Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

ഇത് മമ്മൂട്ടി യുഗം..! ബ്രമാണ്ട തിളക്കം...!

18 JULY 2026 07:49 PM IST
മലയാളി വാര്‍ത്ത

രാജ്യതലസ്ഥാനത്ത് പ്രഖ്യാപിച്ച 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മലയാള സിനിമയ്ക്ക് വന്‍ നേട്ടവും തിളക്കമാര്‍ന്ന അംഗീകാരവും. ഇന്ത്യന്‍ ചലച്ചിത്ര ലോകം ഒന്നടങ്കം കാത്തിരുന്ന മികച്ച നടനുള്ള പുരസ്‌കാരം മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി സ്വന്തമാക്കി. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത 'ഭ്രമയുഗം' എന്ന ചിത്രത്തിലെ കൊടുമണ്‍ പോറ്റി എന്ന നിഗൂഢവും അമാനുഷികവുമായ കഥാപാത്രത്തെ വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കിയതിനാണ് മമ്മൂട്ടിക്ക് പുരസ്‌കാരം ലഭിച്ചത്. ഇതോടെ കരിയറിലെ നാലാമത്തെ ദേശീയ പുരസ്‌കാരമാണ് ഈ അഭിനയപ്രതിഭ മലയാള മണ്ണിലെത്തിച്ചിരിക്കുന്നത്. ഹിന്ദി ചിത്രം 'ചന്ദു ചാമ്പ്യന്‍' എന്ന സിനിമയിലെ പ്രകടനത്തിലൂടെ ശ്രദ്ധേയനായ കാര്‍ത്തിക് ആര്യനുമായാണ് മമ്മൂട്ടി ഇത്തവണ മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടത്.

 

34 ഭാഷകളില്‍ നിന്നായി 400 സിനിമകള്‍ മാറ്റുരച്ച കടുത്ത മത്സരത്തിനൊടുവിലാണ് ദേശീയ ചലച്ചിത്ര വേദിയില്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ വീണ്ടും ചരിത്രം കുറിച്ചത്. പൂര്‍ണ്ണമായും കറുപ്പും വെളുപ്പുമായി തിയേറ്ററുകളിലെത്തി ഇന്ത്യന്‍ സിനിമയില്‍ തന്നെ വലിയ ചര്‍ച്ചയായി മാറിയ ചിത്രമാണ് ഭ്രമയുഗം. മുന്‍പ് മമ്മൂട്ടി ചെയ്ത ഒരു കഥാപാത്രവുമായും സാമ്യം കണ്ടെത്താന്‍ കഴിയാത്ത വിധം, ഓരോ നോട്ടത്തിലും ചിരിയിലും നിഗൂഢതകള്‍ ഒളിപ്പിച്ച കൊടുമണ്‍ പോറ്റിയെന്ന ഭാവപ്പകര്‍ച്ച ജൂറിയുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഈ പ്രകടനത്തിന് മുന്‍പ് മമ്മൂട്ടിക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിരുന്നു. മുന്‍പ് 1989-ല്‍ ഒരു വടക്കന്‍ വീരഗാഥ, മതിലുകള്‍ എന്നീ ചിത്രങ്ങള്‍ക്കും, 1993-ല്‍ വിധേയന്‍, പൊന്തന്‍മാട എന്നീ ചിത്രങ്ങള്‍ക്കും, 1999-ല്‍ ഡോ. ബാബാസാഹേബ് അംബേദ്കര്‍ എന്ന ചിത്രത്തിനുമാണ് മമ്മൂട്ടി ഇതിനുമുമ്പ് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയത്. ഇതോടെ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ ദേശീയ പുരസ്‌കാരം നേടിയ അഭിനേതാക്കളില്‍ ഒരാളെന്ന റെക്കോര്‍ഡും നാല് പതിറ്റാണ്ടിലേറെയായി അഭിനയരംഗത്ത് നിറഞ്ഞുനില്‍ക്കുന്ന മമ്മൂട്ടി കാത്തുസൂക്ഷിച്ചു.

മമ്മൂട്ടിയുടെ പുരസ്‌കാര നേട്ടത്തിന് പുറമെ മറ്റു വിഭാഗങ്ങളിലും മലയാള സിനിമയ്ക്ക് മികച്ച നേട്ടങ്ങള്‍ കൈവരിക്കാനായി. ഭ്രമയുഗത്തിലെ ഉജ്ജ്വലമായ ദൃശ്യാവിഷ്‌കാരത്തിലൂടെ ഷെഹനാദ് ജലാല്‍ മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം സ്വന്തമാക്കി. നവാഗത സംവിധായകന്‍ ജിതിന്‍ ലാല്‍ ഒരുക്കിയ 'അജയന്റെ രണ്ടാം മോഷണം' (ARM) എന്ന ചിത്രത്തിലെ 'അങ്ങ് വാനക്കോണില്' എന്ന ഗാനത്തിലൂടെ മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം വൈക്കം വിജയലക്ഷ്മി കരസ്ഥമാക്കി. മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്‌കാരം 'ഫെമിനിച്ചി ഫാത്തിമ' എന്ന ചിത്രത്തിനാണ്. നോണ്‍ ഫീച്ചര്‍ സിനിമാ വിഭാഗത്തില്‍ മലയാളത്തില്‍ നിന്നുള്ള 'ഭദ്രകാളി നാടകം' പ്രത്യേക ജൂറി പരാമര്‍ശത്തിനും അര്‍ഹമായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (58 minutes ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (1 hour ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (1 hour ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (2 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (2 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (2 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (2 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (2 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (2 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (3 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (4 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (4 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (4 hours ago)

Malayali Vartha Recommends