Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...


കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..


മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..


ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..


മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..

വോട്ടര്‍ പട്ടികയിലെ ക്രമക്കേട്: തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി സ്വാഗതം ചെയ്യുന്നു, പിഴവ് ചൂണ്ടിക്കാട്ടിയപ്പോള്‍ മുഖ്യമന്ത്രി പരിഹസിച്ചത് ജാള്യത മറയ്ക്കാന്‍

23 MARCH 2021 01:27 PM IST
മലയാളി വാര്‍ത്ത

വോട്ടര്‍ പട്ടികയില്‍ യഥാര്‍ത്ഥ വോട്ടര്‍മാര്‍ മാത്രമേ ഉണ്ടാവൂ എന്ന് ഉറപ്പു വരുത്തുമെന്ന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ പ്രസ്താവനയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വാഗതം ചെയ്തു.വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പ് സംബന്ധിച്ച് തന്റെ പരാതി ശരിയാണെന്ന് തെളിഞ്ഞതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ സന്തോഷം. ഏതാണ്ട് മൂന്നേകാല്‍ ലക്ഷത്തോളം ഇരട്ട വോട്ടുകളാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഇതിനകം കണ്ടെത്തിയിട്ടുള്ളത്. ഇവയെല്ലാം ഒഴിവാക്കണം.

കാസര്‍കോട്ടെ ഉദുമയില്‍ ഒരു വോട്ടര്‍ക്ക് അഞ്ചു ഇലക്ടറല്‍ കാര്‍ഡുകള്‍ സൃഷ്ടിക്കപ്പെട്ട കാര്യം താന്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടിയപ്പോള്‍, 'അവര്‍ കോണ്‍ഗ്രസുകാരിയാണ്, രമേശ് ചെന്നിത്തല വെട്ടിലായി' എന്നാണ് ചില മാദ്ധ്യമങ്ങള്‍ പോലും പരിഹസിച്ചത്. മുഖ്യമന്ത്രിയും ആ പരിഹാസം ഏറ്റെടുത്തിരുന്നു. ആ പരാതി ശരിയാണെന്ന് തെളിയുകയും ഉത്തരവാദിയായ അസിസ്റ്റന്റ് ഇലക്ട്രറല്‍ ഓഫീസറെ സസ്‌പെന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. വോട്ടേഴ്‌സ് ലിസ്റ്റില്‍ ഇരട്ടിപ്പുണ്ടാക്കുന്നതും കൃത്രിമം നടത്തുന്നതും ആ വോട്ടര്‍ അറിയാതെയാകാമെന്ന് തുടക്കം മുതല്‍ താന്‍ ചൂണ്ടികാണിച്ചതാണ്. അതും ശരിയാണെന്ന് തെളിഞ്ഞു. മുഖ്യമന്ത്രിയുടെ കീഴിലുള്ള ഭരണസംവിധാനം വഴിയാണ് ഈ ക്രമക്കേട് നടന്നത്. അത് ചൂണ്ടിക്കാട്ടിയതിന് പരിഹസിച്ചത് മുഖ്യമന്ത്രിയുടെ ജാള്യത മറയ്ക്കാനാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം സംസ്ഥാനത്തെ വോട്ടര്‍ പട്ടികയില്‍ ലക്ഷക്കണക്കിന് വ്യാജവോട്ടര്‍മാര്‍ കടന്നുകൂടിയ സാഹചര്യത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയ്ക്ക് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കത്ത് നല്‍കി. ഇന്ന് 65 നിയമസഭാ നിയോജകമണ്ഡലങ്ങളിലെ 1,07,781 വ്യാജ വോട്ടര്‍മാരുടെ വിവരങ്ങള്‍ കൂടി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് രമേശ് ചെന്നിത്തല കൈമാറി. ഇതോടെ ആകെ വ്യാജവോട്ടര്‍മാരുടെ എണ്ണം 3,24,291 ആയി ഉയര്‍ന്നു. ആകെ 135 മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികയാണ് യു.ഡി.എഫ്. പ്രവര്‍ത്തകര്‍ പരിശോധിച്ചത്.

ഒരേ പേരും വിലാസവും ഫോട്ടയും ഉപയോഗിച്ച് തന്നെ ഒരു വോട്ടര്‍ക്ക് നിരവധി വോട്ടകളാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ചില വിലാസത്തില്‍ നേരിയ മാറ്റമുണ്ട്. ഒരേ ഫോട്ടോ ഉപയോഗിച്ച് വ്യത്യസ്ഥ പേരുകളില്‍ വ്യാജ വോട്ടര്‍മാരെ സൃഷ്ടിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്. വളരെ ആസൂത്രിതമായ അട്ടിമറിശ്രമമാണ് വോട്ടര്‍ പട്ടികയില്‍ നടന്നിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല മുഖ്യതിരഞ്ഞെടുപ്പു കമ്മീഷണര്‍ക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി. ഒരു വോട്ടര്‍ക്ക് ഒരു തിരിച്ചറിയില്‍ കാര്‍ഡേ ഉണ്ടാകാന്‍ പാടുള്ളു എന്നാണ് നിയമമെന്നിരിക്കെ ഒന്നിലേറെ കാര്‍ഡുകള്‍ വിതരണം ചെയ്യപ്പെട്ടത് ഗൗരവമേറിയ കാര്യമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടന്‍  (2 hours ago)

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മഞ്ഞുമ്മൽ ബോയ്‌സ് സിനിമയ്ക്ക് നിരാശ  (2 hours ago)

പിണറായി വിജയന്റെ വീടിന് മുന്നിലെ സുരക്ഷക്കായി നിര്‍ത്തിയ പൊലീസ് ജീപ്പ് മാറ്റുന്ന കാര്യം സുരക്ഷാ കമ്മിറ്റി പരിശോധിച്ച് തീരുമാനിക്കും  (2 hours ago)

ഇത് മമ്മൂട്ടി യുഗം..! ബ്രമാണ്ട തിളക്കം...!  (2 hours ago)

എങ്കിൽ വിവാഹം ചെയ്യേണ്ടെന്ന് കത്രീന; വിവാഹ ശേഷം ജീവിതത്തിൽ സംഭവിച്ചത്; തുറന്നുപറഞ്ഞ് വിക്കി കൗശൽ!!!  (4 hours ago)

' ജനനായകന്‍ ' മൂവി സോംഗ് 'അടിയേ എന്‍പൊന്‍തേനേ' പുറത്തിറങ്ങി  (5 hours ago)

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി  (5 hours ago)

ചര്‍മ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീണ ജോര്‍ജ്  (5 hours ago)

' ബെത് ലഹേം കുടുംബ യൂണിറ്റ് ' ആഗസ്റ്റ് 21ന് തിയേറ്ററുകളില്‍  (6 hours ago)

കുവൈറ്റ് വ്യോമപാത താല്‍ക്കാലികമായി അടച്ചു  (6 hours ago)

US IRAN തുടര്‍ച്ചയായ ഏഴാം രാത്രിയും യു.എസ്. ആക്രമണം  (6 hours ago)

Kilimanur മാസങ്ങൾ‍ നീണ്ട ഗൂഢാലോചന  (6 hours ago)

VEENA VIJAYAN ഇഡി തെളിവടക്കം കണ്ടെത്തിയിരിക്കുന്നു  (6 hours ago)

M R Ajith kumar സർക്കാർ തലപുകയ്ക്കുന്നു.  (7 hours ago)

V D SATHEESHAN അലോഷ്യസിന് സീറ്റ് കിട്ടാത്ത വിഷമം..  (7 hours ago)

Malayali Vartha Recommends