ഇരട്ട വോട്ട് :ഹൈക്കോടതി ഇടപെട്ടാല്‍ ഇടതിന് തുടര്‍ഭരണം കിട്ടില്ല.... ഇരട്ട വോട്ടുകള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈകോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ ഉടന്‍ തീരുമാനമുണ്ടാകാതിരിക്കാനുള്ള ചരടുവലികള്‍ ഇടതു സര്‍ക്കാര്‍ ആരംഭിച്ചതായി സൂചന

ഇരട്ട വോട്ടുകള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈകോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ ഉടന്‍ തീരുമാനമുണ്ടാകാതിരിക്കാനുള്ള ചരടുവലികള്‍ ഇടതു സര്‍ക്കാര്‍ ആരംഭിച്ചതായി സൂചന. കേസ് താമസിച്ചു മാത്രം ബെഞ്ചില്‍ എത്തിക്കുക എന്നതാണ് ഒരു ലക്ഷ്യം. തെരഞ്ഞടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ അതിനിടയില്‍ ഒന്നും സംഭവിക്കാതിരിക്കാനാണ് നീക്കം.
ഇരട്ടവോട്ട് പിടിക്കപ്പെട്ടാല്‍ തുടര്‍ ഭരണം എന്നത് സ്വപ്നം മാത്രമായി മാറുമെന്ന് പിണറായിക്കും സി പി എമ്മിനും അറിയാം. തിരഞ്ഞെടുപ്പ് കമ്മീഷന് ഇക്കാര്യത്തില്‍ നിയമതടസം ഉണ്ടെന്നാണ് ചെന്നിത്തലയുടെ വാദം. ഇരട്ട വോട്ടുള്ളവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്നാണ് ചെന്നിത്തലയുടെ ആവശ്യം. ഇരട്ട വോട്ടുകള്‍ മരവിപ്പിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. കമ്മീഷന്‍ ഇതിനെതിരെ നടപടിയെടുക്കണമെന്ന ലക്ഷ്യവും ചെന്നിത്തലക്കുണ്ട്.
എന്നാല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ സാധാരണ ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനില്ല. ഇതിനു മുമ്പും തിരഞ്ഞടുപ്പില്‍ ഇടപെടാന്‍ ഹൈക്കോടതി തയ്യാറായിട്ടില്ല. ഏതു വിധേനയും ചെന്നിത്തലയുടെ ഹര്‍ജി തള്ളിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. അതിനു വേണ്ടി എന്തും ചെയ്യും എന്നതാണ് ഇന്നത്തെ അവസ്ഥ.
മുഖ്യമന്ത്രി കൂടി അറിഞ്ഞുകൊണ്ടാണോ വോട്ടര്‍പട്ടികയില്‍ കള്ളവോട്ടുകള്‍ ചേര്‍ക്കപ്പെട്ടതെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നു ചെന്നിത്തല പറഞ്ഞത് ഇതുകൊണ്ടാണ്.
വ്യാജ വോട്ടര്‍മാരെ ഉപയോഗിച്ച് തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. വട്ടിയൂര്‍ക്കാവ്, നേമം, തിരുവനന്തപുരം എന്നീ മൂന്ന് മണ്ഡലങ്ങളില്‍ വ്യാപകമായി വ്യാജ വോട്ടര്‍മാര്‍ കയറികൂടിയിട്ടുണ്ട്. തങ്ങളുടെ പേരില്‍ വ്യാജ വോട്ടര്‍മാരെ സൃഷ്ടിച്ച വിവരം യഥാര്‍ഥ വോട്ടര്‍ അറിയുന്നില്ല.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ യഥാര്‍ഥ തിരിച്ചറിയല്‍ കാര്‍ഡ് മാത്രമേ അവരുടെ കൈവശമുണ്ടാകു. എന്നാല്‍ അവരുടെ പേരില്‍ ആ മണ്ഡലത്തിലും മറ്റു മണ്ഡലങ്ങളിലും സൃഷ്ടിച്ച മറ്റ് തിരിച്ചറിയല്‍ കാര്‍ഡ് കള്ളത്തരം ചെയ്ത ആളുകളുടെ കൈവശമായിരിക്കും. അവര്‍ വോട്ടെടുപ്പ് ദിനം ഇതുപയോഗിച്ച് വോട്ടുകള്‍ ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.
