മുതിര്‍ന്ന സിനിമ, സീരിയല്‍, നാടക നടന്‍ പി.സി. സോമന്‍ അന്തരിച്ചു... തിരുവനന്തപുരത്ത് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം

മുതിര്‍ന്ന സിനിമ, സീരിയല്‍, നാടക നടന്‍ പി.സി. സോമന്‍(78) അന്തരിച്ചു. തിരുവനന്തപുരത്ത് വെള്ളിയാഴ്ച പുലര്‍ച്ച നാലിനായിരുന്നു അന്ത്യം. 350 ഓളം നാടകങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അഭിനയിച്ചിട്ടുണ്ട്.
അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ട്രാന്‍വന്‍കൂര്‍ ടൈറ്റാനിയത്തിലെ ജീവനക്കാരനുമായിരുന്നു സോമന്‍. സംസ്‌കാരം പിന്നീട്.
"
https://www.facebook.com/Malayalivartha


























