച്ചിട്ടു പോലും ഇടത് പക്ഷത്തിനു തിരഞ്ഞെടുപ്പ് ഫലം അനുകൂലം ആകുന്നത് എങ്ങനെയെന്നാണ് ചെന്നിത്തല ചോദിക്കുന്നത്. എന്നാൽ പിണറായി സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങൾ ഒരിക്കലും ജനങ്ങൾ ചെറുതായി കാണില്ല എന്ന് ചെന്നിത്തലയ്ക്കും കൂട്ടർക്കും ബോധ്യപ്പെട്ടതായി ഇടതുനേതാക്കൾ തിരിച്ചടിച്ചിരികയുകയാണ് .
https://www.facebook.com/Malayalivartha

























