സമൂഹമാധ്യമങ്ങളിലൂടെ കെണിയൊരുക്കി യുവാക്കൾ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതികളെ പോലീസ് പിടികൂടി. മുട്ടത്തറ സ്വദേശി വൈശാഖ് കുമാർ (24), പത്തനംതിട്ട സ്വദേശി അഭിജിത് അശോക് (24) എന്നിവരെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തിരിയ്ക്കുന്നത്.
സാമൂഹ്യ മാധ്യമത്തിലൂടെ ഒന്നാം പ്രതിയായ വൈശാഖായിരുന്നു പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ഇയാൾ മജീഷ്യനാണെന്നും മെന്‍റലിസ്റ്റ് ആണെന്നും മറ്റും പറഞ്ഞ് വിശ്വസിപ്പിച്ചാണ് പെൺകുട്ടിയുമായി പരിചയത്തിലാകുന്നത്.
തുടർന്ന് തന്ത്രപൂർവ്വം പെൺകുട്ടിയെ ഹോട്ടൽ മുറിയിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി അബോധാവസ്ഥയിലാക്കിയതിനുശേഷം പ്രതികൾ പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ കഴക്കൂട്ടം സൈബർസിറ്റി അസ്സി. കമ്മീഷണർ ഷൈനു തോമസിന്റെ നേതൃത്വത്തിലായിരുന്നു ഇന്നലെ അറസ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിയ്ക്കുകയാണ്.
https://www.facebook.com/Malayalivartha


























