നിയമസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇതുവരെ പുറത്ത് വന്ന സര്‍വേകളില്‍ നിന്നെല്ലാം വ്യത്യസ്മായി ഒരോ മണ്ഡലത്തിലേയും ജയ-പരാജയ സാധ്യതകള്‍ വ്യക്തമാക്കുന്ന സര്‍വേയുമായി മനോരമ ന്യൂസ്..ഉടുമ്പന്‍ചോലയില്‍ എംഎം മണി തോറ്റാല്‍ 140 ഇടത്തും എല്‍ഡിഎഫ് തോല്‍ക്കും; മനോരമക്കെതിരെ ജോയ്സ് ജോര്‍ജ്

മണി ആശാന്റെ അനന്തമായ സാധ്യതകളാണ് കേരളം വാനോളം ചര്‍ച്ച ചെയ്യുന്നത്. എങ്ങനെ ചെയ്യാതിരിക്കും. ആശാന്‍ തോറ്റാല്‍ 140 ഇടത്തും സിപിഎം തോല്‍ക്കുമത്രേ. അപ്പോള്‍ പിന്നെ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യമായ 'ഉറപ്പാണ് എല്‍ഡിഎഫ്' എന്നതിന് ബദലായി സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ ആരാധകരുടെ പ്രചാരണ ബോര്‍ഡ് ഇനി ധര്‍മടത്ത് വച്ചാലും വച്ചില്ലെങ്കിലും കാര്യമല്ല. ഞങ്ങടെ ഉറപ്പാണ് പി ജെ' എന്ന ബോര്‍ഡ് പി.ജെ.ആര്‍മി മാറ്റി ഞങ്ങളുടെ ഉറപ്പാണ് മണി ആശാന്‍ എന്ന് വയ്‌ക്കേണ്ടി വരും ഇങ്ങനെപോയാല്‍.
ഏതായാലും ഈ സര്‍വേക്കാരെ കൊണ്ട് തോറ്റു. നിയമസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇതുവരെ പുറത്ത് വന്ന സര്‍വേകളില്‍ നിന്നെല്ലാം വ്യത്യസ്മായി ഒരോ മണ്ഡലത്തിലേയും ജയ-പരാജയ സാധ്യതകള്‍ വ്യക്തമാക്കുന്നു സര്‍വേയാണ് മനോരമ ന്യൂസ് പുറത്ത് വിടുന്നത്. സര്‍വേ രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോള്‍ മന്ത്രിമാരായ എസി മൊയ്തീന്‍, എംഎം മണി എന്നിവര്‍ ഉള്‍പ്പടെ എല്‍ഡിഎഫിലെ പ്രമുഖര്‍ തോല്‍ക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. എന്നാല്‍ മരണക്കിടക്കയിലായിപോയ യുഡിഎഫിനും കോണ്‍ഗ്രസിനും വെന്റിലേറ്ററുീ ഓക്‌സിജനും നല്‍കാനുള്ള ശ്രമമാണ് ഈ സര്‍വേയിലുടെ മനോരമ നടത്തുന്നതെന്നാണ് മുന്‍ എംപിയായ ജോയ്‌സ് ജോര്‍ജ് മാത്രവുമല്ല മണി ആശാന്‍ തോറ്റാല്‍ 140 ഇടത്തും ഇടതുപക്ഷം തോറ്റതിന് തുല്യമെന്നാണ് കണ്ടെത്തല്‍.
കാരണങ്ങളുമുണ്ട്. ചേലക്കര അസംബ്ലി നിയോജക മണ്ഡലത്തില്‍ സഖാവ് രാധാകൃഷ്ണന്‍ തോല്‍ക്കുമെന്ന ഫലപ്രവചനം ഉടുമ്പന്‍ചോല അസംബ്ലി നിയോജക മണ്ഡലത്തില്‍ സഖാവ് എം എം മണി തോല്‍ക്കുമെന്ന പ്രവചനം. അതും ഉടുമ്പന്‍ചോല മണ്ഡലത്തില്‍ മത്സരം പോലുമില്ലത്ര. സ്വാഭാവികമായും പാര്‍ട്ടി വിരുദ്ധര്‍ പോലും കണ്ണുതള്ളി പോകും ഇതൊക്കെ കണ്ടാല്‍.
പ്രേക്ഷകര്‍ക്ക് നേരറിവുള്ള സ്വന്തം നിയോജകമണ്ഡലങ്ങളിലെ പ്രവചനങ്ങളുടെ കള്ളത്തരം മറ്റു നിയോജക മണ്ഡലങ്ങളിലെ പ്രവചനങ്ങളുമായി താരതമ്യം ചെയ്യില്ലെന്ന ചിന്തയാണ് മനോരമയുടെ ധൈര്യം എന്ന് വിമര്‍ശിച്ച ജോയ്‌സ് ജോര്‍ജ് വെല്ലുവിളിക്കുകയായിരുന്നു മനോരമയെ എന്ന് വേണമെങ്കില്‍ പറയാം. ഇടുക്കി ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്ന ആള്‍ എന്ന നിലയില്‍ എനിക്കൊന്നുറപ്പിച്ച് പറയാനാവും.
ഉടുമ്പന്‍ചോലയില്‍ ശ്രീ എം എം മണി പരാജയപ്പെട്ടാല്‍ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടിരിക്കും. ശ്രീ എം എം മണി 35000 ലേറെ വോട്ടുകള്‍ക്ക് ഉടുമ്പന്‍ചോലയില്‍നിന്നും വിജയിക്കും എന്ന കാര്യത്തില്‍ കോണ്‍ഗ്രസുകാര്‍ക്കുപോലും സംശയമുണ്ടാവില്ല. ഇതുതന്നെയാണ് ഇടുക്കിജില്ലയിലെയും സമീപ ജില്ലകളിലെയും അസംബ്ലി മണ്ഡലങ്ങളിലെ പൊതുസ്ഥിതി. ഏതായാലും മാതൃഭൂമി ബി.ജെ.പിക്കിട്ട് കൊടുത്തപ്പോള്‍ അതിന് ഗംഭീര പൊങ്കാല. ഇപ്പോഴിതാ മനോരമ സിപിഎമ്മിന് കൊടുത്തപ്പോള്‍ അവിടെയും പൊങ്കാല. എന്തായാലും ഈ മണി ആശാന്റെ ഒരു കാര്യമേ.
https://www.facebook.com/Malayalivartha






















