Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...


കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..


മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..


ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..


മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..

അരുവിക്കരയിൽ ഇത്തവണ ആര്?;കാൽ നൂറ്റാണ്ടിലേറെയായി കോൺഗ്രസ് ജയിക്കുന്ന അരുവിക്കരയിൽ ഇത്തവണ ശക്തമായ പോരാട്ടം

23 MARCH 2021 10:52 AM IST
മലയാളി വാര്‍ത്ത

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ ഏവരും ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നാണ് അരുവിക്കര. കാൽ നൂറ്റാണ്ടിലേറെയായി കോൺഗ്രസ് ജയിക്കുന്ന അരുവിക്കരയിൽ ഇത്തവണ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. വിജയം ആവർത്തിക്കാൻ കെഎസ് ശബരീനാഥൻ ഇറങ്ങുമ്പോൾ സിപിഎമ്മിന് വേണ്ടി മത്സരിക്കുന്നത് ജി സ്റ്റീഫനാണ്.സാമുദായിക സമവാക്യം അടക്കം നോക്കി ജി.സ്റ്റീഫിനെ സിപിഎം സ്ഥാനാർത്ഥിയാക്കിയതോടെയാണ് അരുവിക്കരയിലെ അങ്കം മുറുകുന്നത്. 1991 മുതൽ ജി.കാർത്തികേയൻ തുടർച്ചയായി ജയിച്ച മണ്ഡലമാണ് അരുവിക്കര. ആര്യനാട് പേര് മാറി അരുവിക്കരയായപ്പോഴും ജികെയെ നാട്ടുകാർ കൈവിട്ടില്ല. 2015ൽ കാർത്തികേയനറെ മരണത്തോടെ പിൻഗാമിയായെത്തിയ മകൻ ശബരിക്കൊപ്പമായിരുന്നു അരുവിക്കര. ഉപതെരഞ്ഞെടുപ്പിൽ 10125 വോട്ടിൽ ജയിച്ച ശബരി 2016ൽ ഭൂരിപക്ഷം 21134 ആക്കി ഉയർത്തി. തിരുവനന്തപുരത്ത് കോൺഗ്രസ് ഉറപ്പിച്ച മണ്ഡലത്തിൽ എതിരാളിയായി അരുവിക്കര ഏരിയാ സെക്രട്ടറി ജി.സ്റ്റീഫനെ സിപിഎം ഇറക്കിയതോടെയാണ് മത്സരം ശക്തമായത്.എംവിജയകുമാറും എഎ റഷീദുമൊക്കെ വീണിടത്താണ് മികച്ച പ്രതിച്ഛായയുള്ള സ്റ്റീഫനെ സിപിഎം കൊണ്ടുവരുന്നത്. ചെറുപ്പത്തിൽ അച്ഛനും അമ്മയും മരിച്ച സ്റ്റീഫൻറെ പഠനവും വളർച്ചയുമൊക്ക പാർട്ടി ഓഫീസിൽ. മണ്ഡലത്തിൽ നിർണ്ണായകമായ നാടാർ സമുദായ അംഗം കൂടിയാണ് സ്റ്റീഫൻ എന്നത് കൂടി പരിഗണിച്ച് സിപിഎം അട്ടിമറി പ്രതീക്ഷിക്കുന്നുണ്ട്.

തദ്ദേശതെരഞ്ഞെടുപ്പിന് ശേഷം ശബരിയും ഒരു വിഭാഗം പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായിരുന്ന അകൽച്ചയെല്ലാം മാറിയെന്നാണ് കോൺഗ്രസ് പറയുന്നത്. മുൻ ജില്ലാ പഞ്ചായച്ച് പ്രസിഡണ്ട് വികെ മധുവിനെ സ്ഥാനാർത്ഥിയാകുമെന്നുറപ്പിച്ചിടത്താണ് സ്റ്റീഫൻറെ വരവ്. പാർട്ടിയിൽ ഉയർന്ന പ്രതിഷേധം തണുത്തെന്നാണ് സ്റ്റീഫൻ പറയുന്നത്..കഴിഞ്ഞ തവണ ബിജെപി സ്ഥാനാർത്ഥിയായിരുന്ന സംവിധായകൻ രാജസേനൻ 20000 ലേറെ വോട്ട് പിടിച്ച മണ്ഡലത്തിൽ കൂടുതൽ കരുത്ത് കാട്ടുമെന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടറിയായ സ്ഥാനാർത്ഥി സി.ശിവൻകുട്ടി പറയുന്നത്. കണക്കുകൾ നിരത്തി ആര്‍ക്കൊപ്പം നില്‍ക്കുമെന്ന പ്രവചനം അസാധ്യമെങ്കിലും കര പിടിക്കാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികള്‍.അതെ സമയം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളം മുഴുവന്‍ വീശിയ ഇടത് കാറ്റ് അധികമേശാത്ത ജില്ലയാണ് എറണാകുളം. പക്ഷേ, 20 വര്‍ഷം നീണ്ട യുഡിഎഫ് ആധിപത്യം അവസാനിപ്പിച്ച് കൊച്ചി മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ കെ ജെ മാക്‌സി വിജയക്കാടി പാറിച്ചു. രണ്ടാം തവണയും ജനവിധി തേടമ്പോള്‍ 5 വര്‍ഷത്തെ വികസനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച വാഗ്ദാനം ചെയ്താണ് പ്രചാരണം.

