'തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പ്രകടനപത്രിക വെറും നോക്കുകുത്തി മാത്രമായി കണക്കാക്കുന്ന കോൺഗ്രസ്സിനും യുഡിഎഫിനും എന്തും പറയാമല്ലോ!! ഇതൊന്നും കോൺഗ്രസ്സ് യുഡിഎഫ് നേതാക്കളോട് മുഖത്ത് നോക്കി ചോദിക്കാൻ മാധ്യമങ്ങളും തയ്യാറാകില്ലല്ലാ...' ജോമോൾ ജോസഫ്
സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധിയെ മറികടക്കാനായി നിയമം നിർമ്മിക്കും എന്ന് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വരെ ഉൾപ്പെടുത്താൻ; കോൺഗ്രസ്സിനും യുഡിഎഫിനും അപാരമായ ഉളുപ്പ് തന്നെ വേണമെന്ന് നിശിതമായി വിമർശിച്ച് ജോമോൾ ജോസഫ്. ഫേസ്ബുക്കിലൂടെയാണ് ഇത്തരത്തിൽ വിമർശനം കുറിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
കേരളത്തിലെ ജനങ്ങൾ വെറും വിഡ്ഡികളല്ല കോൺഗ്രസ്സേ..
ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയം, സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ (വിശാല ബെഞ്ച്) പരിഗണനയിലാണ്. ശബരിമലയിലെ സ്ത്രീ പ്രവേശന വിലക്കിന്റെ സാധുത ഭരണഘടനാ പരമായി ശരിയാണോ തെറ്റാണോ എന്നതാണ് ഭരണഘടനാ ബെഞ്ച് പ്രധാനമായും പരിഗണിക്കുന്ന വിഷയം. ഭരണഘടനാബെഞ്ചിന്റെ ഈ പരിശോധന കഴിഞ്ഞാൽ ഭരണഘടനാ ബെഞ്ച് വിധി പ്രഖ്യാപിക്കും. ആ വിധി രണ്ടു തരത്തിലായിരിക്കാനേ സാധ്യതയുള്ളൂ.
1. ശബരിമലയിൽ പ്രായവ്യത്യാസം പരിഗണിക്കാതെ സത്രീപ്രവേശനം ആകാം.
2. ശബരിമലയിൽ നിശ്ചിത പ്രായപരിധിയിലുള്ള നിലനിൽക്കുന്ന പ്രവേശ വിലക്ക് തുടരാം.
ഇതിൽ ഏത് വിധി സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പ്രഖ്യാപിച്ചാലും, അതിന് വിരുദ്ധമായൊരു നിയമം കേരള സംസ്ഥാനത്തിലെ നിയമസഭക്ക് പാസ്സാക്കാനാകില്ല. കാരണം സുപ്രീം കോടതിയുടെ ഭരണഘടനാബെഞ്ചിന്റെ വിധി "ലോ ഓഫ് ദ ലാന്റ്" ആയി മാറും.
അതായത് നമ്മുടെ രാജ്യത്തെ നിയമമായി ആ വിധി സ്വാഭാവികമായും മാറുകയാണ്. എന്നാൽ ആ വിധിയെ മറികടക്കാനായി ഇന്ത്യൻ പാർലമെന്റിന്റെ ഇരു സഭകളിലും ബില്ലവതരിപ്പിച്ചുകൊണ്ട് പുതിയ നിയമം നിർമ്മിക്കാൻ ഇരു സഭകളിലും ഭൂരിപക്ഷമുള്ള മുന്നണിക്ക് സാധിക്കും. നിലവിൽ അതിന് കഴിയുക ബിജെപിമുന്നണിയായ NDA ക്ക് മാത്രമാണ്. കാശ്മീർ വിഭജനം അടക്കം ആദ്യം ഓഡിനൻസായി ഇറക്കുകയും, തുടർന്ന് പാർലമെന്റിൽ നിയമം നിർമ്മിക്കുകയും തന്നെയാണ് ചെയ്തത്.
ഇതാണ് പച്ച പരമാർത്ഥമെന്നിരിക്കെ, സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധിയെ മറികടക്കാനായി നിയമം നിർമ്മിക്കും എന്ന് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വരെ ഉൾപ്പെടുത്താൻ; കോൺഗ്രസ്സിനും യുഡിഎഫിനും അപാരമായ ഉളുപ്പ് തന്നെ വേണം. അല്ലേലും തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പ്രകടനപത്രിക വെറും നോക്കുകുത്തി മാത്രമായി കണക്കാക്കുന്ന കോൺഗ്രസ്സിനും യുഡിഎഫിനും എന്തും പറയാമല്ലോ!! ഇതൊന്നും കോൺഗ്രസ്സ് യുഡിഎഫ് നേതാക്കളോട് മുഖത്ത് നോക്കി ചോദിക്കാൻ മാധ്യമങ്ങളും തയ്യാറാകില്ലല്ലാ...
https://www.facebook.com/Malayalivartha


