വോട്ടര്‍പട്ടിക തയ്യാറാക്കിയ ഉദ്യോഗസ്ഥരുടെ ഉത്താശയോടെ മാത്രമേ ഈ കൃത്രിമത്വം നടപ്പാകുകയുള്ളുവെന്നാണ് പ്രതിപക്ഷം കരുതുന്നത്. സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥര്‍ വ്യാപകമായ തോതില്‍ ഇത്തരത്തില്‍ വോട്ടര്‍പട്ടികയില്‍ ക്രമക്കേടുകള്‍ നടത്തി എന്നാണ് തെളിഞ്ഞിരിക്കുന്നത്..
ഒരേ മണ്ഡലത്തില്‍ തന്നെയുള്ള ഇരട്ടവോട്ടുകളും അന്യ മണ്ഡലക്കാരായ വ്യാജ വോട്ടര്‍മാരും കൂടി ചേരുമ്പോള്‍ വ്യാജ വോട്ടര്‍മാരുടെ എണ്ണം ഭീമമായി ഉയരും. ഇതനുസരിച്ച് നേമത്ത് മാത്രം 10,052 വ്യാജ വോട്ടര്‍മാരുണ്ട്. തിരുവനന്തപുരം സെന്‍ട്രലിലും വട്ടിയൂര്‍ക്കാവിലും യഥാക്രമം 12551, 12429 വ്യാജ വോട്ടര്‍മാരുമുണ്ട്. തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ഇതുതന്നെ പര്യാപ്തമാണ്.
മറ്റു മണ്ഡലങ്ങളിലും ഇത്തരത്തില്‍ വ്യാജന്‍മാര്‍ കയറിക്കൂടിയിട്ടുണ്ട്. ഇവ കണ്ടുപിടിക്കാന്‍ പ്രയാസമാണ്. കണ്ടുപിടിക്കാന്‍ കഴിയാത്ത രീതിയില്‍ വളരെ ആസൂത്രിതമായാണ് വ്യാജ വോട്ടര്‍മാരെ ചേര്‍ത്തത്.
ശാസ്ത്രീയമായ പരിശോധനയിലൂടെ മാത്രമേ തിരഞ്ഞെടുപ്പ് കുറ്റമറ്റതാക്കാന്‍ കഴിയൂ. വോട്ടര്‍പട്ടികയില്‍ വ്യാജന്‍മാരെ ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണം. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് അനുവദിച്ചത് നശിപ്പിക്കുകയോ അതല്ലെങ്കില്‍ അസാധുവാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാല്‍ വൈകിയ വേളയില്‍ തിരഞടുപ്പ് കമ്മീഷന് ഇത് സാധിക്കില്ല.
കുറ്റകൃത്യങ്ങള്‍ ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തിരഞ്ഞടുപ്പ് കമ്മീഷന് പരിഗണിക്കണമെങ്കില്‍ ഒരു പാട് സമയം ആവശ്യമാണ്. . സുതാര്യവും കുറ്റമറ്റതുമായ തിരഞ്ഞെടുപ്പ് പ്രക്രിയ കേരളത്തില്‍ ഉണ്ടാകണം. അതിനാവശ്യമായ സത്വര നടപടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കണമെന്നാണ് ആവശ്യം.
സിപിഎം വ്യാജ വോട്ടുകള്‍ ചേര്‍ത്തത് ദീര്‍ഘനാളത്തെ ഒരുക്കത്തിന് ശേഷമാണ്. കഴിഞ്ഞ 5 വര്‍ഷവും അതിന്റെ മുന്നൊരുക്കങ്ങള്‍ നടത്തുകയായിരുന്നു പാര്‍ട്ടി. പ്രാദേശിക തലത്തില്‍ പ്രവര്‍ത്തകരെ അണി നിരത്തിയാണ് ഇത്തരം വോട്ടു ചേര്‍ക്കല്‍ നടത്തിയത്. അതിന്റെ ഫലമാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞടുപ്പില്‍ കണ്ടത്.
"
https://www.facebook.com/Malayalivartha


