സ്വപ്ന പാട്രോണിക്‌സ്, ഷൈനി മാത്യു തുടങ്ങിയ വനിതകളുടെയടക്കം സ്ഥാനാര്‍ത്ഥി പിടിവലിക്കൊടുവിലാണ് യുഡിഎഫ് കൊച്ചിയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ണിയിച്ചത്. നല്ല മേയറെന്ന് പേര് കേള്‍പ്പിച്ചിട്ടുള്ള ടോണി ചമ്മിണിയ്ക്ക് പക്ഷേ മുന്നില്‍ നിന്ന് മാറി നിന്ന അഞ്ചു വര്‍ഷത്തെ വിടവിനെ നികത്താന്‍ അധികം പണിയെടുത്തേ പറ്റൂ. മത്സ്യമേഖലയെ ആശ്രയിച്ച് കഴിയുന്നവരാണ് മണ്ഡലത്തില്‍ ഭൂരിപക്ഷവും. ആഴക്കടല്‍ മത്സ്യബന്ധന വിവാദം ചര്‍ച്ചയാക്കുന്നത് യുഡിഎഫിന് ഗുണം ചെയ്യാന്‍ സാധ്യതയേറെ. ബിജെപിക്കും സ്വാധീനമുള്ള മണ്ഡലമാണ് കൊച്ചി. വികസന പ്രവര്‍ത്തനങ്ങളിലെ ഭരണ മുന്നണിയുടെ വീഴ്ചകളാണ് മണ്ഡലത്തിലെ ജനകീയ മുഖം കൂടിയായ സി ജി രാജഗോപാലിന്റെ പ്രധാന പ്രചാരണം. ജനകീയ കൂട്ടായ്മകളായ ട്വന്റി ട്വന്റിയും വി ഫോര്‍ കൊച്ചിയും മത്സരത്തിനുണ്ട്. മുന്നണി രാഷ്ട്രീയത്തില്‍ നിന്ന് മാറിചിന്തിയ്ക്കുന്നവരുടെ വോട്ട് ഈ കൂട്ടായ്മകള്‍ക്ക് വീതം വെച്ച് പോകാനാണ് സാധ്യത. ഇരു സ്ഥാനാര്‍ത്ഥികള്‍ക്കും സമാനസ്വഭാവമുള്ള വാഗ്ദാനങ്ങളാണെന്നത് തന്നെ കാരണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടന്‍  (1 hour ago)

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മഞ്ഞുമ്മൽ ബോയ്‌സ് സിനിമയ്ക്ക് നിരാശ  (1 hour ago)

പിണറായി വിജയന്റെ വീടിന് മുന്നിലെ സുരക്ഷക്കായി നിര്‍ത്തിയ പൊലീസ് ജീപ്പ് മാറ്റുന്ന കാര്യം സുരക്ഷാ കമ്മിറ്റി പരിശോധിച്ച് തീരുമാനിക്കും  (1 hour ago)

ഇത് മമ്മൂട്ടി യുഗം..! ബ്രമാണ്ട തിളക്കം...!  (1 hour ago)

എങ്കിൽ വിവാഹം ചെയ്യേണ്ടെന്ന് കത്രീന; വിവാഹ ശേഷം ജീവിതത്തിൽ സംഭവിച്ചത്; തുറന്നുപറഞ്ഞ് വിക്കി കൗശൽ!!!  (3 hours ago)

' ജനനായകന്‍ ' മൂവി സോംഗ് 'അടിയേ എന്‍പൊന്‍തേനേ' പുറത്തിറങ്ങി  (3 hours ago)

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി  (4 hours ago)

ചര്‍മ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീണ ജോര്‍ജ്  (4 hours ago)

' ബെത് ലഹേം കുടുംബ യൂണിറ്റ് ' ആഗസ്റ്റ് 21ന് തിയേറ്ററുകളില്‍  (4 hours ago)

കുവൈറ്റ് വ്യോമപാത താല്‍ക്കാലികമായി അടച്ചു  (4 hours ago)

US IRAN തുടര്‍ച്ചയായ ഏഴാം രാത്രിയും യു.എസ്. ആക്രമണം  (4 hours ago)

Kilimanur മാസങ്ങൾ‍ നീണ്ട ഗൂഢാലോചന  (4 hours ago)

VEENA VIJAYAN ഇഡി തെളിവടക്കം കണ്ടെത്തിയിരിക്കുന്നു  (4 hours ago)

M R Ajith kumar സർക്കാർ തലപുകയ്ക്കുന്നു.  (5 hours ago)

V D SATHEESHAN അലോഷ്യസിന് സീറ്റ് കിട്ടാത്ത വിഷമം..  (6 hours ago)

Malayali Vartha Recommends