മിസ്റ്റര്‍ ഉമ്മന്‍ ചാണ്ടി പിണറായിക്ക് മുന്നില്‍ താങ്കള്‍ വെറ്റില വച്ച് നമസ്‌കരിക്കണ്ടേ?

പിണറായി വിജയനെ ഉമ്മന്‍ ചാണ്ടി വെറ്റില വച്ച് നമസ്‌കരിക്കേണ്ടതല്ലേ ? ഇത്തരം ഒരു ചോദ്യം ആരെങ്കിലും ചോദിച്ചാല്‍ അവരെ എങ്ങനെയാണ് കുറ്റം പറയുക? ഒരു പക്ഷേ ഉമ്മന്‍ചാണ്ടിയുടെ മനസ് പിണറായി വിജയനോട് കടപ്പെട്ടിരിക്കും.
കാരണം 2016 ലെ നിയമസഭാ തെരഞ്ഞടുപ്പിന് തൊട്ടുമുമ്പാണ് ലാവ് ലിന്‍ കേസ് സി ബി ഐക്ക് വിട്ട് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി പിണറായി വിജയനെ പ്രതിസന്ധിയിലാക്കിയത്. വേണമെങ്കില്‍ മുഖ്യമന്ത്രിയാവാന്‍ തയ്യാറെടുക്കുന്ന ഉമ്മന്‍ ചാണ്ടിയെ ഇന്നത്തെ തെരഞ്ഞടുപ്പ് അന്തരീക്ഷത്തില്‍ സോളാര്‍ കേസില്‍ തെളിവുണ്ടെന്ന് പറഞ്ഞ് പിണറായിക്ക് പ്രതിസന്ധിയിലാക്കാമായിരുന്നു. എന്നാല്‍ പിണറായി അത് ചെയ്യില്ല. അതാണ് അദ്ദേഹത്തിന്റെ മാന്യത.
സോളാര്‍ പീഡന പരാതിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഇതേ വരെ തെളിവില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് ചെയ്തത്. പരാതിക്കാരി ക്ലിഫ് ഹൗസില്‍ പോയതിനുള്ള തെളിവ് കണ്ടെത്താനിയില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
എ ഡി ജി പി എസ് ശ്രീജിത്താണ് ക്രൈം ബ്രാഞ്ച് മേധാവി. അദ്ദേഹത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് ഒരിക്കലും സമര്‍പ്പിക്കാന്‍ കഴിയില്ല. ശ്രീജിത്ത് പിണറായി വിജയന്റെ വിശ്വസ്തനാണ്. അപ്പോള്‍ ഇത്തരമൊരു റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടത് പിണറായിയുടെ അറിവോടെയാണ് എന്നു വേണം കരുതാന്‍.
സോളാര്‍ പീഡന കേസ് സിബിഐക്ക് വിട്ട സര്‍ക്കാരിനെ വെട്ടിലാക്കുന്നതാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടെന്നൊരു വ്യാഖ്യാനം ഉണ്ടെങ്കിലും അത് തീര്‍ത്തും തെറ്റാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ക്രൈംബ്രാഞ്ചില്‍ നിന്നും സര്‍ക്കാര്‍ അറിയാതെ ഒരു റിപ്പോര്‍ട്ട് ഒരിക്കലും പുറത്തുവരില്ല.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കെ.എം. മാണിക്കെതിരെ ബാര്‍കോഴ ആരോപണം ഉണ്ടായപ്പോഴും പിണറായി വിജയന്‍ സര്‍ക്കാര്‍ കെ.എം മാണിയെ അനുകൂലിച്ചാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇതാണ് പിണറായിയുടെ രീതി. വ്യക്തിഗത ആക്രമണങ്ങള്‍ അദ്ദേഹത്തിന് പതിവില്ല.
2012 ആഗസ്റ്റ് 19 ന് ക്ലിഫ് ഹൗസില്‍ വച്ച് ഉമ്മന്‍ചാണ്ടി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയുടെ മൊഴി. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കേസ് പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്.
പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ക്ലിഫ് ഹൗസില്‍ അന്നേ ദിവസം ജോലിക്കുണ്ടായിരുന്ന പൊലീസുകാര്‍, പേഴ്‌സണല്‍ സ്റ്റാഫ് എന്നിവരുടെ മൊഴിയെടുത്തായിരുന്നു അന്വേഷണം. പരാതിക്കാരി അന്നേ ദിവസം ക്ലിഫ് ഹൗസില്‍ വന്നായി ആരും മൊഴി നല്‍കിയിട്ടില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ ടൂര്‍ ഡയറിയും മറ്റ് രേഖകളും ശേഖരിക്കാനും കഴിഞ്ഞില്ല. സംഭവം നടന്ന് ഏഴുവര്‍ഷം കഴിഞ്ഞതിനാല്‍ ഫോണ്‍ വിശാംശങ്ങള്‍ നല്‍കാനാവില്ലെന്ന് മൊബൈല്‍ കമ്പനികളും അറിയിച്ചു.
