Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...


കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..


മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..


ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..


മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..

വേറിട്ട പ്രചാരണവുമായി സി. കെ ജാനു; ആദിവാസി ഊരുകളിൽ ഗോത്രഭാഷകളിൽ വോട്ടഭ്യര്‍ത്ഥന

23 MARCH 2021 11:35 AM IST
മലയാളി വാര്‍ത്ത

അന്തിമ പ്രചാര ഘട്ടമായതോടെ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികൾ വിശ്രമമില്ലാതെ വോട്ട് അഭ്യർത്ഥിക്കുകയാണ്. കാർഷികജില്ലയായ വയനാട്ടിൽ മുന്നണി സ്ഥാനാർത്ഥികളെല്ലാം പ്രചാരണ തിരക്കിലാണ്.യു ഡി എഫ്, എൻ ഡി എ സ്ഥാനാർഥി നിര്‍ണയവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ അവസാനിച്ചതോടെ എല്ലാ പ്രവർത്തകരും ആവേശത്തിലാണ്.

ആദിവാസി വിഭാഗങ്ങള്‍ കൂടുതല്‍ ഉള്ള ജില്ല ആയതിനാൽ സ്ഥാനാർത്ഥികൾ ഏറെയും കോളനികള്‍ കേന്ദ്രീകരിച്ചാണ് പ്രചാരങ്ങൾ നടത്തുന്നത്. സുല്‍ത്താന്‍ബത്തേരി നിയോജക മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയും മുത്തങ്ങ ഭൂസമര നായികയുമായ സി.കെ. ജാനുവിന്റെ വോട്ട് അഭ്യര്‍ഥന തെരഞ്ഞെടുപ്പ് രംഗത്ത് തന്നെ വേറിട്ട രീതിയിലാണ്.

ആദിവാസി ഊരുകളിലും കോളനികളിലും അവരുടെ തന്നെ ഭാഷയിൽ ജാനു പ്രസംഗിക്കുന്നതും വോട്ട് ചോദിക്കുന്നതുമെല്ലാം എടുത്തുപറയേണ്ട കാര്യമാണ്. അമ്പലവയല്‍ മേഖലയിലായിരുന്നു തിങ്കളാഴ്ച എന്‍.ഡി.എ സ്ഥാനാര്‍ഥിയുടെ പ്രചാരണപരിപാടികള്‍. കോളിയാടി കുന്നുമ്പറ്റ, കുട്ടറ, മാളിക, ആനപ്പാറ, അരിമാനി കോളനികളിലെത്തിയ ജാനു ഗോത്രഭാഷയില്‍തന്നെ അവരോട് വോട്ട് അഭ്യർത്ഥിക്കുകയും ചെയ്‌തു.

നിങ്ങളിലൊരാള്‍ തന്നെയാണ് സ്ഥാനാര്‍ഥിയെന്നും അതിനാല്‍ വോട്ട് ചെയ്യണമെന്നും പറഞ്ഞു തുടങ്ങിയ സ്ഥാനാര്‍ഥി സംസ്ഥാന സര്‍ക്കാരിന്റെയും പ്രാദേശിക ഭരണകൂടങ്ങളുടെയുമൊക്കെ പിടിപ്പുകേടിനെ കുറിച്ച് വോട്ടര്‍മാരോട് വിശദീകരിച്ചാണ് സംസാരിച്ചത്.

കോളനി നിവാസികൾ വിദ്യാഭ്യാസ പരവും ആരോഗ്യപരവുമായി അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ അവരുടെ തന്നെ വായ്മൊഴിയിൽ സംസാരിച്ചു. കുട്ടാറ കോളനി നിവാസികള്‍ക്കൊപ്പമായിരുന്നു ജാനുവിന്റെയും നേതാക്കളുടെയും കഴിഞ്ഞ ദിവസത്തെഉച്ചഭക്ഷണവും. ഉച്ചക്ക് ശേഷം നെന്മേനി പഞ്ചായത്തിലെ തൊഴിലിടങ്ങളിലായിരുന്നു സന്ദർശനം.

തൊഴിലുറപ്പ് തൊഴിലാളികളോട് വോട്ട് അഭ്യര്‍ഥിച്ച സ്ഥാനാര്‍ഥി താന്‍ വിജയിച്ചാല്‍ തൊഴില്‍ ദിനങ്ങളും കൂലിയും വര്‍ധിപ്പിക്കുന്ന കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് വ്യക്തമാക്കി. തുടര്‍ന്ന് നൂല്‍പ്പുഴയില്‍ നടന്ന എന്‍.ഡി.എ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുകയായിരുന്നു. വൈകുന്നേരം ആറരക്ക് അമ്പലവയല്‍ ടൗണില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലും സ്ഥാനാര്‍ഥി സംസാരിച്ചു. ബി.ജെ.പി, മഹിളാ മോര്‍ച്ച നേതാക്കളും സ്ഥാനാര്‍ഥിയോടൊപ്പം പര്യടനത്തിൽ മുന്നിലുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടന്‍  (1 hour ago)

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മഞ്ഞുമ്മൽ ബോയ്‌സ് സിനിമയ്ക്ക് നിരാശ  (1 hour ago)

പിണറായി വിജയന്റെ വീടിന് മുന്നിലെ സുരക്ഷക്കായി നിര്‍ത്തിയ പൊലീസ് ജീപ്പ് മാറ്റുന്ന കാര്യം സുരക്ഷാ കമ്മിറ്റി പരിശോധിച്ച് തീരുമാനിക്കും  (1 hour ago)

ഇത് മമ്മൂട്ടി യുഗം..! ബ്രമാണ്ട തിളക്കം...!  (1 hour ago)

എങ്കിൽ വിവാഹം ചെയ്യേണ്ടെന്ന് കത്രീന; വിവാഹ ശേഷം ജീവിതത്തിൽ സംഭവിച്ചത്; തുറന്നുപറഞ്ഞ് വിക്കി കൗശൽ!!!  (3 hours ago)

' ജനനായകന്‍ ' മൂവി സോംഗ് 'അടിയേ എന്‍പൊന്‍തേനേ' പുറത്തിറങ്ങി  (3 hours ago)

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി  (4 hours ago)

ചര്‍മ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീണ ജോര്‍ജ്  (4 hours ago)

' ബെത് ലഹേം കുടുംബ യൂണിറ്റ് ' ആഗസ്റ്റ് 21ന് തിയേറ്ററുകളില്‍  (4 hours ago)

കുവൈറ്റ് വ്യോമപാത താല്‍ക്കാലികമായി അടച്ചു  (4 hours ago)

US IRAN തുടര്‍ച്ചയായ ഏഴാം രാത്രിയും യു.എസ്. ആക്രമണം  (4 hours ago)

Kilimanur മാസങ്ങൾ‍ നീണ്ട ഗൂഢാലോചന  (4 hours ago)

VEENA VIJAYAN ഇഡി തെളിവടക്കം കണ്ടെത്തിയിരിക്കുന്നു  (4 hours ago)

M R Ajith kumar സർക്കാർ തലപുകയ്ക്കുന്നു.  (5 hours ago)

V D SATHEESHAN അലോഷ്യസിന് സീറ്റ് കിട്ടാത്ത വിഷമം..  (6 hours ago)

Malayali Vartha Recommends