ലൊക്കേഷനില്‍ വിശ്വസിക്കാന്‍ പറ്റാത്ത പല സംഭവങ്ങളുമുണ്ടായി; ആദ്യം അത്ര കാര്യമാക്കിയില്ല; പിന്നീടാണ് സംസാരമുണ്ടായത്; ഹൊറര്‍ സിനിമയായത് കൊണ്ടാണ് ഇത്തരം സംഭവങ്ങളെന്ന്; ഇതോടെ ലൊക്കേഷനില്‍ എല്ലാവരിലും ഭയം വര്‍ധിച്ചു; ഒരിക്കൽ എനിക്കും അത് നേരിടേണ്ടി വന്നു; തുറന്നടിച്ച് മഞ്ജുവാര്യർ

മഞ്ജുവാര്യർ ബോളിവുഡിലേക്ക് എന്ന വാർത്തകൾ ശരി വച്ച് താരം രംഗത്ത്. താരം ബോളിവുഡിൽ അഭിനയിക്കുന്നു എന്നുള്ള വാർത്ത ഈയടുത്തായിരുന്നു പുറത്തുവന്നത്. ഭോപ്പാലിൽ നടന്ന ചിത്രത്തിന്റെ വർക്ക് ഷോപ്പിൽ മഞ്ജു പങ്കെടുത്തിരുന്നു. സിനിമയുടെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങിയെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു .
താന്‍ ബോളിവുഡിലേക്ക് പ്രവേശിക്കുകയാണെന്ന വാര്‍ത്ത മഞ്ജു വാര്യരും ശരിവെച്ചതോടെ ആരാധകര്‍ സന്തോഷത്തിലായിരുന്നു. നവാഗത സംവിധായകനൊപ്പമായിരുന്നു മഞ്ജുവിന്റെ പുതിയ ചുവട് വയ്പ്പ്. മാധവനാണ് ചിത്രത്തില്‍ നായകനായെത്തുന്നതെന്നും താരം വെളിപ്പെടുത്തി.
മലയാളികളെ പറയിപ്പിക്കാത്ത തരത്തിലുള്ള ചിത്രമായിരിക്കും അത്. സിനിമയില്‍ സിങ്ക് സൗണ്ടാണ് കൂടുതലും ഉപയോഗിക്കുന്നത്. ഈ ചിത്രത്തിനായി താന്‍ ഹിന്ദി പഠിച്ച് വരികയാണെന്നും മഞ്ജു വാര്യര്‍. ഹിന്ദി സംസാരിക്കാനായി എന്നെയാണ് വിളിക്കുന്നതെന്നായിരുന്നു സണ്ണി വെയ്ന്‍ പറഞ്ഞത്.
നേരത്തെ ചതുര്‍മുഖം ലൊക്കേഷനിലുണ്ടായ അനുഭവങ്ങളും മഞ്ജു തുറന്നു പറഞ്ഞിരുന്നു. ലൊക്കേഷനില്‍ വിശ്വസിക്കാന്‍ പറ്റാത്ത പല സംഭവങ്ങളുമുണ്ടായി. ആദ്യം അത്ര കാര്യമാക്കിയില്ല. പിന്നീടാണ് സംസാരമുണ്ടായത്.
ഹൊറര്‍ സിനിമയായത് കൊണ്ടാണ് ഇത്തരം സംഭവങ്ങളെന്ന്. ഇതോടെ ലൊക്കേഷനില്‍ എല്ലാവരിലും ഭയം വര്‍ധിച്ചു. ഒരിക്കല്‍ എന്റെ ഫോണും നിലച്ചു. എല്ലാവരുടേയും ഫോണ്‍ ഒരുമിച്ച് നിലയ്ക്കും, ഓഫാകും, ഔട്ട് ഓഫ് കവറേജ് ആകും. തുടങ്ങിയ പ്രശ്‌നങ്ങളാണുണ്ടായിരുന്നത്. മഞ്ജു പറയുന്നു. ഇന്നും ഉത്തരം കിട്ടാത്ത സംഭവങ്ങളായി അവ തുടരുകയാണെന്നും മഞ്ജു പറഞ്ഞു.
ചതുര്‍മുഖം റിലീസിന് മുന്നോടിയായി നടത്തിയ പ്രസ് മീറ്റിനിടയിലായിരുന്നു ഈ തമാശ. നിരഞ്ജന അനൂപ്, ശ്രീകാന്ത് മുരളി തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.മലയാളത്തില്‍ മാത്രം അഭിനയിച്ചിരുന്ന മഞ്ജു രണ്ടാം വരവി്ല്‍ മറ്റ് ഭാഷകളിലും സാന്നിധ്യം അറിയിച്ചു. വെട്രിമാരന്‍ ചിത്രമായ അസുരനിലൂടെയാണ് മഞ്ജു തമിഴിലെത്തിയത്.
ചിത്രത്തിലെ മഞ്ജുവിന്റെ പ്രകടനം കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. മഞ്ജു തന്നെയാണ് ഡബ്ബ് ചെയ്തതെന്നും ശ്രദ്ധേയം. അസുരന്‍ ദേശീയ പുരസ്‌കാര വേദിയില്‍ തിളങ്ങുമ്പോള്‍ മഞ്ജുവിനും അഭിമാനിക്കാൻ വകയുണ്ട്.
മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ട മരക്കാര്‍ അറബിക്കടലിന്റെ സംഹിത്തിലും മഞ്ജുവുണ്ട്. തെന്നിന്ത്യന്‍ സിനിമയിലെ വിജയം ഇനി ബോളിവുഡില്‍ ആവര്‍ത്തിക്കാനൊരുങ്ങുകയാണ് മഞ്ജു. തന്റെ ബോളിവുഡ് അരങ്ങേറ്റത്തെ കുറിച്ച് മഞ്ജു തന്നെ മനസ് തുറക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിലായിരുന്നു താരം മനസ് തുറന്നത്.
https://www.facebook.com/Malayalivartha


