പരാതിക്കാരിക്കാരിയുടെ മൊഴിയല്ലാതെ മറ്റ് തെളിവുകളൊന്നും ഇതേ വരെ കൈമാറിയില്ലെന്നും പൊലീസ് റിപ്പോട്ടില്‍ പറയുന്നു. സോളാര്‍ പീഡന കേസുകള്‍ സര്‍ക്കാര്‍ സിബിഐക്ക് കൈമാറിയിരുന്നു. വിജ്ഞാപനത്തിനൊപ്പം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ കേസിന്റെ വിശദാംശങ്ങള്‍ സിബിഐ ആവശ്യപ്പെട്ടിരുന്നു.
പ്രത്യേക സംഘത്തിന്റെ കണ്ടെത്തല്‍ ആഭ്യന്തര സെക്രട്ടറി സിബിഐക്കും കൈമാറി. സോളാര്‍ പീഡന കേസിന്റെ വിശദാംശങ്ങള്‍ ഇന്നലെ പരാതിക്കാരി സിബിഐയുടെ ദില്ലി ആസ്ഥാനത്ത് കൈമാറിയതിനു പിന്നാലെയാണ് ഉമ്മന്‍ചാണ്ടിക്കെതതിരെ തെളിവില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. അതായത് വേണമെങ്കില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സര്‍ക്കാരിന് സി ബി ഐക്ക് കൈമാറാതെ കൈയില്‍ സൂക്ഷിക്കാമായിരുന്നു. അത് ചെയ്തില്ല. വൈരനിര്യാതന ബുദധിയില്ലെന്ന് ചുരുക്കം.
ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആറ് പീഡന കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നാല് വര്‍ഷമായി കേസന്വേഷിക്കുന്ന കേരള പൊലീസിനെ ആര്‍ക്കെതിരെയും തെളിവു കണ്ടെത്താനായിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ കൈമാറിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിബിഐ ഇപ്പോള്‍ പ്രാഥമിക പരിശോധന നടത്തിവരുകയാണ്. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ഉമ്മന്‍ ചാണ്ടിക്കി അനുകൂലമായ പശ്ചാത്തലത്തില്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ കഴിയില്ലെന്ന് തന്നെയാണ് ഉന്നതരായ പോലീസുദ്യോഗസ്ഥര്‍ പറയുന്നത്.
എന്നാല്‍ ഉമ്മന്‍ ചാണ്ടിക്കെതിരായ ലൈംഗിക പീഡന കേസ് അട്ടിമറിക്കപ്പെട്ടുവെന്ന് പരാതിക്കാരി പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെ കണ്ട ദിവസമല്ല പൊലീസ് റിപ്പോര്‍ട്ടിലുള്ളത്. സെപ്റ്റംബര്‍ 19 നാണ് ഉമ്മന്‍ ചാണ്ടിയെ താന്‍ കണ്ടത്, ഓഗസ്റ്റ് 19 ന് അല്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ സാക്ഷികളെ സ്വാധീനിച്ചുവെന്ന് പരാതിക്കാരി ആരോപിച്ചു. കേസ് അട്ടിമറിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തര സെക്രട്ടറിക്ക് പരാതി നല്‍കുമെന്നും പരാതിക്കാരി പറഞ്ഞു.
യഥാര്‍ത്ഥത്തില്‍ സോളാര്‍ കേസില്‍ നിന്നും ഉമ്മന്‍ ചാണ്ടി രക്ഷപ്പെട്ടുവെന്നു വേണം പറയാന്‍. അതിന്റെ സന്തോഷം മാധ്യമങ്ങളോട് പ്രതികരിച്ച അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നു. സോളര്‍ കേസില്‍ താന്‍ നിരപരാധിയായതുകൊണ്ടാണ് രക്ഷപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞാലും എത്രയോ നിരപരാധികളെ കുരുക്കിയ സര്‍ക്കാരിന് വേണമെങ്കില്‍ ആരെയും കുരുക്കാം.
https://www.facebook.com/Malayalivartha


























