പിണറായി വിജയന്റെ വീടിന് മുന്നിലെ സുരക്ഷക്കായി നിര്‍ത്തിയ പൊലീസ് ജീപ്പ് മാറ്റുന്ന കാര്യം സുരക്ഷാ കമ്മിറ്റി പരിശോധിച്ച് തീരുമാനിക്കും

പിണറായി വിജയന്റെ വീടിന് മുന്നില്‍ സുരക്ഷക്കായി നിര്‍ത്തിയ പൊലീസ് ജീപ്പ് സംബന്ധിച്ച് പ്രതികരണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കണ്ണൂരില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല. സുരക്ഷാ കമ്മിറ്റി വിഷയം പരിശോധിച്ച് തീരുമാനിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയന്‍ ഇസഡ് പ്ലസ് സുരക്ഷ ഉണ്ടായിരുന്ന വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ വീടിനു മുമ്പിലുള്ള ജീപ്പ് മാറ്റുന്ന കാര്യം സുരക്ഷാ സമിതി വിലയിരുത്തി തീരുമാനിക്കുമെന്നും ഇസെഡ് പ്ലസ് സുരക്ഷയുണ്ടായിരുന്നതിനാലാണ് അങ്ങനെയൊരു സംവിധാനം ഏര്‍പ്പെടുത്തിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
മയ്യില്‍ പൊലീസ് സ്‌റ്റേഷന് ആവശ്യമായ ഫണ്ട് അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഓണത്തിനു മുമ്പ് തന്നെ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറും. ചെറുപുഴ പഞ്ചായത്ത് സ്ഥലം കണ്ടെത്തി തന്നാല്‍ പൊലീസ് സ്‌റ്റേഷന്‍ കെട്ടിടം നിര്‍മ്മിക്കാനുള്ള നടപടി സ്വീകരിക്കും. എല്ലാ പൊലീസ് സ്‌റ്റേഷനും നവീകരിക്കും. എല്ലാ സ്‌റ്റേഷനും ഒരേ പെയിന്റ് അടിക്കും. 64 സ്‌റ്റേഷനുകള്‍ ഒഴിച്ച് ബാക്കി സ്‌റ്റേഷനുകളിലെല്ലാം എസ്‌ഐമാര്‍ക്ക് വീണ്ടും ചുമതല നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























